തിരുവിന്റെ തിരക്കഥയിൽ അദ്ദേഹം തന്നെ സംവിധാനം ചെയ്ത ഈ രോമാറ്റിക് കോമഡിയിൽ വിശാൽ ,നീതു ചന്ദ്രൻ, തനുശ്രീ ദത്ത, സാറാഹ് എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തുന്നു...
ബാലമുരളി എന്നാ ഒരു റിയൽ ലൈഫ് കാരക്ടർഇനെ ആസ്‍പദമാക്കി എടുത്ത ഈ ചിത്രം എന്ത് കാര്യത്തിലും ഏറ്റവും ബെസ്റ്റ് തിരഞ്ഞെടുക്കുന്ന കാർത്തിക്കിന്റെ കഥ പറയുന്നു... ആ സ്വഭാവം അവൻ ഭാവി വധുവിലും പ്രയോഗിക്കാൻ തുടങ്ങുന്നതോടെ അവൻ എത്തിപ്പെടുന്ന പ്രശ്നങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃതം....
പാ രഞ്ജിത്ത്, വാലി എന്നിവരുടെ വരികൾക്ക് യുവാൻ ശങ്കർ രാജ് സംഗീത സംവിധാനം ചെയ്ത ആറു ഗാനങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത്.... ഗാനങ്ങൾ വലിയ ഗുണം ഒന്നും ഇല്ല...
ചുക്കാലോ ചന്ദ്രു എന്നാ തെലുഗ് സിനിമയുടെ തമിഴ് പ്രൊഡക്ഷൻ ആയ ഈ ചിത്രം പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത് സൺ പിക്ചർസിന്റെ ബന്നേറിൽ വിശാലിന്റെ ഏട്ടൻ വിക്രം കൃഷ്ണയാണ്.. ബോക്സ് ഓഫീസിൽ ആ സമയത്തു ചിത്രം മോശമില്ലാത്ത വിജയവും കൂടാതെ ക്രിട്ടിൿസിന്റെ നല്ല് അഭിപ്രായവും ചിത്രം നേടി.
അരവിന്ദ് കൃഷ്ണ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റർ ടി എസ് സുരേഷ് ആണ്.. .സ്നേഹയും മല്ലിക കപൂറും ചിത്രത്തിൽ അതിഥി താരങ്ങൾ ആയി എത്തുന്നു.... വാച്ച് ആൻഡ് എൻജോയ്

No comments:
Post a Comment