Saturday, March 14, 2020

Ayyappanum Koshiyum



"കൊല്ലാൻ എളുപ്പാ, ചാവാതെ നോക്കാനാ പാട്"

സച്ചി കഥയെഴുതി സംവിധാനം ചെയ്ത ഈ മലയാളം ആക്ഷൻ ത്രില്ലെർ ചിത്രത്തിൽ രാജുവേട്ടനും-ബിജു ചേട്ടനും ടൈറ്റിൽ  കഥാപാത്രങ്ങൾ ആയി എത്തി....

കോശി കുര്യൻ എന്നാ പഴയ പട്ടാളക്കാരൻ ഊട്ടിക്കുള്ള യാത്ര മദ്ധ്യേ അയ്യപ്പൻ നായർ എന്നാ പോലീസ്കാരനുമായി കൊമ്പ്കോർക്കേണ്ടി വരുന്നു... ആദ്യം ചെറിയയൊരു വാക്കുതർക്കം ആയി തുടങ്ങുമെങ്കിലും പിന്നീട് അത് കൂടുതൽ വഷളാവുന്നതോടെ നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രം പറയുന്നത്....

അയ്യപ്പൻ നായർ എന്നാ കഥാപാത്രവും കോശി കുര്യൻ എന്നാ പഴയ പട്ടാളക്കാരൻ കഥാപാത്രത്തിലും ആരാണ് മികച്ചത് എന്ന് ചോദിച്ചാൽ ഞാൻ കൈ മലർത്തും... കാരണം രണ്ടാളും ഒന്നിൽ ഒന്നിൽ കട്ടക്ക് കട്ടക്ക് കൊമ്പിന് കൊമ്പിന് പോ പൊളി ആയിരുന്നു...  അത് കൂടാതെ കോശിയുടെ  അച്ഛൻ ആയ കുര്യൻ ജോൺ ആയി എത്തിയ രഞ്ജിത് സാറും പൊപോളി..... ഇവരെ കൂടാതെ ഗൗരി നന്ദ, അന്ന രാജൻ, അനിൽ നെടുമങ്ങാട് എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്...

റഫീഖ് അഹമ്മദ്‌, ഹരിനാരായൻ, നഞ്ചിയമ്മ എന്നിവരുടെ വരികൾക്ക് ജാക്സ് ബിജോയ്‌ ഈണമിട്ട ഇതിലെ ഗാനങ്ങൾ മനോരമ മ്യൂസിക് ആണ് വിതരണം നടത്തിയത്...എല്ലാ ഗാനങ്ങളും ഒന്നിലൊന്നു മികച്ചത്...  സുദീപ് ഇലമോൻ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് രഞ്ജൻ അബ്രഹാം ആണ് നിർവഹിച്ചത്.......

Gold Coin Motion Picture Company ഇന്റെ ബന്നേറിൽ Ranjith, P. M. Sasidharan എന്നിവർ നിർമിച്ചത്... Central Pictures ആണ് വിതരണം... ക്രിട്ടിസിന്റെ ഇടയിൽ മികച്ച പ്രതികരണം നേടിയ ചിത്രം ബോക്സ്‌ ഓഫീസികും വലിയ വിജയം ആയിരുന്നു.....

വാൽകഷ്ണം :
Mr.രഞ്ജിത്ത് ബാലകൃഷ്ണൻ എവിടെയായിരുന്നു ഇത്രെയും കാലം??

No comments:

Post a Comment