Navarasan കഥയെഴുതി സംവിധാനം ചെയ്ത ഈ കണ്ണട ഹോർറോർ കോമഡി ചിത്രത്തിൽ രാധിക കുമാരസ്വാമി ടൈറ്റിൽ കഥാപാത്രം ആയ ദമയന്തി ആയി എത്തി...
ചിത്രം പറയുന്നത് വിക്കിയുടെ കഥയാണ്.. കുറെ ഏറെ കടബാധ്യത ഉള്ള അവനോട് അമ്മ ദേവപുരത്തുള്ള അവരുടെ പഴയ തറവാട് വിറ്റ് കടങ്ങൾ തീർക്കാൻ പറയുന്നതും പക്ഷെ അവിടെ എത്തുന്ന അയാൾ ആ വീട്ടിൽ കുടിയിരിക്കുന്ന ദമയന്തി എന്നാ പ്രേതാത്മ കാരണം അത് വാങ്ങാൻ ആരും വരില്ല എന്ന് മനസിലാകുന്നു.. അങ്ങനെ ആ വീട് വിൽക്കാൻ അവൻ ഒരു പദ്ധതി തയ്യാറാക്കുന്നതും അതിനോട് അനുബന്ധിച്ചു നടക്കുന്ന സംഭാവനകളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം....
രാധികയെ കൂടാതെ രവി ഗൗഡ, സാധു കോകില, തബല നാനി, രാജ് ബഹാദൂർ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി എത്തിയ ഈ ചിത്രത്തിന്റെ സംഗീതം R. S. Ganesh Narayanan ആയിരുന്നു.. Pkh Das ചിത്രത്തിന്റെ ചായാഗ്രഹണവും മഹേഷ് റെഡ്‌ഡി എഡിറ്റിങ്ങും നിർവഹിച്ചു...
Sri Lakshmi Vrushadhri Productions ഇന്റെ ബന്നേറിൽ അവർ തന്നെ നിർമിച്ച ഈ ചിത്രം അവർ തന്നെ ആണ് വിതരണവും നടത്തിയത..ക്രിട്ടിസിന്റെ ഇടയിൽ മിക്സഡ്/നെഗറ്റീവ് റിവ്യൂ നേടിയ ചിത്രം ബോക്സ് ഓഫീസിലും വലിയ ചലനം സൃഷ്ടിച്ചില്ല.... ഹോർറോർ കോമഡി ഇഷ്ടമുള്ളവർക് ഒന്ന് കണ്ടു നോകാം....

No comments:
Post a Comment