Laxmi Agarwal എന്നാ പെൺകുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി Atika Chohan
Meghna Gulzar എന്നിവർ ചേർന്നു കഥയും തിരക്കഥയും രചിച്ചു Meghna Gulzar സംവിധാനം ചെയ്ത ഈ ഹിന്ദി ഡ്രാമ ചിത്രം പറയുന്നത് ഒരു ആസിഡ് അറ്റാക് survivor യുടെ കഥയാണ്...
ഒരു സാധാരണ കുടുംബത്തിൽ പിറന്ന മാലതി എന്നാ പെണ്കുട്ടിയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്...ബഷീർ ഖാൻ എന്നാ ആളുടെ പ്രണയാഭ്യർത്ഥന നിരസിച്ച മാലതിയെ ആയാൽ ആസിഡ് കൊണ്ട് ആക്രമിക്കുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങളിലേക്കും വിരൽ ചൂണ്ടുന്ന ചിത്രത്തിൽ മാലതി ആയി ദീപിക പദുകോണും, ബഷീർ ഖാൻ ആയി വിശാൽ ദാഹിയായും മാലതിയുടെ കൂട്ടുകാരൻ അമോൽ ആയി വിക്രാന്ത് മാസ്സയും എത്തി....
Gulzar ഇന്റെ വരികൾക്ക് Shankar–Ehsaan–Loy ഈണമിട്ട ഇതിലെ ഗാനങ്ങൾ Zee Music Company ആണ് വിതരണം നടത്തിയത്... Malay Prakash ചിത്രത്തിന്റെ ഛായാഗ്രഹണം നിര്വഹിച്ചപ്പോൾ എഡിറ്റിംഗ് Nitin Baid ആയിരുന്നു...
Fox Star Studios, Ka Productions, Mriga Films എന്നിവരുടെ ബന്നേറിൽ Fox Star Studios, Deepika Padukone, Govind Singh Sandhu, Meghna Gulzar എന്നിവർ നിർമിച്ച ഈ ചിത്രം Fox Star Studios ആണ് വിതരണം നടത്തിയത്..
ക്രിട്ടിസിന്റെ ഇടയിൽ പോസിറ്റീവ് റിവ്യൂ നേടിയ ചിത്രം ബോക്സ് ഓഫീസിൽ വലിയ ചലനം സൃഷ്ടിച്ചില്ല.. ചിത്രത്തിന്റെ റിലീസിന് ശേഷം ഉത്തര്ഖണ്ഡ് അവിടത്തെ ആസിഡ് അറ്റാക്ക് survіvors ഇന് പുതിയ പെൻഷൻ സ്കീം കൊണ്ടുവന്നത് ഒരു വാർത്തയായിരുന്നു.... ഒരു നല്ല അനുഭവം...

No comments:
Post a Comment