"തെലുഗ് സിനിമയിലെ ഏതേലും അറിയപ്പെടുന്ന നടൻ ചെയ്തെങ്കിൽ വേറെ ലെവൽ ആവേണ്ട ചിത്രം"
Saitej Desharaj ഇന്റെ കഥയ്ക് Tajuddin Syed & Venkat Palvai എന്നിവർ തിരക്കഥ രചിച്ച Prashanth Varma സംവിധാനം ചെയ്ത ഈ തെലുഗ് ആക്ഷൻ ത്രില്ലെർ ചിത്രത്തിൽ രാജശേഖർ, അദ ശർമ, നന്ദിത ശ്വേത എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി..
ചിത്രം പറയുന്നത് Kalki IPS എന്നാ പോലീസ് ഓഫീസറുടെ കഥയാണ്... ഒരു കൊലപാതക അന്വേഷണവുമായി ബന്ധപെട്ട് കൽക്കിക് കൊല്ലാപുർ എന്നാ തെലുഗാന ദേശത്തു എത്തിപെടേണ്ടി വരുന്നു... പക്ഷെ അവിടത്തെ സമീന്ദാർ ആയ നരസപ്പ കാരണം പൊറുതി മുട്ടിയ അവിടത്തെ ജനങ്ങളെ സഹായിക്കാൻ അദ്ദേഹത്തിന് ഇറങ്ങേണ്ടി വരുന്നതും പക്ഷെ ആ യാത്ര അവിടെ നടക്കുന്ന പല നിഗൂടമായ ചോദ്യങ്ങൾക്കും ഉള്ള ഉത്തരം ആവുന്നതോടെ നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രം നമ്മളോട് പറയുന്നത്....
Rajasekhar ടൈറ്റിൽ കഥാപാത്രം ആയി എത്തിയ ചിത്രത്തിൽ അസിമാ എന്നാ മറ്റൊരു പ്രധാന കഥാപാത്രം ആയി നന്ദിത ശ്വേതയും, അശുതോഷ് റാണാ നരസപ്പ എന്നാ വില്ലൻ കഥാപാത്രം ആയും എത്തി... ഇവരെ കൂടാതെ Pujita Ponnada, നാസ്സർ, ജയപ്രകാശ് എന്നിവരും ചിത്രത്തിൽ ഉണ്ട്...
Shravan Bharadwaj സംഗീതം നൽകിയ ചിത്രത്തിന്റെ എഡിറ്റിംഗ് Gowtham Nerusu ഉം ഛായാഗ്രഹണം Dasaradhi Sivendra ഉം ആയിരുന്നു... നന്ദു, വെങ്കട്ട്, റബ്ബിന് സാബു എന്നിവരുടെതാണ് സ്റ്റണ്ട്...
ശിവാനി ശിവാത്മികയുടെ ബന്നേറിൽ Kalyan C., shivani, shivaathmika എന്നിവർ നിർമിച്ച ഈ ചിത്രം ഹാപ്പി മൂവീസ് ആണ് വിതരണം നടത്തിയത്.. ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രത്തിന്റെ ബോക്സ് ഓഫീസ് പ്രകടനം അറിയില്ല.. എന്തായാലും ഒരു പ്രക്ഷകൻ എന്നാ നിലയ്ക്ക് നായകന്റെ അഭിനയം ഒഴിച്ച് നിർത്തിയാൽ ഒരു മികച അനുഭവം ആകുന്നുണ്ട് ചിത്രം....
വാൽക്ഷണം:
"ഇതെന്താ യാദൃശ്ചികം കാതു
കർമ ഹേയ് സബ് "

No comments:
Post a Comment