ജോഷിയുടെ സംവിധാനത്തിൽ ലാലേട്ടൻ, സിദ്ദിഖ്, മധു എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും രഞ്ജൻ പ്രോമോദ് നിർവഹിച്ചിരിക്കുന്നു....
മുള്ളൻകൊല്ലി എന്നാ സാങ്കല്പിക ഗ്രാമത്തിൽ ഒരു വലിയ മഴയത്തു മുള്ളൻകൊല്ലി പുഴ നീന്തി എത്തുന്ന ഒരു കൊച്ചു കുട്ടീ വേലായുധൻ എന്നാ പേരിൽ ആ നാട്ടിലെ കണ്ണിലുണ്ണി ആകുന്നതും അവിടത്തെ വലിയ നമ്പിയാരുടെയും പ്രിയപ്പെട്ടവൻ ആകുന്നു... പക്ഷെ വലിയ നമ്പിയാരുടെ മകളുടെ ഭർത്താവായ ഗോപിനാഥൻ നമ്പ്യാരും അദേഹത്തിന്റെ ശിങ്കിടി മെമ്പർ കുറുപ്പും സ്‌ക്രീനിൽ എത്തുന്നതോട് കുടി കഥയിൽ പുതിയ പ്രശങ്ങൾ സംഭവിക്കുന്നതും അത് എങ്ങനെ വേലായുധനെ സ്വാധിനിക്കുന്നു എന്നതൊക്കെ ആണ് ചിത്രത്തിന്റെ ഇതിവൃത്തം....
കൈതപ്രത്തിന്റെ വരികൾക്ക് ദീപക് ദേവ് ഈണമിട്ട അഞ്ചു ഗാനങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത്.. എല്ലാം ഒന്നിലൊന്ന് മികച്ചത്... ഇതിലെ എം ജി ശ്രീകുമാർ പാടിയ വേൽമുരുകാ എന്നാ ഗാനം ഇല്ലാത്ത ഗാനമേളകൾ ഉണ്ടാകുവ ചരുക്കം..... മിന്നടി മിന്നടി എന്ന് തുടങ്ങുന്ന താരാട്ടു പാട്ടു രീതിയിൽ എടുത്ത ആദ്യ ഗാനത്തിന് ഇന്നും എന്റെ ഹ്ര്യദയത്തിന്റ വടക്കു കിഴക്കേ അറ്റത്തു 😜😜😜😜😜 വലിയ സ്ഥാനം ഉണ്ട്....
ആശിർവാദ് സിനിമാസിന്റെ ബന്നേറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷാജി കുമാർ നിർവഹിക്കുന്നു..സെൻട്രൽ പിക്ചർസ് ആണ് വിതരണക്കാർ...
ക്രിട്ടിൿസിന്റെ ഇടയിലും ബോക്സ് ഓഫീസിലും മികച്ച അഭിപ്രായങ്ങൾ കാഴ്ചവെച്ച ഈ ചിത്രം ആ വർഷത്തെ ഏറ്റവും വലിയ പണം വാരി പടം ആയി.... ഇന്നും എന്നും എന്റെ ഇഷ്ട ചിത്രങ്ങളിൽ ആദ്യ സ്ഥാനത്തു ഈ വേലായുധനും അദേഹത്തിന്റെ മുള്ളൻകൊല്ലിയും ഉണ്ടാകും....
വേൽമുരുഗ ഹരോ ഹര...
വേലായുധ ഹരോ ഹര....

No comments:
Post a Comment