ഉദയകൃഷ്ണയുടെ തിരക്കഥയിൽ അജയ് വാസുദേവ് സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലെർ....
കോളേജ് ക്യാമ്പസ്സിൽ ഒരു പെൺകുട്ടി കൊല്ലപ്പെടുകയും അതിനു ശേഷം അവളുടെ കൊലപാതകി എന്ന് ആരോപിക്കപ്പെടുന്ന ഒരു വിദ്യാർത്ഥി ആത്മഹത്യ ചെയ്യുന്നതോട് കുടി ആ കേസിന്റെ ചുരുൾ അഴിക്കാൻ അവിടത്തെ ഒരു അധ്യാപകൻ ആയ എഡ്‌വേഡ് ലിവിങ്സ്റ്റണും കുറച്ചു വിദ്യാർത്ഥികളും ഇറങ്ങിപുറപ്പെടുന്നതാണ് കഥ ഹേതു...
മമ്മൂക്ക പ്രധാന കഥാപാത്രം ആയ എഡ്‌വേഡ് ലിവിങ്സ്റ്റൺ ആയി എത്തിയ ചിത്രത്തിൽ ഉണ്ണി മുകുന്ദൻ, വരലക്ഷ്മി ശരത്കുമാർ, ഗോകുൽ സുരേഷ് എന്നിങ്ങനെ നീണ്ട നിര വേറെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.....
ദീപക് ദേവ സംഗീതം ചെയ്ത നാല് ഗാനങ്ങൾ ഉള്ള ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിനോദ് ഇല്ലമ്പള്ളി നിർവഹിക്കുന്നു....ജോൺകുട്ടി ആണ് എഡിറ്റർ....
റോയൽ സിനിമാസിന്റെ ബന്നേറിൽ സീ എഛ് മുഹമ്മദ് പ്രൊഡ്യൂസ് ചെയ്ത ഈ ചിത്രം യൂ കെ സിനിമാസ് ആണ് വിതരണം ചെയ്തിരിക്കുന്നത്....
വൽകഷ്ണം :
ഇത് കണ്ടു കഴിഞ്ഞപ്പോൾ മനസ്സിൽ തോന്നിയ ചില സംശയങ്ങൾ....
1) എഡ്‌വേഡ് ലിവിങ്സ്റ്റൺഇനെ ഗൂഗിളിൽ സെർച്ച് ചെയ്യാൻ പറയുന്നുണ്ട് പക്ഷെ എൻഡിങ് 🤔.. ഞാൻ തപ്പി പക്ഷെ 😋😋😋😋
2)ഈ ചിത്രം കണ്ടിട്ട് ഏതങ്കിലും തമിഴ് സിനിമയുമായി വല്ല ബന്ധവും തോന്നിയ യാദർശിച്ചികം മാത്രം.....

No comments:
Post a Comment