കെ വി വിജയേന്ദ്ര പ്രസാദിന്റെ തിരക്കഥയിൽ എസ് എസ് രാജമൗലി സംവിധാനം ചെയ്ത തെലുഗു റൊമാന്റിക് ത്രില്ലെർ.... പുനർജന്മത്തെ ആസ്‍പദമാക്കി എടുത്ത ഈ ചിത്രം ആ സമയത്തെ ഏറ്റവും വലിയ വിജയം ആയി.....
ഹർഷ എന്നാ ബൈക്ക് റൈസർഉടെ ജീവിതത്തിൽ ഇന്ദു എന്നാ ഇന്ദിരയും രഘുവീർ എന്നാ ഇന്ദുവിന്റെ മുറച്ചെറുക്കനും എത്തുന്നതോട് കുടി നാനൂറു വർഷം മുൻപ് നടന്ന ഒരു കൊടും ചതിയും അതിനോട് അനുബന്ധിച്ച നാല് ആള്കുരുടെ പുനർജന്മത്തിന്റെയും കഥ പറയുന്നു... ഒരു രാജകുമാരി, ആ രാജകുമാരിയുടെ അംഗരക്ഷകൻ, അവളെ പ്രാപിക്കാൻ നടക്കുന്ന അവളുടെ സഹോദരൻ കൂടാതെ ആ രാജ്യത്തെ ജയിക്കാൻ എത്തുന്ന ഒരു ക്രൂര രാജാവിന്റെയും കഥ......
ഹർഷ, കാള ഭൈരവാ എന്നി കഥാപാത്രങ്ങളിൽ രാം ചരണും, രൺദേവ് ബില്ല, രഘുവീർ എന്നി കഥാപാത്രങ്ങൾ ആയി ദേവ ഗില്ലും, ഇന്ദു, മിത്രവിന്ദ ദേവി എന്നി കഥാപാത്രങ്ങൾ ആയി കാജൽ അഗ്രവാളും ചിത്രത്തിൽ നിറഞ്ഞാടിയപ്പോൾ ശ്രീഹരിയുടെ സോളമൻ, ഷേർഖാൻ, എന്നി കഥാപാത്രങ്ങളും മനസ്സിൽ തങ്ങിനിക്കും.....
ഞാൻ ആദ്യമായി മൊഴി മാറ്റാതെ ഒറിജിനൽ തെലുഗിൽ തന്നെ കണ്ട ഈ ചിത്രത്തിന്റെ ഗാനങ്ങൾ എം എം കീരവാണിയുടേതാണ്... ഭുവനചന്ദ്ര, കീരവാണി, ചന്ദ്രബോസ് എന്നിവർ ഗാനങ്ങൾ രചിച്ചിരിക്കുന്നു.... ഇതിലെ ധീര ധീര എന്ന് തുടങ്ങുന്ന ഗാനം ഇന്നും എന്റെ പ്രിയഗാനങ്ങളിൽ ഒന്നാണ്.... ആദിത്യ മ്യൂസിക് ആണ് ഗാനങ്ങൾ പുറത്തിറക്കിയത്....
ആറു ഫിലിം ഫെയർ അവാർഡ്, ഒൻപതു നന്ദി അവാർഡ്, പത്തു CineMAA അവാർഡ് എന്നിവ കരസ്ഥമാക്കിയ ഈ ചിത്രത്തിന് best special effects, Choreography എന്നി വിഭാഗങ്ങളിൽ ദേശിയ അവാർഡും കിട്ടിട്ടുണ്ട്..... ഹിന്ദി, മലയാളം, തമിഴ്, എന്നി ഭാഷകളിൽ മൊഴി മാറ്റി എത്തിയ ഈ ചിത്രം അവിടെതേ ബോക്സ് ഓഫീസിൽ ചരിത്രം സൃഷ്ടിച്ചിട്ടാണ് മടങ്ങിയത്.....
ഗീത ആർട്സിന്റെ ബാനറിൽ അല്ലു അരവിന്ദ് പ്രൊഡ്യൂസ് ചെയ്ത ഈ ചിത്രം അതുവരെ ഉള്ള എല്ലാ തെലുഗു ബോക്സ് ഓഫീസ് കളക്ഷനെയും നിഷ്പ്രഭമാക്കികൊണ്ട് കുതിച്ചു പാഞ്ഞു.... 350 മില്യൺ ബഡ്ജറ്റിൽ. നിർമിച്ച ഈ ചിത്രം ഏകദേശം ഒന്നര ബില്യൺ നേടിയാണ് യാത്ര അവസാനിപ്പിച്ചത്......
ഇന്നും എന്നും എന്റെ ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങളിൽ ആദ്യ സ്ഥാനത്തു ഈ രാജമൗലി ചിത്രം ഉണ്ടാകും... .

No comments:
Post a Comment