" എസ് ഐ സോമശേഖരനെ ഇടിച്ചു പൊട്ടകിണറ്റിൽ ഇട്ട പ്രതി ആട് തോമ ആട് തോമ ആട് തോമ"..
മലയാളീ പ്രയക്ഷകര്ക് പൗരുഷത്തിന്റെ പ്രതീകമായി ആട് തോമ അവതരിച്ചിട് ഇരുപത്തി മൂന്ന് വർഷം തികയുന്നു... മുട്ടനാടിന്റെ ചങ്കു പിളർന്നു ചൂട് ചോര കുടിക്കുന്ന തോമ, ഉണ്ടുമുണ്ട് പറിച്ചു എവിടേയും അലമ്പുണ്ടാകുന്ന തോമാച്ചായൻ പക്ഷെ എവിടായ്കയോ ചിലരുടെ എങ്കിലും കണ്ണാടിയാണ്....
ഒരു സയന്റിസ്റ് ആവാൻ കൊതിക്കുന്ന തോമയുടെ ജീവിതത്തിൽ ഭൂഗോളത്തിന്റെ സ്പന്ദനം കണക്കാണെന്നു ആഞ്ഞു വിശ്വസിക്കുന്ന അവന്റെ അധ്യാപകനും അച്ഛനും ആയ ചാക്കോ മാഷ് അടിയുറച്ചു വിശ്വസിച്ചപ്പോൾ തോമായ്ക് നഷ്ടപെട്ടത് സ്വന്തം യൗവനം ആയിരുന്നു...
ഒരു തരത്തിൽ പറഞ്ഞാൽ ആരാണ് ഈ ചിത്രത്തിൽ തെറ്റുകാരൻ എന്ന് ഇന്നും എന്നിക് നിർവചിക്കാൻ സാധിച്ചിട്ടില്ല... സ്വന്തം മകനെ നല്ല ഒരു മനുഷ്യൻ ആകാൻ ശ്രമിച്ചു തോറ്റു പോയ ചാക്കോ മാഷോ അതോ സ്വന്തം ജീവിതത്തിലെ സ്വപ്നങ്ങളെ ആട്ടിപായിച്ച ഒരു തെരുവ് റൗഡിയായി മാറേണ്ടി വന്ന തോമാച്ചനോ.... ഇന്നും ഉത്തരം കിട്ടാത്ത ഒരു വലിയ ചോദ്യമായി നില്കുന്നു.... സ്വന്തം മകന്റെ ലോറിയുടെ പേര് "ചെകുത്താൻ" എന്ന് മാറ്റിയ ചാക്കോ മാഷേ അവസാനം അത് "സ്പടികം" എന്ന് മാറ്റി എഴുതിയപ്പോൾ തോമാച്ചനോ അതോ മാഷാണോ ജയിച്ചത് എന്നത് ഇന്നും എന്നിക് മനസിലായിട്ടില്ല....
ചാക്കോ മാഷ് ആയി തിലകൻ സാറും, ആട് തോമയായി ലാലേട്ടനും മത്സരിച്ചപ്പോൾ ഉർവശി ചേച്ചിയുടെ തുളസി, കെ പി എ സി ലളിത ചേച്ചിയുടെ പൊന്നമ്മ, പിന്നെ ഈ ഒരറ്റ ചിത്രം കൊണ്ട് ഒരു സിനിമയുടെ പേര് സ്വന്തം വ്യക്തിമുദ്ര ആക്കി മാറ്റിയ സ്പടികം ജോർജും ചിത്രത്തിന്റെ ഏറ്റവും വലിയ അവകാശികൾ ആയി......
കോട്ടയത്തെ ചെങ്ങനാശേരിയിൽ ഷൂട്ട് ചെയ്ത ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ ചെയ്തത് ഭദ്രൻ ആണ്.. .ഷോഗൺ ഫിലിമ്സിന്റെ ബന്നേറിൽ ആർ മോഹൻ ചിത്രം നിർമിച്ചു.....
പി ഭാസ്കരന്റെ വരികൾക്ക് എസ് പി വെങ്കിടേഷ് സംഗീതം നൽകിയ മൂന്ന് ഗാനങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത്..... ഇതിലെ ഏഴിമല പൂഞ്ചോല എന്നാ ഗാനത്തിൽ ചിത്ര ചേച്ചിക്ക് ഒപ്പം ലാലേട്ടൻ പാടുകയും ചെയ്തു.... വിൽസൺ ഓഡിയോസ് ആണ് ഗാനങ്ങൾ പുറത്തിറക്കിയത്....
മികച്ച നടനുള്ള കേരള സ്റ്റേറ്റ് അവാർഡ്, ക്രിട്ടിക്സ് അവാർഡ് എന്നിവ ലാലേട്ടൻ ഈ ചിത്രത്തിലൂടെ നേടിയപ്പോൾ ഭദ്രൻ മികച്ച സംവിധായകൻ ആയും തിരഞ്ഞെടുക്കപെട്ടു.....
തെലുഗു, തമിഴ്, കണ്ണട എന്നി ഭാഷകളിൽ പുനര്നിര്മിക്കപെട്ട ഈ ചിത്രം ക്രിട്ടിൿസിന്റെ ഇടയിലും ബോക്സ് ഓഫീസിലും മികച്ച അഭിപ്രായവും വിജയവും ആയി.... ആ വര്ഷതേ ഏറ്റവും വലിയ പണം വാരി പടം ആയിരുന്നു ഈ ചിത്രം.....
ഇന്നും എന്നും എന്റെ ഏറ്റവും പ്രിയപ്പെട്ട ലാലേട്ടൻ ചിത്രങ്ങളിൽ ഒന്ന്.. .

No comments:
Post a Comment