വിൻസെന്റ് സെൽവയുടെ കഥയിൽ ഉദയകൃഷ്ണ - സിബി കെ തോമസ് തിരക്കഥ രചിച്ച രാജസേനൻ സംവിധാനം ചെയ്ത കോമഡി ത്രില്ലെർ...
പപ്പി, കൊച്ചു കുറുപ്, അനിയന്കുട്ടി എന്നിവരുടെ ജീവിതത്തിൽ ചില സംഭവികാസങ്ങളിലൂടെ സഞ്ചരിക്കുന്ന ഈ ചിത്രത്തിൽ പപ്പി ആയി കാവ്യയും, കൊച്ചു കുറുപ് ആയി വിനീതും അനിയന്കുട്ടി എന്നാ ചെറിയ വില്ലനതം നിറഞ്ഞ കഥാപാത്രം ആയി ദിലീപും വേഷമിടുന്നു .....
ബാംഗ്ലൂരിൽ വച്ചു ഫോണിലൂടെ പരിച്ചയപെടുന്ന പപ്പിയേ തേടി കൊച്ചുകുറുപ് അവിടെ എത്തുന്നതും അവന്റെ കൂട്ടുകാരൻ അനിയന്കുട്ടിയുടെ സഹായത്തോടെ അവളെ തേടി ഇറങ്ങുകയും ചെയ്യുന്നു.. പക്ഷെ കൊച്ചു കുറുപ്പു തേടുന്ന പപ്പി താൻ സ്നേഹിക്കുന്ന പപ്പിയും ഒന്നെന്നെന്നു മനസിലാകുന്നതോട് കുടി അനിയന്കുട്ടി അവരെ പിരിക്കാൻ നടത്തുന്ന ഇടപെടുകൾ ആണ് ചിത്രത്തിന് ഇതിവൃത്തം...
വിൻസെന്റ് സിലവയുടെ പ്രിയമുടൻ എന്നാ ചെറുകഥയുടെ ചലച്ചിത്രാവിഷ്കാരം ആയ ഈ ചിത്രത്തിന്റെ ഗാനങ്ങൾക്ക് സംഗീതം ഔസേപ്പ്ച്ചനും വരികൾ എസ് രമേശൻ നായരും നിർവഹിക്കുന്നു... ഇതിലെ പ്രണയസൗഗന്ധികങ്ങൾ എന്ന് തുടങ്ങുന്ന ഗാനം ഇന്നും എന്റെ ഇഷ്ട ഗാനങ്ങളിൽ ഒന്നാണ്... .
വി ജി എം ക്രീഷൻസിന്റെ ബന്നേറിൽ വിജയ ഗോപാലകൃഷ്ണ മോഹൻ നിർമിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം കെ പി നമ്പിയാതിരി നിർവഹിക്കുന്നു... എഡിറ്റർ ശ്രീകാർ പ്രസാദ്...
ജോഡി എന്നാ പേരിൽ കന്നഡത്തിൽ പുനര്നിര്മിക്കപെട്ട ഈ ചിത്രം ആ സമയത്തു ബോക്സ് ഓഫീസിൽ മോശമില്ലാത്ത പ്രകടനം നടത്തി... കാണു ആസ്വദിക്കൂ.. .

No comments:
Post a Comment