Friday, March 6, 2020

Psycho(tamil)



അംഗുലീമാലേയുടെ കഥയെ ആസ്പദമാക്കി Mysskin  കഥയെഴുതി സംവിധാനം ചെയ്ത ഈ തമിഴ് psychological ത്രില്ലെർ ചിത്രത്തിൽ ഉദയനിധി സ്റ്റാലിൻ, അദിതി രോ ഹൈദരി, നിത്യ മേനോൻ, രാജ്‌കുമാർ പിടിച്ചുമണി എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി..

ചിത്രം പറയുന്നത് അന്ധനായ ഗൗതമിന്റെ കഥയാണ്.... ദാഹിനിയുമായി ഇഷ്ടത്തിൽ ആയ അവളെ ആയിടെ നാട്ടിൽ വരുന്ന ഒരു സൈക്കോ പിടിച്ചുകൊണ്ടു പോകുന്നു.... അവളെ  രക്ഷിക്കാൻ അയാൾ കമല ദാസ് എന്നാ പഴയ  ഒരു പോലീസ്കാരിയുടെ സഹായം തേടുന്നതും പിന്നീട് അതിനോട് അനുബന്ധിച്ചു നടക്കുന്ന സംഭവങ്ങളും ആണു ചിത്രത്തിന്റെ ഇതിവൃത്തം....

ഗൗതം ആയി ഉദയനിധി സ്റ്റാലിൻ എത്തിയ ചിത്രത്തിൽ ദാഹിനിയായി അഥിതി രോയും, കമലദാസ് ആയി നിത്യ മേനോനും എത്തി... രാജ്‌കുമാർ പിടിച്ചുമണി സൈക്കോ ആയ അംഗുലീമാല ആയി എത്തിയപ്പോൾ ഇവരെ കൂടാതെ റാം, ആടുകളം നരേൻ, രേണുക എന്നിവർ മറ്റു കഥാപാത്രങ്ങൾ ആയി എത്തി....

കബിലൻ, മിസ്സികൻ എന്നിവരുടെ വരികൾക്ക് ഇളയരാജ ഈണമിട്ട ഇതിലെ ഗാനങ്ങൾ സോണി മ്യൂസിക് ഇന്ത്യ ആണു വിതരണം നടത്തിയത്... തൻവീർ മിർ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് അരുൺകുമാർ ആയിരുന്നു....

Double Meaning Production ഇന്റെ ബന്നേറിൽ Arun Mozhi Manickam നിർമിച്ച ഈ ചിത്രം അവർ തന്നെ ആണു വിതരണം നടത്തിയത്... ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം ബോക്സ്‌ ഓഫീസിലും മികച്ച വിജയം ആയി എന്നാണ് അറിവ്... ഒരു മികച്ച അനുഭവം...

No comments:

Post a Comment