പാകോ പ്ലാസയുടെ തിരക്കഥയിൽ അദ്ദേഹം തന്നെ സംവിധാനം ചെയ്ത ഈ സ്പാനിഷ് ഹോർറോർ ത്രില്ലെർ ഓജോ ബോര്ഡിനെ ബേസ് ചെയ്തു എടുത്ത ചിത്രം ആണ്...
ഓജോ ബോര്ഡിനെ കുറിച്ച് അറിയുന്ന വെറോണിക്ക എന്നാ പതിനച്ചു വയസുകാരി മരിച്ചു പോയ അച്ഛന്റെ ആത്മാവിനെ വിളിക്കാൻ സ്വന്തം അനിയത്തിമാരോട് ഒപ്പം ശ്രമിക്കുന്നതും പക്ഷെ അത് ഒരു വലിയ വിപത്തായി അവരെ പിന്തുടരുന്നതും ആണ് ഈ പാകോ ചിത്രം പറയുന്നത്...
സാന്ഡ എസ്കെസേനയുടെ വെറോണിക്ക എന്നാ കഥാപാത്രം തന്നെ ആയിരുന്നു ചിത്രത്തിന്റെ ഹൈലൈറ്.. അത്രെയും മികച്ച അഭിനയമാണ് അവർ കാഴ്ചവെക്കുന്നത്... ആദ്യം പകുതി അത്ര ഭയപ്പെടാൻ ഒന്നും ഇല്ലെങ്കിലും അവസാനത്തെ ഒരു അര മണിക്കൂർ ശരിക്കും ഞെട്ടിച്ചു കളഞ്ഞു.... അതിനു അതി ഭയാനകം ആയിരുന്നു ആ ഭാഗങ്ങൾ ... ശരിക്കും അത്രെയും മനോഹരമായി പേടിച്ചു വിറക്കാൻ ഉണ്ട് അവിടെ....
ക്രിട്ടിൿസിന്റെ ഇടയിൽ മികച്ച പ്രതികരണം ലഭിച്ച ചിത്രം നെറ്ഫ്ലിസ് ആണ് വിതരണത്തിന് എത്തിച്ചത്.... ഏറ്റവും പേടിപ്പെടുത്തുന്ന മികച്ച ചിത്രങ്ങളുടെ ഇടയ്‌ക്കൽ ഇടയിൽ എനി മുതൽ ഈ ചിത്രവും ഒരു ഭാഗം ആകും....
ടോറിനോടോ ഫിലിം ഫെസ്റ്റിവലിൽ ആദ്യം പ്രദര്ശിപ്പിക്കപ്പെട്ട ഈ ചിത്രം Vallecas Case എന്നാ ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി എടുത്താണ് എന്നാണ് പറയപ്പെടുന്നത്.....
ഹോർറോർ സിനിമകൾ ഇഷ്ടപെടുന്നവർക് ധൈര്യപൂർവം തല വെക്കാൻ പറ്റുന്ന ഒരു മികച്ച സൃഷ്ടി... .

No comments:
Post a Comment