Saturday, March 14, 2020

The Visit(english)



M. Night Shyamalan കഥയെഴുതി സംവിധാനം ചെയ്ത ഈ അമേരിക്കൻ found footage horror ചിത്രം പറയുന്നത് രണ്ടു സഹോദരങ്ങളുടെ കഥയാണ്...

ചിത്രം തുടങ്ങുന്നത് ബെക്കാ-ടൈലർ എന്നിവരിലൂടെയാണ്.. പതിനഞ്ചു വർഷങ്ങൾക് മുൻപ് തന്റെ അച്ഛനമ്മാരെ വിട്ടു പിരിഞ്ഞ അവരുടെ അമ്മ മക്കളെ മുത്തശ്ശനും മുത്തശ്ശിയുടെയും അടുത്തേക് ഒരു ഏഴു ദിവസത്തെ അവധിക് പറഞ്ഞു വിടുന്നു... അവിടെ എത്തുന്ന അവർ മുത്തശ്ശനും മുത്തശ്ശിക്കും ഒപ്പം ഒരു ഡോക്യൂമെന്ററി ഫിലിം ചെയ്യാൻ തുടങ്ങുന്നു... എന്നാലും  ആദ്യ ദിവസം മുതൽക്കേ ആ വീട്ടിൽ നടക്കുന്ന ചില സംഭവങ്ങൾ അവർ  ആദ്യം കാര്യം ആകുന്നില്ലെങ്കിലും ഒരു ദിനം അവർ ആ വീടിനെ പറ്റി ഒരു ഞെട്ടിക്കുന്ന സത്യം അറിയുന്നതോടെ നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം...

ബേക്ക ആയി Olivia DeJonge എത്തിയ ചിത്രത്തിൽ ടൈലർ ആയി Ed Oxenbould
ഉം എത്തി.. മുത്തശ്ശൻ കഥാപാത്രം Peter McRobbie എത്തിയപ്പോൾ മുത്തശി കഥാപാത്രം Deanna Dunagan കൈകാര്യം ചെയ്തു.. ഇവരെ കൂടാതെ Kathryn Hahn,
Celia Keenan-Bolger, Benjamin Kanes
എന്നിവർ മറ്റു പ്രധാനകഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്...

Maryse Alberti ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് Luke Ciarrocchi ആയിരുന്നു... Blinding Edge Pictures, Blumhouse Productions എന്നിവരുടെ ബന്നേറിൽ M. Night Shyamalan, Jason Blum, Marc Bienstock എന്നിവർ നിർമിച്ച ഈ ചിത്രം Universal Pictures ആണ്  വിതരണം നടത്തിയത്....

ക്രിട്ടിസിന്റെ ഇടയിൽ ആവറേജ് അഭിപ്രായം നേടിയ ചിത്രം ബോക്സ്‌ ഓഫീസിലും നല്ല പ്രകടനം നടത്തി...Fangoria Chainsaw Awards, Fright Meter Awards, Golden Schmoes Award, Online Film & Television Association Award, Saturn Awards, Young Artist Award എന്നിങ്ങനെ പല അവാർഡ് വേദികളിലും നല്ല അഭിപ്രായം നേടിയ ചിത്രത്തിന് പക്ഷെ Golden Raspberry Award യിലും The Razzie Redeemer Award നോമിനേഷൻ പട്ടം നേടിടുണ്ട്... ഒരു നല്ല അനുഭവം.. അവസാനത്തെ ഒരു 20 മിനിറ്റ് ശരിക്കും പേടിക്കുകയും ത്രില്ല് അടിക്കുകയും ചെയ്യും..

No comments:

Post a Comment