Alston Ramsay ഇന്റെ തിരക്കഥയിൽ julius Ramsay സംവിധാനം ചെയ്ത ഈ ചിത്രം ഒരു ഹോർറോർ മിസ്റ്ററി ത്രില്ലെർ ആണ്
പുതുവർഷ രാവിൽ lindsey -jeff എന്നി ദമ്പതികൾ കാറിൽ വരുമ്പോൾ അവർ ഒരു അജ്ഞാതനെ റോഡിൽ വച്ചു കാണുകയും പെട്ടന്ന് അവരുടെ മുന്പിലേക് ചാടിയ അയാൾ അവിടെ വച്ചു മരണപ്പെടുകയും ചെയ്യുന്നു..... എന്തു ചെയ്യണം എന്ന് അറിയാതെ നിൽക്കുന്ന അവർ ആ ശരീരത്തെ എടുത്തു വീട്ടിലേക് വരികയും പക്ഷെ ഡിറ്റക്റ്റീവ് സ്മിത് അവരെ തേഡി എത്തുന്നതോട് കുടി കഥ കൂടുതൽ സങ്കീര്ണമാവുകയും ചെയ്യുന്നു... പിന്നീട് ആ വീട്ടിൽ നടക്കുന്ന സംഭവങ്ങളിലൂടെ കഥ മുൻപോട്ടു പോകുന്നു...
Alex esso യുടെ lindsey, Dyale McTee യുടെ jeff എന്നി കഥാപാത്രങ്ങൾ മികച്ചതായിരുന്നു.... ഇവരെ കൂടാതെ Wand haraton ചെയ്ത detective smith എന്നാ കഥാപാത്രവും കൈയടി അർഹിക്കുന്നു...
Chris Westlake സംഗീതം നിർവഹിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം Alexander Alexandrov ആണ്... Alston Ramsay ആണ് പ്രൊഡ്യൂസർ...
മികച്ച ത്രില്ലെർ, സ്ക്രീൻപ്ലേയ്, ചിത്രം എന്നി വിഭാഗങ്ങളിൽ ചിത്രം അവാർഡുകൾ നേടിടുണ്ട്... ബോക്സ് ഓഫീസിലും മോശമില്ലാത്ത പ്രകടനം നടത്തി... കാണാൻ മറക്കേണ്ട.

No comments:
Post a Comment