"Psychopath crimes do not have a motive, crime itself is the motive"
Akhil Paul-Anas Khan എന്നിവർ കഥയെഴുതി സംവിധാനം ചെയ്ത ഈ മലയാളം ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലെർ ചിത്രത്തിൽ ടോവിനോ, മമതാ മോഹൻദാസ്, രേബ മോണിക്ക ജോൺ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി ..
നാട്ടിൽ നടക്കുന്ന കൊച്ചു പെൺകുട്ടികളുടെ സീരിയൽ കൊലപാതങ്ങങ്ങൾ അന്വേഷിക്കാൻ ചീഫ് ഇൻവെസ്റ്റിഗേഷൻ ഓഫീസർ ഋതിക സേവിയർ ips ഇന് ഒപ്പം കേരള സ്റ്റേറ്റ് ഫോറൻസിക് ഓഫീസിലെ മെഡിക്കോ -ലീഗൽ അഡ്വൈസർ ആയ dr.സാമുവേൽ ജോൺ കാട്ടൂർകാരൻ എത്തുന്നതും, അതിനോട് അനുബന്ധിച്ചു നടക്കുന്ന സംഭവങ്ങളുടെയും കഥ പറയുന്ന ഈ ചിത്രത്തിൽ കുട്ടികൾ എങ്ങനെ ഒക്കെയാണ് നാടിലോ വീട്ടിലോ നടക്കുന്ന പല സംഭവങ്ങളിലേക്കും ആകൃഷ്ടരാവുന്നത് എന്നും പറയാൻ ശ്രമിക്കുന്നു....
സാമുവേൽ കാട്ടൂർകാരൻ ആയി ടോവിനോ എത്തിയ ചിത്രത്തിൽ ഋതിക ആയി മമത എത്തി.... രേബ മോണിക്ക ജോൺ, ശിഖ ദാമോദർ എന്നാ കഥാപാത്രത്തെ അവതരിപ്പിച്ചപ്പോൾ സൈജു കുറുപ് സേവ്യർ ജോൺ കാട്ടൂർകാരൻ ആയും, പ്രതാപ് പോത്തൻ dr. ജയകുമാർ മേനോൻ ആയും ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു....
Jakes Bejoy സംഗീതവും ബിജിഎം ഉം നിർവഹിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം അഖിൽ ജോർജ്ഉം എഡിറ്റിംഗ് ഷമീർ മുഹമ്മദ്ഉം ആയിരുന്നു... Juvis Productions Ragam Movies എന്നിവരുടെ ബന്നേറിൽ Navis Xaviour, Siju Mathew എന്നിവർ നിർമിച്ച ഈ ചിത്രം Century Films Realese ആണ് വിതരണം നടത്തിയത്....
ചില സീനുകളിൽ എന്തൊക്കയോ അവ്യക്തത തോനിയെങ്കിലും അതൊന്നും പ്രയക്ഷകൻ എന്നാ നിലയിൽ ആസ്വാദനത്തിനേ ബാധിച്ചില്ല.... ക്രിട്ടിക്സിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടുന്ന ചിത്രം ബോക്സ് ഓഫീസിലും മികച്ച വിജയം ആയികൊണ്ട് നില്കുന്നു... കുറച്ചു നാൾ മുൻപ് കണ്ട അഞ്ചാം പാതിരായ്ക് ശേഷം കണ്ട ഒരു മികച്ച ചിത്രം....
വാൽകഷ്ണം :
"നിങ്ങൾ ഒരു ഫോറൻസിക് സ്റ്റുഡന്റ്/ ജോലി ചെയ്യുന്നവർ ആണേൽ നിങ്ങൾക് ചിലപ്പോൾ കൂടുതൽ ഇഷ്ടപ്പെട്ടേക്കാം... കാരണം കുറെ ഏറെ കാര്യങ്ങൾ ചിത്രം പേര് പോലെ തന്നെ ആ ഒരു മേഖലയിലൂടെ നമ്മളോട് സംവദിക്കാൻ ശ്രമിക്കുന്നതായി എന്നിക് തോന്നി... "

No comments:
Post a Comment