പത്മരാജന്റെ തിരക്കഥയിൽ അദ്ദേഹം തന്നെ എഴുതിയ ഒരു ചെറുകഥയുടെ ദൃശ്യാവിഷ്‌കാരം ആയ ഈ ചിത്രം സംവിധാനം അദ്ദേഹം തന്നെ ചെയ്തിരിക്കുന്നു.....
സക്കറിയ, ഗോപി, ഹിലാൽ എന്നി സുഹൃത്തുക്കൾ ഒരു രാത്രി ഒരു വേശ്യാലയത്തിൽ ചിലവഴിക്കാൻ തീരുമാനിക്കുന്നതും പിന്നീട് ആ ദിനം ആ വേശ്യാലയത്തിൽ നടക്കുന്ന സംഭവങ്ങളിലൂടെ ആണ് ചിത്രം പുരോഗമിക്കുന്നത്..
വേശ്യലയത്തിന്റെ നടത്തിപ്പുകാരി മാളുഅമ്മ എന്നാ കഥാപാത്രം ചെയ്ത സുകുമാരി ചേച്ചി ശരിക്കും ആ നെഗറ്റീവ് ടച്ച് ഉള്ള കഥാപാത്രം ആയി ഞെട്ടിച്ചു... അതുകൊണ്ട് തന്നെ മാളുഅമ്മയ്ക് ആ വർഷത്തെ കേരള സ്റ്റേറ്റ് അവാർഡും ക്രിട്ടിക്സ് അവാർഡും കൊടുത്തു ആദരിക്കപ്പെട്ടു....
ഷാജി എൻ കരുനും വേണുവും ചേർന്നു ചെയ്ത ഛായാഗ്രഹണം ആണ് പിന്നെ എടുത്തു പറയേണ്ടത് ... അത്രെയും മികച്ച വർക്ക് ആണ് അതിൽ കാണാൻ കഴിയുക...
ബോക്സ് ഓഫീസിൽ പരാജയം ആയ ചിത്രം പിന്നീട് ഒരു കൾട്ട് ക്ലാസ്സിക് ആയതു ചരിത്രം.... സുപ്രിയ ഫിലിമ്സിന്റെ ബാനറിൽ ഹരി പോത്തൻ നിർമിച്ച ഈ ചിത്രം ഇന്നും എന്റെ പ്രിയ ചിത്രങ്ങളിൽ ഒന്നായി തുടരുന്നു... .

No comments:
Post a Comment