"Ghost" എന്ന വാക് കേട്ടു പേടിപ്പിക്കും എന്ന് കരുതേണ്ട... ആദ്യം ചിരിച് ഊപ്പാടം ഇളക്കും പിന്നീട് കണ്ണിൽ ഒരു തുള്ളി കണ്ണീരും നനച്ചു അവസാനിപ്പിക്കും ചെയ്യും...
Kim Young-tak കഥയെഴുതി സംവിധാനം ചെയ്ത ഈ സൗത്ത് കൊറിയൻ കോമഡി ഡ്രാമ ചിത്രം പറയുന്നത് Sang-man ഇന്റെ കഥയാണ്...
ഒറ്റക് ജീവിച്ചു ജീവിതം മടുത്ത അദ്ദേഹം പല വട്ടം ആത്മഹത്യക് ശ്രമിക്കുന്നു... അങ്ങനെ ഒരു ആത്മഹത്യ ശ്രമത്തിനിടെ അദ്ദേഹത്തിന് പ്രേതങ്ങളെ കാണാൻ ഉള്ള സിദ്ധി ലഭിക്കുന്നതും, അതിന് ശേഷം അദ്ദേഹത്തെ തേടി നാല് പ്രേതങ്ങൾ എത്തുന്നതോടെ നടക്കുന്ന രസകരമായ സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം...
Cha Tae-hyun ആണ് Sang-man ആയി ചിത്രത്തിൽ എത്തുന്നത്... Jung Yun-soo എന്ന അദേഹത്തിന്റെ പ്രണയിനി കഥാപാത്രം ആയി Kang Ye-won എത്തിയപ്പോൾ ഇവരെ കൂടാതെ ചിത്രത്തിലെ നാല് പ്രേതങ്ങൾ ആയി Lee Mun-su, Ko Chang-seok, Jang Young-nam, Chun Bo-geun എന്നിവർ എത്തി...
Kim Jun-seok സംഗീതം നൽകിയ ചിത്രത്തിന്റെ എഡിറ്റിംഗ് Kim Sun-min ഉം ഛായാഗ്രഹണം Kim Yung-chul ഉം ആയിരുന്നു... Next Entertainment World ഇന്റെ ബന്നേറിൽ Lim Sung-bin, Choi Moon-soo എന്നിവർ നിർമിച്ച ഈ ചിത്രം അവർ തന്നെ ആണ് വിതരണവും നടത്തിയത്...
47th Baeksang Arts Awards, 48th Grand Bell Awards, 32nd Blue Dragon Film Awards എന്നിങ്ങനെ പല അവാർഡ് വേദികളിലും മികച്ച അഭിപ്രായം നേടിയ ഈ ചിത്രത്തെ തേടി Best New Director അവാർഡും Best Screenplay, Best Supporting Actress, Best Actor നോമിനേഷനും ലഭിക്കുകയുണ്ടായി... ഒരു അമേരിക്കൻ റീമേക്കിന്റെ ചർച്ച നടക്കുന്ന ഈ ചിത്രം തീർച്ചയായും കാണാം... ഒരു മികച്ച അനുഭവം...just loved it..