നാഗേന്ദ്ര റെഡ്‌ഡി: "അതു മുൻസിപ്പൽ പാർക്ക് കാതു, നല്ലമല ഫോറെസ്റ്റ് "
ഭാരതി : "ഫോറെസ്റ്റാ? വെള്ളിനിവാട് അവർ ടൂറിസ്റ്റാ? Hunter, വെട്ടുകാടു"
Anil Ravipudi കഥയെഴുതി സംവിധാനം ചെയ്ത ഈ തെലുഗ് ആക്ഷൻ കോമഡി ത്രില്ലെർ ചിത്രത്തിൽ മേജർ രവി, രശ്‌മിക മന്ദന, വിജയ്ശാന്തി, പ്രകാശ് രാജ് എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി....
ചിത്രം പറയുന്നത് അജയ് കൃഷ്ണ എന്നാ ആർമി ഓഫീസറുടെ കഥയാണ്... തന്റെ റെജിമെന്റിൽ ഉള്ള അതെ പേരിലുള്ള ഒരാൾ യുദ്ധത്തിൽ വലിയ മുറിവുകളോടെ കിടക്കുമ്പോൾ, അദേഹത്തിന്റെ സിനിയർ അജയിനെ ആ വിവരം അറിയിക്കാൻ അവന്റെ വീടായ കുർണൂലിലെക് പറഞ്ഞുവിടുന്നു.. പക്ഷെ നാട്ടിൽ എത്തുന്ന അജയ് അവരുടെ കുടുംബം നാഗേന്ദ്ര റെഡ്‌ഡി എന്നാ നാട്ടിലെ ഒരു പൊളിറ്റീഷ്യന് കാരണം കഷ്ടം അനുഭവിക്കുകയാണ് എന്ന് മനസിലാക്കുകയും, അങ്ങനെ അവരെ രക്ഷിക്കാൻ ഇറങ്ങിപുറപ്പെടുന്നതും ആണ് കഥാസാരം...
അജയ് കൃഷ്ണ ആയി മഹേഷ് ബാബു എത്തിയ ചിത്രത്തിൽ ഭാരതി എന്നാ മറ്റൊരു പ്രധാന കഥാപാത്രം വിജയശാന്തിയും, നാഗേന്ദ്ര റെഡ്‌ഡി എന്നാ വില്ലൻ കഥാപാത്രം ആയി പ്രകാശ് രാജഉം എത്തി... ഇവരെ കൂടാതെ രാജേന്ദ്ര പ്രസാദ്, രോ രമേശ്, എന്നിവരും പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...
Sri Mani, Devi Sri Prasad, Ramajogayya Sastry, എന്നിവരുടെ വരികൾക്ക് Devi Sri Prasad ഈണമിട്ട ഇതിലെ ഗാനങ്ങൾ Lahari Music, T-Series എന്നിവർ ചേർന്നാണ് വിതരണം നടത്തിയത്... R. Rathnavelu ചിത്രത്തിന്റെ ഛായാഗ്രഹണം നിര്വഹിച്ചപ്പോൾ എഡിറ്റിംഗ് Bikkina Thammiraju ആണ് കൈകാര്യം ചെയ്തത്....
Sri Venkateswara Creations, G. Mahesh Babu Entertainment Pvt. Ltd, AK Entertainments എന്നിവരുടെ ബന്നേറിൽ Mahesh Babu, Dil Raju, Anil Sunkara എന്നിവർ നിർമിച്ച ഈ ചിത്രം AK Entertainments ആണ് വിതരണം നടത്തിയത്... ക്രിട്ടിസിന്റെ ഇടയിൽ മികച്ച പ്രതികരണം നേടിയ ചിത്രം ബോക്സ് ഓഫീസിലും വലിയ വിജയം ആവുകയും ചെയ്തു.. ഒരു മികച്ച അനുഭവം....
വാൽകഷ്ണം :
"അജയ് മന്ത്രിമാരുടെ മുൻപിൽ ബോംബ് വച്ചു ഡയലോഗ് അടിച്ചു, അത് പൊട്ടിക്കുന്ന സീൻ, അതിന്റെ രോമാഞ്ചം വേറെ തന്നെ ആയിരുന്നു... "

No comments:
Post a Comment