Wednesday, March 11, 2020

Tanhaji:The Unsung Warrior (hindi)



Prakash Kapadia കഥയെഴുതി അദ്ദേഹവും Om Raut തിരക്കഥ രചിച്ചു Om Raut സംവിധാനം ചെയ്ത ഈ ഹിന്ദി biographical
period ആക്ഷൻ ചിത്രത്തിൽ അജയ് ദേവ്ഗൺ, സൈഫ് അലി ഖാൻ, കജോൾ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി..

ചിത്രം പറയുന്നത് മറാത്ത സാമ്രാജ്യത്തിന്റെ പടത്തലവൻ ആയ തൻഹാജി മല്സരും മുഗൾ ചക്രവത്തി ഔരംഗസീബ് ഇന്റെ പടത്തലവൻ ആയ ഉദയഭാൻ സിംഗ് റാത്തോഡും തമ്മിൽ Kondhana fort ഇന് വേണ്ടി നടത്തിയ യുദ്ദത്തിന്റെ കഥയാണ്..

തൻഹാജി ആയി അജയ് ദേവ്ഗൺ  എത്തിയ ചിത്രത്തിൽ ഉദയ്ഭാന് ആയി സൈഫ് അലി ഖാൻ എത്തി.. തൻഹാജിയുടെ ഭാര്യാ സാവിത്രിഭായ് ആയി കജോൾ എത്തിയപ്പോൾ ശിവാജി മഹാരാജാവ് ആയി ശരദ് കേൾകരും ഔരംഗസീബ് ആയി ലുക്കി കെന്നിയും എത്തി.. ഇവരെ കൂടാതെ ശശാങ്ക് ഷെൻടെ, വിപുൾ ഗുപ്ത എന്നിവർ മറ്റു കഥാപാത്രങ്ങളെ ചിത്രത്തിൽ അവതരിപ്പിച്ചു..

സഞ്ജയ്‌ മിശ്ര നരറേഷൻ നടത്തിയ ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Dharmendra Sharma യും ഛായാഗ്രഹണം Keiko Nakahara യും  നിർവഹിച്ചു... Swanand Kirkire, Anil Verma എന്നിവരുടെ വരികൾക്ക്  Ajay-Atul,  Sachet-Parampara, Mehul Vyas എന്നിവർ ഈണമിട്ട ഇതിലെ ഗാനങ്ങൾ T-Series ആണ് വിതരണം നടത്തിയത്...

Ajay Devgn FFilms, T-Series എന്നിവരുടെ ബാനറിൽ Ajay Devgn, Bhushan Kumar, Krishan Kumar എന്നിവർ നിർമിച്ച ഈ ചിത്രം
AA Films ആണ് വിതരണം നടത്തിയത്... ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം ബോക്സ്‌ ഓഫീസിലും വലിയ വിജയം ആവുകയും ഈ വർഷത്തെ ഏറ്റവും വലിയ ഗ്രോസ്സറും ആണ്... കാണാത്തവർ ഉണ്ടെങ്കിൽ തീർച്ചയായും കാണാൻ ശ്രമികുക...ഒരു മികച്ച അനുഭവം....

No comments:

Post a Comment