Tuesday, March 24, 2020

Oh my kadavule (tamil)



Ashwath Marimuthu കഥയെഴുതി സംവിധാനം ചെയ്ത ഈ തമിഴ് റൊമാന്റിക് ഫാന്റസി കോമഡി ചിത്രത്തിൽ അശോക് സെൽവൻ, ഋതിക സിംഗ് എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തിയപ്പോൾ വിജയ് സേതുപതിയും രമേശ്‌ തിലക്കും മറ്റു രണ്ടു പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ എത്തുന്നു...

ചിത്രം പറയുന്നത് അർജുന്റെ കഥയാണ്... അനു എന്നാ പെൺകുട്ടിയെ കണ്ടുമുട്ടി ഇഷ്ടത്തിൽ ആകുന്ന അയാൾ പക്ഷെ ചില വീട്ടിലെ  പ്രശ്നങ്ങൾ അദ്ദേഹത്തെ ഡിവോഴ്സ് വരെ എത്തിക്കുന്നു.. കോടതിയിൽ വച്ചു ഒരാൾ അദ്ദേഹത്തിന്റെ ജീവിതത്തിൽ ഇനി നടക്കാൻ പോകുന്ന ചില കാര്യങ്ങൾ പറയുന്നതും അതിനോട് അനുബന്ധിച്ചു പിന്നീട് നടക്കുന്ന സംഭവങ്ങലും ആണ് ചിത്രം പിന്നീട് നമ്മളോട് പറയുന്നത്...

Ko Sesha ഇന്റെ വരികൾക്ക് Leon James
സംഗീതം നൽകിയ ചിത്രത്തിന്റെ എഡിറ്റിംഗ് Boopathi Selvaraj ഉം ഛായാഗ്രഹണം Vidhu Ayyanna ഉം നിർവഹിച്ചു... Happy High Pictures ഇന്റെ ബന്നേറിൽ G. Dilli Babu നിർമിച്ച ചിത്രം Sakthi Film Factory, Axess Film Factory എന്നിവർ ചേർന്നാണ് വിതരണം നടത്തിയത്...

ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം ബോക്സ്‌ ഓഫീസിലും നല്ല അഭിപ്രായം നേടി എന്നാണ് അറിവ്... കാണാത്തവർ ഉണ്ടെങ്കിൽ തീർച്ചയായും കാണു.. ഒരു മികച്ച അനുഭവം

No comments:

Post a Comment