Desingh Periyasamy കഥയെഴുതി സംവിധാനം ചെയ്ത ഈ തമിഴ് റൊമാന്റിക് ത്രില്ലെർ ചിത്രത്തിൽ ദുൽഖർ, ഋതു വർമ, രക്ഷൻ, നിരഞ്ജനി അഹത്യൻ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി....
ചിത്രം പറയുന്നത് സിദ്ധാർഥ്, കൈലാസ്, മീര, ശ്രേയ എന്നിവരുടെ കഥയാണ്... പെൺകുട്ടികളുമായി പാർട്ടി അടിച്ചു കറങ്ങി നടക്കുന്ന അവർ ചെറിയ ചില തട്ടിപ്പുകളും ചെയ്തു ജീവിച്ചു പോരുന്നു.. അതിനിടെ അവർ മീര, ശ്രേയ എന്നി പെൺകുട്ടികളെ കണ്ടുമുട്ടുന്നു...കൂടുതൽ അടുത്തപ്പോൾ അവർ അവരെക്കാൾ വലിയ ഫ്രൊഡ് ആണ് എന്ന് മനസിലാകുന്ന അവർ പിന്നീട് ഒരു വലിയ assignmentinu പുറപ്പെടുന്നതും അതിനോട് അനുബന്ധിച്ചു നടക്കുന്ന സംഭവങ്ങലേക്കും ഇറങ്ങിച്ചെല്ലുന്ന ചിത്രം അതിനിടെ അവരെ തേടി എത്തുന്ന ACP Pratap Chakravarthy യുടെ കടന്നു വരവോടെ കൂടുതൽ ത്രില്ലിംഗ് ആകുന്നതാണ് കഥാസാരം...
സിദ്ധാർഥ് ആയി ദുൽഖുർ എത്തിയ ചിത്രത്തിൽ കനിമൊഴി/മീര എന്നാ കഥാപാത്രം ആയി ഋതു വർമയും കൈലാസ് എന്നാ കാളിശ്വരമൂർത്തി ആയി രാക്ഷനും എത്തി... ശ്രേയ /തെന്മോഴിയെ എന്നാ കഥാപാത്രത്തെ നിരഞ്ജനി അഹത്യൻ ചെയ്തപ്പോൾ ഗൗതം മേനോൻ DCP Prathap Chakravarthi ആയും അനീഷ് കുരുവിള സൂരജ് മെഹ്ത എന്നാ മറ്റൊരു പ്രധാന കഥാപാത്രം ആയും ചിത്രത്തിൽ ഉണ്ട്...
K. M. Bhaskaran ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് Praveen Anthony ആയിരുന്നു... Vignesh Shivan, Desingh Periyasamy, Madurai Souljour, Gouthami Ashok എന്നിവരുടെ വരികൾക്ക് Masala Coffee ഈണമിട്ട ഇതിലെ ഗാനങ്ങൾ Zee Music Company ആണ് വിതരണം നടത്തിയത്...
Anto Joseph Film Company, Viacom18 Motion Pictures എന്നിവരുടെ ബന്നേറിൽ Anto Joseph, Viacom 18 Studios എന്നിവർ നിർമിച്ചു വിതരണം നടത്തിയ ഈ ചിത്രം ക്രിട്ടിസിന്റെ ഇടയിൽ നല്ല അഭിപ്രായവും ബോക്സ് ഓഫീസിൽ ആവറേജ് പ്രകടനവും നടത്തി എന്നാണ് അറിവ്... തമിഴ് അല്ലാതെ തെലുഗ് ഭാഷയിലും വന്ന ചിത്രം ഒരു മികച്ച /നല്ല അനുഭവം ആകുന്നുണ്ട്... കാണാത്തവർ ഉണ്ടെങ്കിൽ കണ്ടു നോകാം...

















