David Desola, Pedro Rivero എന്നിവർ കഥയെഴുതി Galder Gaztelu-Urrutia സംവിധാനം ചെയ്ത ഈ സ്പാനിഷ് സയൻസ് ഫിക്ഷൻ ഹോർറോർ ചിത്രത്തിൽ Iván Massagué ചിത്രത്തിലെ പ്രധാന കഥാപാത്രം ആയ Goreng ആയി എത്തി....
ഒരു ദിനം ഉറക്കം ഉണർന്നു നോക്കുന്ന ഗോറിങ് താൻ ഒരു വലിയ ജയിലിൽ അകപ്പെട്ടിരുക്കുകയാണ് എന്ന് മനസിലാകുന്നു.. അവിടെ വച്ചു Trimagasi എന്നാ തന്റെ ജയിൽപങ്കാളിയെ കണ്ടുമുട്ടുന്നതും അദ്ദേഹത്തിലൂടെ അത് ഒരു ടവർ പോലത്തെ ജയിൽ ആണ് എന്നും അവിടെ ഭക്ഷണം ഒരു എല്ലാ ദിനവും മുകളിൽ നിന്നും താഴേക്കു ഒരു പ്ലാറ്റഫോമിൽ ആണ് എത്തുന്നത് എന്നും അറിയുന്നു.. പിന്നെ ആ ജയിലിൽ നടക്കുന്നാ മറ്റു സംഭവങ്ങളും അതിനോട് അനുബന്ധിച്ചു നടക്കുന്ന വികാസങ്ങളിലേക്കും ആണ് ചിത്രം വിരൽ ചൂണ്ടുന്നത്...
Zorion Eguileor, Trimagasi എന്നാ മറ്റൊരു പ്രധന കഥാപാത്രം ആയി എത്തിയ ചിത്രത്തിൽ ഇവരെ കൂടാതെ Antonia San Juan, Emilio Buale Coka, Alexandra Masangkay, Eric L. Goode എന്നിവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചു...
Aranzazu Calleja സംഗീതം നൽകിയ ചിത്രത്തിന്റെ എഡിറ്റിംഗ് Haritz Zubillaga
Elena Ruiz എന്നിവരും ഛായാഗ്രഹണം Jon D. Domínguez ഉം ആയിരുന്നു... 2019 Toronto International Film Festival യിൽ ആദ്യ പ്രദർശനം നടത്തിയ ചിത്രം അവിടെ People's Choice Award for Midnight Madness അവാർഡ് നേടുകയും ക്രട്ടീസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടുകയും ചെയ്തു ..
Basque Films, Mr. Miyagi Films, Plataforma La Película A.I.E എന്നിവരുടെ ബന്നേറിൽ
Ángeles Hernández, Carlos Juarez,
David Matamoros, Raquel Perea,Elena Gozalo എന്നിവർ നിർമിച്ച ചിത്രം Netflix ആണ് വിതരണം നടത്തിയത്... ഒരു മികച്ച അനുഭവം....

No comments:
Post a Comment