K. Janardhana Maharshi കഥയെഴുതി Kona Venkat, K. Chakravarthy Reddy എന്നിവർ തിരക്കഥ രചിച്ചു K. S. Ravindra സംവിധാനം ചെയ്ത ഈ തെലുഗ് ആക്ഷൻ ഡ്രാമ ചിത്രത്തിൽ വെങ്കടേഷ്, നാഗചൈതന്യ, റാഷി ഖന്ന, പായൽ രാജ്പുത് എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി.....
ചിത്രം പറയുന്നത് കാർത്തിക്കും അദ്ദേഹത്തിന്റെ മാമൻ ആയ വെങ്കി എന്നാ വെങ്കട്ടരാമന്റെയും കഥയാണ്.... വർഷങ്ങൾക് മുൻപ് കാർത്തിക്കിന്റെ ജനനം കാരണം അവന്റെ അച്ഛനും അമ്മയും കൂടാതെ മാമനും മരിക്കും എന്ന് പ്രശനം വച്ചു കാണുന്ന അവന്റെ മുത്തച്ഛൻ രാമൻനാരായണ അവനെ വീട്ടിൽ കേറ്റാൻ അനുവദിക്കില്ല... ആദ്യം കാര്യം ആയി എടുത്തില്ലെകിലും അവന്റെ അച്ഛനും അമ്മയും ഒരു ആക്‌സിഡന്റിൾ മരിക്കുന്നതോടെ കാര്യങ്ങൾ കൂടുതൽ വഷളാവുകയും പക്ഷെ ഇതൊന്നും വിശ്വസിക്കാത്ത കാർത്തിക്കിന്റെ മാമൻ വെങ്കി അവനെ എടുത്തു വളർത്താൻ തുടങ്ങുന്നു... പക്ഷെ കാർത്തികിന് 24 വയസാവുന്നതോടെ അവരെ തേടി പ്രശനങ്ങൾ വരുന്നതോടെ നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം....
കാർത്തിക് ആയി നാഗചൈതന്യ എത്തിയ ചിത്രത്തിൽ വെങ്കി എന്നാ വെങ്കട്ടരാമൻ ആയി വെങ്കിടേഷ് എത്തി... അവരുടെ അച്ഛൻ രാമൻനാരായണ എന്നാ കഥാപാത്രത്തെ നാസ്സർ ചെയ്തപ്പോൾ പശുപതി എന്നാ വില്ലൻ കഥാപാത്രം ആയി രമേശ് രോ എത്തി.....
Ramajogayya Sastry, Sri Mani, Kasarla Shyam എന്നിവരുടെ വരികൾക്ക് S. Thaman ഈണമിട്ട ഇതിലെ ഗാനങ്ങൾ Aditya Music ആണ് വിതരണം നടത്തിയത്... Prasad Murella ഛായാഗ്രഹണവും Prawin Pudi എഡിറ്ങ്ങും നിർവഹിച്ചു...
Suresh Productions, People's Media Factory എന്നിവരുടെ ബന്നേറിൽ D. Suresh Babu, T. G. Vishwa Prasad എന്നിവർ നിർമിച്ച ഈ ചിത്രം അവർ തന്നെ ആണ് വിതരണം നടത്തിയത്....
ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ് റിവ്യൂ നേടിയ ചിത്രം ബോക്സ് ഓഫീസിൽ ആവറേജ് പ്രകടനം നടത്തിയ... മാമൻ-മരുമോൻ ബന്ധം പറഞ്ഞ ഒരു നല്ല ചിത്രം.. ഒരു വട്ടം എൻജോയ് ചെയ്തു കണ്ടു മറക്കാം...

No comments:
Post a Comment