Saturday, March 31, 2018

Ghost (english)



Bruce Joel Rubin ഇന്റെ കഥയിൽ Jerry Zucker  സംവിധാനം ചെയ്ത ഈ ചിത്രം മൂന്ന് പേരിലൂടെ സഞ്ചരിക്കുന്നു.....

സാം - മോളി ദമ്പതികളിലൂടെ ചിത്രം ആരംഭിക്കുന്നു ... തമ്മിൽ തമ്മിൽ അത്രയേറെ സ്നേഹം വച്ചുപുലർത്തുന്ന അവരുടെ ജീവിതത്തിൽ ഒരു പ്രശനം വരുന്നു... സാമിന്റെ ബാങ്ക് അക്കൗണ്ട് സ്റ്റെമെന്റ്സിൽ ചില പാളിച്ചകൽ.....അത് അന്വേഷണം സ്വയം നടത്താൻ തുടങ്ങുന്ന സാമിനെ ഒരാൾ കൊല്ലുന്നു.. .. പക്ഷെ താൻ കൊല്ലപ്പെട്ടു എന്ന് സാം മനസിലാകുന്നത് സ്വന്തം ശരീരത്തെ മോളി പിടിച്ചു കരയുന്നത് കാണുമ്പോൾ ആണ്.. അന്ന് മുതൽ സാം ഒരു ആത്മാവ് ആയി മോളിയുടെ പിന്നാലെ  ആകുന്നു.. തന്റേത് ഒരു കൊലപാതകം ആണെന്നും അടുത്തത് സ്വന്തം ഭാര്യയാണ് കൊലപാതകിയുടെ ലക്ഷ്യം എന്നും മനസിലാകുന്ന സാം ആരാണ് അതിനു പിന്നിൽ എന്ന മനസിലാകാൻ  നടത്തുന്ന അന്വേഷണം ആണ് ചിത്രത്തിന് ഇതിവൃത്തം... അതിന് അദ്ദേഹത്തിന് കൂട്ടായി ബ്രൗൺ എന്നാ സൈക്കോയും കൂടെയുണ്ട്......

Sam wheat എന്ന കഥാപാത്രം ആയി Patrick Swayze ഉം  Molly Jensen ആയി Demi Moore ഉം മികച്ച അഭിനയമാണ് കാഴ്ചവെക്കുന്നത്.... ഇവരെ കൂടാതെ Whoopi Goldberg,  Tony Goldwyn ഉം ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങൾ ആയി ഉണ്ട്....

Maurice Jarr സംഗീതം ചെയ്ത ഗാനങ്ങൾ എല്ലാം മികച്ചതായി... .Milan records ആണ് ഗാനങ്ങൾ പുറത്തിറക്കിയത്... .Adam Greenberg ഇന്റെ ഛായാഗ്രഹണം എടുത്തു പറയേണ്ട ഒന്ന് തന്നെ.. .അതുപോലെ walter Murch ഇന്റെ എഡിറ്റിംഗും.... അതി ഗംഭീരം.....

അഞ്ചു അക്കാദമി അവാർഡുകൾക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ഈ ചിത്രത്തിഇന് മികച്ച സപ്പോർട്ടിങ് ആക്ടര്സ്, ഒറിജിനൽ സ്ക്രീൻപ്ലേയ് എന്നി വിഭാഗങ്ങളിൽ അവാർഡ് നേടി.... അതുപോലെ ഗോൾഡൻ ഗ്ലോബ് അവാർഡിൽ മികച്ച നടൻ,നടി നോമിനേഷൻ, ചിത്രം നേടിടുണ്ട്..

Ode Mae Brown എന്നാ കഥാപാത്രം ആയി ചിത്രത്തിൽ എത്തിയ Whoopi Goldberg ഇനെ തേടി BAFTA, GOLDEN GLOBE, Saturn Award എന്നിവ എത്തി....

U S ബോക്സ്‌ ഓഫീസിലെ ഏറ്റവും വലിയ അപ്രതീക്ഷിത ബമ്പർ ഹിറ്റ്‌ ആയ ഈ ചിത്രം അവിടത്തെ അതേവരെ ഉള്ള എല്ലാ ബോക്സ്‌ ഓഫീസ് കളക്ഷൻസും കാറ്റിൽ പറത്തി.. .വെറും ഇരുപത്തിരണ്ടു മില്യൺ ബഡ്ജറ്റിൽ നിർമിച്ച ചിത്രം അഞ്ഞൂറ് മില്ലിയനോളം നേടിയാണ് യാത്ര അവസാനിപ്പിച്ചത്.....

Paramount pictures ഇന്റെ ബന്നേറിൽ Steven charles Jaffe, Lisa weinstein, Howard w koch എന്നിവർ ചേർന്നു നിർമിച്ച ഈ ചിത്രം Paramount pictures തന്നെ ആണ് വിതരണത്തിന് എത്തിച്ചത്..... .ക്രിട്ടിൿസിന്റെ ഇടയിലും ചിത്രം മികച്ച അഭിപ്രായം നേടി.. .

AFI യുടെ മികച്ച 100 Passion, Songs എന്നി വിഭാഗങ്ങളിൽ തിരഞ്ഞ എടുക്കപെട്ട ഈ ചിത്രത്തിന്റെ കുറെ ഏറെ റിമേകുകളും വന്നിട്ടുണ്ട്...നമ്മുടെ സ്വന്തം ആയുഷ്കാലം, അതുപോലെ തെലുഗിൽ പുറത്തിറങ്ങിയ ആത്മ ബന്ധം,അതുപോലെ ജാപ്പനീസ് ചിത്രം ghost:in your arms again എന്നിവ ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ആൻഡ് അനോഫിഷ്യൽ റീമെക്സ് ആണ്......

അതിഗംഭീരം....

Friday, March 30, 2018

Spadikam



" എസ് ഐ സോമശേഖരനെ ഇടിച്ചു പൊട്ടകിണറ്റിൽ ഇട്ട പ്രതി ആട് തോമ ആട് തോമ ആട് തോമ"..

മലയാളീ പ്രയക്ഷകര്ക് പൗരുഷത്തിന്റെ പ്രതീകമായി ആട് തോമ അവതരിച്ചിട് ഇരുപത്തി മൂന്ന് വർഷം തികയുന്നു...  മുട്ടനാടിന്റെ ചങ്കു പിളർന്നു ചൂട് ചോര കുടിക്കുന്ന തോമ,  ഉണ്ടുമുണ്ട് പറിച്ചു എവിടേയും അലമ്പുണ്ടാകുന്ന തോമാച്ചായൻ പക്ഷെ എവിടായ്കയോ  ചിലരുടെ എങ്കിലും കണ്ണാടിയാണ്.... 

ഒരു സയന്റിസ്റ് ആവാൻ കൊതിക്കുന്ന തോമയുടെ ജീവിതത്തിൽ ഭൂഗോളത്തിന്റെ സ്പന്ദനം കണക്കാണെന്നു ആഞ്ഞു വിശ്വസിക്കുന്ന  അവന്റെ അധ്യാപകനും അച്ഛനും ആയ ചാക്കോ മാഷ് അടിയുറച്ചു വിശ്വസിച്ചപ്പോൾ തോമായ്ക് നഷ്ടപെട്ടത് സ്വന്തം യൗവനം ആയിരുന്നു...

ഒരു തരത്തിൽ പറഞ്ഞാൽ ആരാണ് ഈ ചിത്രത്തിൽ തെറ്റുകാരൻ എന്ന് ഇന്നും എന്നിക് നിർവചിക്കാൻ സാധിച്ചിട്ടില്ല... സ്വന്തം മകനെ നല്ല ഒരു മനുഷ്യൻ ആകാൻ ശ്രമിച്ചു തോറ്റു പോയ ചാക്കോ മാഷോ അതോ സ്വന്തം ജീവിതത്തിലെ സ്വപ്നങ്ങളെ ആട്ടിപായിച്ച ഒരു തെരുവ് റൗഡിയായി മാറേണ്ടി വന്ന തോമാച്ചനോ.... ഇന്നും ഉത്തരം കിട്ടാത്ത ഒരു വലിയ ചോദ്യമായി നില്കുന്നു.... സ്വന്തം മകന്റെ ലോറിയുടെ പേര് "ചെകുത്താൻ" എന്ന് മാറ്റിയ ചാക്കോ മാഷേ അവസാനം അത് "സ്പടികം" എന്ന് മാറ്റി എഴുതിയപ്പോൾ തോമാച്ചനോ അതോ മാഷാണോ ജയിച്ചത് എന്നത് ഇന്നും എന്നിക് മനസിലായിട്ടില്ല....

ചാക്കോ മാഷ് ആയി തിലകൻ സാറും,  ആട് തോമയായി ലാലേട്ടനും മത്സരിച്ചപ്പോൾ ഉർവശി ചേച്ചിയുടെ തുളസി, കെ പി എ സി ലളിത ചേച്ചിയുടെ പൊന്നമ്മ, പിന്നെ ഈ ഒരറ്റ ചിത്രം കൊണ്ട് ഒരു സിനിമയുടെ പേര് സ്വന്തം വ്യക്തിമുദ്ര ആക്കി മാറ്റിയ സ്പടികം ജോർജും ചിത്രത്തിന്റെ ഏറ്റവും വലിയ അവകാശികൾ ആയി......

 കോട്ടയത്തെ ചെങ്ങനാശേരിയിൽ ഷൂട്ട്‌ ചെയ്ത ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ ചെയ്തത് ഭദ്രൻ ആണ്.. .ഷോഗൺ ഫിലിമ്സിന്റെ ബന്നേറിൽ ആർ മോഹൻ ചിത്രം നിർമിച്ചു.....

പി ഭാസ്കരന്റെ വരികൾക്ക് എസ് പി വെങ്കിടേഷ് സംഗീതം നൽകിയ മൂന്ന് ഗാനങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത്..... ഇതിലെ ഏഴിമല പൂഞ്ചോല എന്നാ ഗാനത്തിൽ ചിത്ര ചേച്ചിക്ക് ഒപ്പം ലാലേട്ടൻ പാടുകയും ചെയ്തു.... വിൽ‌സൺ  ഓഡിയോസ് ആണ് ഗാനങ്ങൾ പുറത്തിറക്കിയത്....

മികച്ച നടനുള്ള കേരള സ്റ്റേറ്റ് അവാർഡ്, ക്രിട്ടിക്സ് അവാർഡ് എന്നിവ ലാലേട്ടൻ ഈ ചിത്രത്തിലൂടെ നേടിയപ്പോൾ ഭദ്രൻ മികച്ച സംവിധായകൻ ആയും തിരഞ്ഞെടുക്കപെട്ടു.....

തെലുഗു, തമിഴ്, കണ്ണട എന്നി ഭാഷകളിൽ പുനര്നിര്മിക്കപെട്ട ഈ ചിത്രം ക്രിട്ടിൿസിന്റെ ഇടയിലും ബോക്സ്‌ ഓഫീസിലും മികച്ച അഭിപ്രായവും വിജയവും ആയി.... ആ വര്ഷതേ ഏറ്റവും വലിയ പണം വാരി പടം ആയിരുന്നു ഈ ചിത്രം.....

ഇന്നും എന്നും എന്റെ ഏറ്റവും പ്രിയപ്പെട്ട ലാലേട്ടൻ ചിത്രങ്ങളിൽ ഒന്ന്.. .

Thursday, March 29, 2018

Padmavath ( hindi )



മാലിക് മുഹമ്മദ്‌ ജയസിയുടെ "പദ്മവത്" എന്നാ പുസ്തകത്തെ ആസ്പദമാക്കി  സഞ്ജയ്‌ ലീല ഭൻസാലിയുടെ സംവിധനത്തിൽ പ്രകാശ് കപാഡിയയും   സ്വയം സംവിധായകനും തിരക്കഥ രചിച്ച ഈ epic period drama പദ്മാവതി എന്നാ രാജ്പുത് രാജകുമാരിയും അലാവുദീൻ  ഖിൽജി എന്നാ ഡൽഹി സൽട്ടന്റെ രാജാവിന്റെയും കഥ പറയുന്നു....

ഡൽഹിയിൽ വച്ചു മേവാർ രാജാവ് രത്തൻ സിങിന്റെ ഭാര്യ പദ്മാവതിയെ കുറിച്ച് കേട്ടറിയുന്ന അലാവുദിന അവളെ നേരിട്ട് കാണാൻ മേവാറിൽ എത്തുന്നു... പക്ഷെ രത്തൻ അവളെ ഒരു മിന്നായം പോലെ കാണിച്ചു തിരിച്ചു പോകുവാൻ അലാവുദീനോട് ആവശ്യപ്പെടുകയും പക്ഷെ അതിനു വിസമ്മതിച്ച രത്തണിനെ ബന്ദിയാക്കി അലാവുദിൻ പദ്മാവതിയോട് അവന്റെ അടുത്തേക്ക് വരാൻ ആവശ്യപ്പെടുകയും അതിനോട് അനുബന്ധിച്ച പിന്നീട് അവർ മൂന്ന് പേരുടെയും ജീവിതത്തിൽ നടക്കുന്ന സംഭവവികാസങ്ങൾ ആണ് ചിത്രം പറയുന്നത്...

 പദ്മാവതി ആയി ദീപികയും കൂടാതെ രത്തൻ സിംഗ് ആയി ഷാഹിദും സ്വന്തം വേഷങ്ങൾ അതിഗംഭീരം ആക്കി... പക്ഷെ ഞാൻ ഞെട്ടിയത് അലാവുദീൻ ഖിൽജി എന്നാ വേഷം കണ്ടിട്ടാണ്.... വാക്കുകൾക് അതീതമായ പ്രകടനം എന്ന് വേണം ഈ രൺവീർ സിംഗ് കഥാപാത്രത്തെ പറ്റി പറയാൻ... ചിത്രത്തിൽ ചിലയിടങ്ങളിൽ സ്വയം അലാവുദീൻ ഖിൽജി വല്ല പരകായപ്രവേശനവും രൺവീറിന്റെ ഉള്ളിൽ നടത്തിയോ എന്ന് സംശയമില്ലാതില്ല.. കാരണം ഒരു നോട്ടം കൊണ്ട് പോലും രൺവീർ ആ കഥാപാത്രം ആയി ജീവിക്കുകയായിരുന്നു..... പദ്മാവതി ദീപികയുടെ ഇഷ്ട കഥാപാത്രങ്ങളിൽ എനി ഈ കഥാപാത്രത്തിനും ഒരു മികച്ച സ്ഥാനം ഉണ്ട്... ഭർത്താവ് ബന്ദിയാക്കപ്പെട്ടതിനു ശേഷം ആണ്  പദ്മാവതി എന്നാ കഥാപാത്രത്തിന്റെ ശക്തി പ്രയക്ഷകർക് മനസിലാവുന്നുള്ളു.... അവസാനത്തെ ഒരു പതിനച്ചു മിനിറ്റ് ഇപ്പളും കണ്മുൻപിൽ തന്നെ ഉണ്ട്.... അലാവുദിന്റെ ആ വരവും അതിന്റെ അവസാനം പദ്മാവതിയുടെ ദേഹത്യാഗവും....

എ എം തുറസ്, സിദ്ധാർഥ് ഗരിമ എന്നിവരുടെ വരികൾക്ക് സഞ്ജയ്‌ ലീല ബൻസാലിയും സച്ചിത് ബലഹാരയും കുടി ഈണമിട്ട ആറു ഗാനങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത്...  ഇതില ശ്രേയ ഘോഷാൽ,  സ്വരൂപ്‌ ഖാൻ എന്നിവർ പാടിയ ഘുമർ എന്നാ ഗാനം ശരിക്കും ഒരു അനുഭവമായി... ഖാലിബാലി ദിൽ എന്ന് തുടങ്ങുന്ന ഗാനവും നല്ലതായിരുന്നു...

എല്ലാവര്ക്കും അറിയുന്ന പോലെ ഈ ചിത്രം ഇറങ്ങിയത് തന്നെ കുറെ ഏറെ പ്രശ്നങ്ങൾക്ക് ഇടയിൽ ആണ്.. .കുറെ ഏറെ രാജ്പുത ഭക്തന്മാർ എന്ന് പറയപെടുന്നവർ ചിത്രം രാജ്പുതകാരെ കരിവാരിത്തേക്കാണ് എടുത്തതാണ് എന്നും പറഞ്ഞു തെരുവിൽ എത്തി..... ചിത്രത്തിന്റെ ചിത്രീകരണ വേളയിൽ തന്നെ കുറെ ഏറെ ബുദ്ദിമുട്ടുകൾ ഇവർ കാരണം ബൻസാലികും അദേഹത്തിന്റെ ആൾക്കാർക്കും നേരിടേണ്ടി വന്നു.. ദീപികയെയും ബൻസാലിയെയും കൊല്ലും എന്ന് വരെ പറഞ്ഞിട്ടുണ്ടായിരുന്നു... വേറെയും കുറെ ഏറെ അനിഷ്ടസംഭവങ്ങൾ ഈ ചിത്രത്തിന്റെ പേരിൽ അരങ്ങേറിട്ടുണ്ട്.....

ക്രിട്ടിൿസിന്റെ ഇടയിൽ മിക്സഡ് റിവ്യൂസ് കിട്ടിയ ചിത്രം ബോക്സ്‌ ഓഫീസിൽ മികച്ച വിജയം ആണ്.. ഇതേവരെ അറനൂറ് കോടിയോളം നേടിടുണ്ട് ഈ ചിത്രം..... 

ബൻസാലി പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജയ്‌ ലീല ബൻസാലി, അജിത് അന്ധേരെ, സുധാൻഷു വത്സ് എന്നിവർ ചേർന്ന് നിർമിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സുദീപ് ചാറ്റർജി നിർവഹിക്കുന്നു.... Paramount pictures ആണ് വിതരണം നിർവഹിക്കുന്നത്.....

കാണാത്തവർ ഉണ്ടേൽ തീർച്ചയായും കാണാൻ ശ്രമിക്കുക... .

Magadheera ( telugu )



കെ വി വിജയേന്ദ്ര പ്രസാദിന്റെ തിരക്കഥയിൽ എസ് എസ് രാജമൗലി സംവിധാനം ചെയ്ത തെലുഗു റൊമാന്റിക് ത്രില്ലെർ.... പുനർജന്മത്തെ ആസ്‍പദമാക്കി എടുത്ത ഈ ചിത്രം ആ സമയത്തെ ഏറ്റവും വലിയ വിജയം ആയി.....

ഹർഷ എന്നാ ബൈക്ക് റൈസർഉടെ ജീവിതത്തിൽ ഇന്ദു എന്നാ ഇന്ദിരയും രഘുവീർ എന്നാ ഇന്ദുവിന്റെ മുറച്ചെറുക്കനും എത്തുന്നതോട് കുടി നാനൂറു വർഷം മുൻപ് നടന്ന ഒരു കൊടും ചതിയും അതിനോട് അനുബന്ധിച്ച നാല് ആള്കുരുടെ പുനർജന്മത്തിന്റെയും കഥ പറയുന്നു... ഒരു രാജകുമാരി, ആ രാജകുമാരിയുടെ അംഗരക്ഷകൻ, അവളെ പ്രാപിക്കാൻ നടക്കുന്ന അവളുടെ സഹോദരൻ കൂടാതെ ആ രാജ്യത്തെ ജയിക്കാൻ എത്തുന്ന ഒരു ക്രൂര രാജാവിന്റെയും കഥ......

ഹർഷ, കാള ഭൈരവാ എന്നി കഥാപാത്രങ്ങളിൽ രാം ചരണും,  രൺദേവ് ബില്ല, രഘുവീർ എന്നി കഥാപാത്രങ്ങൾ ആയി ദേവ ഗില്ലും,  ഇന്ദു, മിത്രവിന്ദ ദേവി എന്നി കഥാപാത്രങ്ങൾ ആയി കാജൽ അഗ്രവാളും ചിത്രത്തിൽ നിറഞ്ഞാടിയപ്പോൾ ശ്രീഹരിയുടെ സോളമൻ, ഷേർഖാൻ, എന്നി  കഥാപാത്രങ്ങളും  മനസ്സിൽ തങ്ങിനിക്കും.....

ഞാൻ ആദ്യമായി മൊഴി മാറ്റാതെ ഒറിജിനൽ തെലുഗിൽ തന്നെ കണ്ട ഈ ചിത്രത്തിന്റെ ഗാനങ്ങൾ എം എം കീരവാണിയുടേതാണ്... ഭുവനചന്ദ്ര, കീരവാണി, ചന്ദ്രബോസ് എന്നിവർ ഗാനങ്ങൾ രചിച്ചിരിക്കുന്നു.... ഇതിലെ ധീര ധീര എന്ന് തുടങ്ങുന്ന ഗാനം ഇന്നും എന്റെ പ്രിയഗാനങ്ങളിൽ ഒന്നാണ്.... ആദിത്യ മ്യൂസിക് ആണ് ഗാനങ്ങൾ പുറത്തിറക്കിയത്....

ആറു ഫിലിം ഫെയർ അവാർഡ്, ഒൻപതു നന്ദി അവാർഡ്, പത്തു CineMAA അവാർഡ്‌ എന്നിവ കരസ്ഥമാക്കിയ ഈ ചിത്രത്തിന്  best special effects, Choreography എന്നി വിഭാഗങ്ങളിൽ ദേശിയ അവാർഡും കിട്ടിട്ടുണ്ട്..... ഹിന്ദി, മലയാളം, തമിഴ്, എന്നി ഭാഷകളിൽ മൊഴി മാറ്റി എത്തിയ ഈ ചിത്രം അവിടെതേ ബോക്സ്‌ ഓഫീസിൽ ചരിത്രം സൃഷ്ടിച്ചിട്ടാണ് മടങ്ങിയത്.....

ഗീത ആർട്സിന്റെ ബാനറിൽ അല്ലു അരവിന്ദ് പ്രൊഡ്യൂസ് ചെയ്ത ഈ ചിത്രം അതുവരെ ഉള്ള എല്ലാ തെലുഗു ബോക്സ്‌ ഓഫീസ് കളക്ഷനെയും നിഷ്പ്രഭമാക്കികൊണ്ട് കുതിച്ചു പാഞ്ഞു.... 350 മില്യൺ ബഡ്ജറ്റിൽ. നിർമിച്ച ഈ ചിത്രം ഏകദേശം ഒന്നര ബില്യൺ നേടിയാണ് യാത്ര അവസാനിപ്പിച്ചത്......

ഇന്നും എന്നും എന്റെ ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങളിൽ ആദ്യ സ്ഥാനത്തു ഈ രാജമൗലി ചിത്രം ഉണ്ടാകും... .

Wednesday, March 28, 2018

Chilambu



"താരും തളിരും മിഴി പൂട്ടി " ഇന്നും കേൾക്കുമ്പോൾ എവിടെയൊക്കയോ എന്തോ ഒരു പ്രത്യേക അനുഭൂതി തരുന്ന ഈ ഗാനം ഉള്ളത് ചിലമ്പ് എന്നാ ഭദ്രൻ ചിത്രത്തിൽ ആണ്....

അച്ഛന്റെ സ്വത്തു അമ്മാവനിൽ  നിന്നും തിരിച്ചു പിടിക്കാൻ ഇറങ്ങിപുറപ്പെടുന്ന പരമുവിന്റെ കഥയാണ് സംവിധായകൻ ചിത്രത്തിലൂടെ പറയുന്നത്.... വർഷങ്ങൾക്കു മുൻപ് തങ്ങളെ പുറത്താക്കിയ അമ്മാവനിൽ നിന്നും അവരുടെ ഏറ്റവും വലിയ സ്വത്ത് എന്ന് പറയപ്പെടുന്ന ചിലമ്പ് തിരിച്ചു കൊണ്ടുവരാൻ പരമുവിനോട് അവന്റെ മുത്തച്ഛൻ പറയുന്നതും അങ്ങനെ ആ ചിലമ്പ് തേടി പരമു പുറപ്പെടുന്നതും ആണ് കഥഹേതു...

പരമു എന്നാ കഥാപാത്രം ആയി റഹ്മാൻ മികച് അഭിനയം കാഴ്ചവെച്ചപ്പോൾ അദ്ദേഹത്തിന്റെ കളികൂട്ടുകാരിയും സ്നേഹിനിയും ആയ അംബിക എന്നാ മികച്ച ഒരു കഥാപാത്രം ആയി ശോഭനയും ചിത്രത്തിൽ ഉണ്ട്....  കളരി, കരാട്ടെ എന്നി കലകൾക് കൂടുതൽ പ്രാധാന്യം കൊടുത്തു എടുത്ത ഈ ചിത്രത്തിലൂടെയാണ് ബാബു ആന്റണി എന്നാ പ്രിയ നടൻ ആദ്യമായി വെള്ളിത്തിരയിൽ എത്തിയത്.... ഇവരെ കൂടാതെ ഇന്നോസ്ന്റ്, തിലകൻ ചേട്ടൻ എന്നിവരും ചിത്രത്തിലെ മറ്റു മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു....

ഭദ്രന്റെ വരികൾക്ക് ഔസേപ്പ്പച്ചൻ സംഗീതം നൽകിയ രണ്ടു ഗാനങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത്... ആദ്യം പറഞ്ഞത് പോലെ ഇതിലെ താരും തളിരും എന്നാ ഗാനം എത്ര കേട്ടോലും മതിവരാത്ത ഒരു പ്രത്യേക ഗാനം ആയി ഇന്നും നിലകൊള്ളുന്നു.. .

Bless movie makers പ്രൊഡ്യൂസ ചെയ്ത ഈ ചിത്രം Seven arts വിതരണത്തിനു എത്തിച്ചു..... എസ് സി പാടി ഛായാഗ്രഹണവും എൻ പി സുരേഷ് എഡിറ്റിംഗും നിർവഹിക്കുന്നു......എൻ ടീ ബാലചന്ദ്രന്റേതാണ് തിരക്കഥ.....

ക്രിട്ടിൿസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ചിത്രം ബോക്സ്‌ ഓഫീസിൽ മികച്ച വിജയം ആയി....എന്റെ ഇഷ്ട റഹ്മാൻ ചിത്രങ്ങളിൽ ഒന്ന്.. .

Tuesday, March 27, 2018

Naran



ജോഷിയുടെ സംവിധാനത്തിൽ ലാലേട്ടൻ, സിദ്ദിഖ്, മധു എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും രഞ്ജൻ പ്രോമോദ് നിർവഹിച്ചിരിക്കുന്നു....

മുള്ളൻകൊല്ലി എന്നാ സാങ്കല്പിക ഗ്രാമത്തിൽ ഒരു വലിയ മഴയത്തു മുള്ളൻകൊല്ലി പുഴ നീന്തി എത്തുന്ന ഒരു കൊച്ചു കുട്ടീ വേലായുധൻ എന്നാ പേരിൽ ആ നാട്ടിലെ കണ്ണിലുണ്ണി ആകുന്നതും അവിടത്തെ വലിയ നമ്പിയാരുടെയും പ്രിയപ്പെട്ടവൻ ആകുന്നു... പക്ഷെ വലിയ നമ്പിയാരുടെ മകളുടെ ഭർത്താവായ ഗോപിനാഥൻ നമ്പ്യാരും അദേഹത്തിന്റെ ശിങ്കിടി മെമ്പർ കുറുപ്പും സ്‌ക്രീനിൽ എത്തുന്നതോട് കുടി കഥയിൽ പുതിയ പ്രശങ്ങൾ സംഭവിക്കുന്നതും അത് എങ്ങനെ വേലായുധനെ സ്വാധിനിക്കുന്നു എന്നതൊക്കെ ആണ് ചിത്രത്തിന്റെ ഇതിവൃത്തം....

കൈതപ്രത്തിന്റെ വരികൾക്ക് ദീപക് ദേവ് ഈണമിട്ട അഞ്ചു ഗാനങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത്.. എല്ലാം ഒന്നിലൊന്ന് മികച്ചത്... ഇതിലെ എം ജി ശ്രീകുമാർ പാടിയ വേൽമുരുകാ എന്നാ ഗാനം ഇല്ലാത്ത ഗാനമേളകൾ ഉണ്ടാകുവ ചരുക്കം..... മിന്നടി മിന്നടി എന്ന് തുടങ്ങുന്ന താരാട്ടു പാട്ടു രീതിയിൽ എടുത്ത ആദ്യ ഗാനത്തിന്  ഇന്നും എന്റെ ഹ്ര്യദയത്തിന്റ വടക്കു കിഴക്കേ അറ്റത്തു 😜😜😜😜😜 വലിയ സ്ഥാനം ഉണ്ട്....

ആശിർവാദ് സിനിമാസിന്റെ ബന്നേറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷാജി കുമാർ നിർവഹിക്കുന്നു..സെൻട്രൽ പിക്ചർസ് ആണ് വിതരണക്കാർ...

ക്രിട്ടിൿസിന്റെ ഇടയിലും ബോക്സ്‌ ഓഫീസിലും മികച്ച അഭിപ്രായങ്ങൾ കാഴ്ചവെച്ച ഈ ചിത്രം ആ വർഷത്തെ ഏറ്റവും വലിയ പണം വാരി പടം ആയി.... ഇന്നും എന്നും എന്റെ ഇഷ്ട ചിത്രങ്ങളിൽ ആദ്യ സ്ഥാനത്തു ഈ വേലായുധനും അദേഹത്തിന്റെ മുള്ളൻകൊല്ലിയും ഉണ്ടാകും....

വേൽമുരുഗ ഹരോ ഹര...
വേലായുധ ഹരോ ഹര....


Agninakshathram



കരീമിന്റെ സംവിധാനത്തിൽ സുരേഷ് ഗോപി ഇന്ദ്രാജാ, ബിജു മേനോൻ,  സിദ്ദ്ഖ് എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തിയ ഈ സൂപ്പർനാച്യുറൽ ചിത്രത്തിന്റെ തിരക്കഥ എസ് എൻ സ്വാമിയുടേതാണ്...

രുദ്രാ എന്നാ ദേവികടാക്ഷം ഉള്ള കുട്ട്യേ അപായപ്പെടുത്താൻ കുറെ ഏറെ ദുഷ്ട്ട ശക്തികൾ ശ്രമിക്കുന്നതും അതിനിടെ അവിടെ എത്തുന്ന തലക്കുളത്തു തമ്പി എന്നാ സിദ്ധൻ അവളെ അതിൽ നിന്നും  രക്ഷിക്കാൻ ഇറങ്ങിപുറപ്പെടുന്നതും ആണ് ചിത്രത്തിന് ഇതിവൃത്തം...

ശാന്ത വീ നാഥൻ പ്രൊഡ്യൂസ് ചെയ്ത ഈ ചിത്രത്തിന്റെ സംഗീതം രവീന്ദ്രൻ മാഷും എസ് പി വെങ്കടേഷും ചേർന്നു നിർവഹിക്കുന്നു.....

ഹോർറോർ ത്രില്ലെർ കാണാൻ ആഗ്രഹിക്കുന്നവർക് ഒരു വട്ടം തല വെക്കാം......

#njankandacinema

Thursday, March 22, 2018

Mayapuri 3D



രാജു ചെനാടിന്റെ തിരക്കഥയിൽ മഹേഷ് ഉസ്മാൻ സംവിധാനം ചെയ്തു മണിച്ചേട്ടനും, എസ്തേറും പിന്നെ വേറെ കുറെ അധികം കൊച്ചു കുട്ടികളും അഭിനയിച്ച ഈ ചിത്രം ഒരു ഫാന്റസി ചിത്രം ആണ്....

മുത്തച്ഛനെ തേടി പുറപ്പെടുന്ന റംസാന്റെ കഥാപാത്രവും സംഘവും ഇരുട്ടിന്റെ താവളത്തിൽ എത്തുന്നതും അവിടെ ബന്ദികൾ അകപ്പെടുകയും ചെയ്യുന്നു....  നന്മയുടെ വെളിച്ചം കൊണ്ട് വന്നാൽ അവിടെ ഉള്ള എല്ലാവരെയും മോചിപികാം എന്ന് വാക്കുകൊടുക്കുന്ന ഇരുട്ടിന്റെ ദേവതയുടെ വാക്കിൽ നന്മയുടെ വെളിച്ചം തേടി അവർ യാത്രതിരിക്കുന്നതാണ് കഥ ഹേതു...

ശേഖർ ശങ്കരൻ പ്രൊഡ്യൂസ് ചെയ്ത ഈ ചിത്രത്തിന്റെ സംഗീതം സംവിധനം ബാലഗോപാൽ നിർവഹിക്കുന്നു..  ഒരു 3 ഡി രീതിയിൽ എടുത്തിട്ടുള്ള ഈ ചിത്രം ബോക്സ്‌ ഓഫീസിൽ പരാജയം ആയി....

My Pet Dinosaur (English)



Matt dommund ഇന്റെ തിരക്കഥയിൽ അദ്ദേഹം തന്നെ സംവിധാനം ചെയ്ത  ഈ ഓസ്‌ട്രേലിയൻ അഡ്വെഞ്ചർ ചിത്രം ജെക് എന്നാ കുട്ടയിലുടെ വികസിക്കുന്നു....

ഒരു പരീക്ഷണത്തിന്റെ അവസാനം എന്തോ അബദ്ധം പറ്റുകയും അത് ഒരു ദിനോസർ ആയി പരിണമിക്കുകയും ചെയ്യുന്നതോട് കുടി ജെയ്ക്ഉം ആ ദിനോസറും കൂട്ടുകാർ ആകുകയും പിന്നീട് അവരുടെ ജീവിതത്തിൽ നടക്കുന്ന സംഭവവികാസങ്ങളും ചിത്രം പറയുന്നു....

ക്രിസ് റൈറ്റിന്റെ സംഗീതവും ചിത്രത്തിന്റെ മാറ്റു കൂടിയപ്പോൾ ഇതിന്റെ പ്രൊഡ്യൂസർ മേഘൻ വില്ലൻസ് ആണ്.... Little monster productions ആണ് പ്രൊഡ്യൂസ് ചെയ്തിരികുനത്....  empress road pictures ആണ് വിതരണം....

ബോക്സ്‌ ഓഫീസിൽ മോശമില്ലാത്ത പ്രകടനം നടത്തിയ ചിത്രം ക്രിറ്റിക്സിഇന്റെ ഇടയിൽ മോശമില്ലാത്ത അഭിപ്രായം നേടി....

ഒരു ചെറിയ മികച്ച adventure ചിത്രം....

Wednesday, March 21, 2018

Masterpiece



ഉദയകൃഷ്ണയുടെ തിരക്കഥയിൽ അജയ് വാസുദേവ് സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലെർ....

കോളേജ് ക്യാമ്പസ്സിൽ ഒരു പെൺകുട്ടി കൊല്ലപ്പെടുകയും അതിനു ശേഷം അവളുടെ കൊലപാതകി എന്ന് ആരോപിക്കപ്പെടുന്ന ഒരു വിദ്യാർത്ഥി ആത്മഹത്യ ചെയ്യുന്നതോട് കുടി ആ കേസിന്റെ ചുരുൾ അഴിക്കാൻ അവിടത്തെ ഒരു അധ്യാപകൻ ആയ എഡ്‌വേഡ്‌ ലിവിങ്സ്റ്റണും കുറച്ചു വിദ്യാർത്ഥികളും ഇറങ്ങിപുറപ്പെടുന്നതാണ് കഥ ഹേതു...

മമ്മൂക്ക പ്രധാന കഥാപാത്രം ആയ എഡ്‌വേഡ്‌ ലിവിങ്സ്റ്റൺ ആയി എത്തിയ ചിത്രത്തിൽ  ഉണ്ണി മുകുന്ദൻ, വരലക്ഷ്മി ശരത്കുമാർ, ഗോകുൽ സുരേഷ് എന്നിങ്ങനെ നീണ്ട നിര വേറെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.....

ദീപക് ദേവ സംഗീതം ചെയ്ത നാല് ഗാനങ്ങൾ ഉള്ള ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിനോദ് ഇല്ലമ്പള്ളി നിർവഹിക്കുന്നു....ജോൺകുട്ടി ആണ് എഡിറ്റർ....

റോയൽ സിനിമാസിന്റെ ബന്നേറിൽ സീ എഛ് മുഹമ്മദ്‌ പ്രൊഡ്യൂസ് ചെയ്ത ഈ ചിത്രം യൂ കെ സിനിമാസ് ആണ് വിതരണം ചെയ്തിരിക്കുന്നത്....

വൽകഷ്ണം :
ഇത് കണ്ടു കഴിഞ്ഞപ്പോൾ മനസ്സിൽ തോന്നിയ ചില സംശയങ്ങൾ....

1) എഡ്‌വേഡ്‌ ലിവിങ്സ്റ്റൺഇനെ ഗൂഗിളിൽ സെർച്ച്‌ ചെയ്യാൻ പറയുന്നുണ്ട് പക്ഷെ എൻഡിങ് 🤔.. ഞാൻ തപ്പി പക്ഷെ 😋😋😋😋

2)ഈ ചിത്രം കണ്ടിട്ട് ഏതങ്കിലും തമിഴ് സിനിമയുമായി വല്ല ബന്ധവും തോന്നിയ യാദർശിച്ചികം മാത്രം.....

Aakashathile Paravakal



വി എം വിനുവിന്റെ സംവിധാനത്തിൽ കലാഭവൻ മണി, സിന്ധു മേനോൻ,  ഐ എം വിജയൻ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തിയ ഫാമിലി ഡ്രാമ...

നാട്ടിലെ പ്രാന്തൻ നായകളെ പിടിക്കാൻ എത്തുന്ന ഉടുമ്പു വാസു എന്നാ മണിയുടെ കഥാപാത്രം അവിടത്തെ ഒരു ലോക്കൽ ഗുണ്ടയായ ഐ എം വിജയന്റെ കഥാപാത്രം ആയി പ്രശ്നത്തിൽ ആകുനത്തോട് കുടി അദേഹത്തിന്റെ ജീവിതത്തിൽ നടക്കുന്ന സംഭവവികാസങ്ങൾ ആണ് ചിത്രത്തിന് ഇതിവൃത്തം...

സത്യം ഓഡിയോസിന്റെ ബാനറിൽ  എസ് ബാലകൃഷ്‌ണൻ ഒരുക്കിയ എല്ലാ ഗാനങ്ങളും  മികച്ച പ്രതികരണം നടത്തിയപ്പോൾ ഇതിലെ മണി ചേട്ടൻ പാടിയ ഒരുത്തറ്റപ്പം എന്ന് തുടങ്ങുന്ന ഗാനം ഇന്നും എന്റെ  പ്രിയ ഒന്നാണ്.... എസ് രമേശൻ നായർ ആണ് ഗാനങ്ങൾ എഴുതിയിരിക്കുന്നത്.... നിയ ഫിലിമിന്റെ ബന്നേറിൽ ഫിറോസ് ആണ് ചിത്രത്തിന്റ പ്രൊഡ്യൂസർ.....

മണി ചേട്ടനെ ഇന്നും ഓർമിച്ചു കൊണ്ട്..

Veronica (spanish)



പാകോ പ്ലാസയുടെ തിരക്കഥയിൽ അദ്ദേഹം തന്നെ സംവിധാനം ചെയ്ത ഈ സ്പാനിഷ് ഹോർറോർ ത്രില്ലെർ ഓജോ ബോര്ഡിനെ ബേസ് ചെയ്തു എടുത്ത ചിത്രം ആണ്...

ഓജോ ബോര്ഡിനെ കുറിച്ച് അറിയുന്ന വെറോണിക്ക എന്നാ പതിനച്ചു വയസുകാരി മരിച്ചു പോയ അച്ഛന്റെ ആത്മാവിനെ വിളിക്കാൻ സ്വന്തം അനിയത്തിമാരോട് ഒപ്പം ശ്രമിക്കുന്നതും പക്ഷെ അത് ഒരു വലിയ വിപത്തായി അവരെ പിന്തുടരുന്നതും ആണ് ഈ പാകോ ചിത്രം പറയുന്നത്...

സാന്ഡ എസ്കെസേനയുടെ വെറോണിക്ക എന്നാ കഥാപാത്രം തന്നെ ആയിരുന്നു ചിത്രത്തിന്റെ ഹൈലൈറ്.. അത്രെയും മികച്ച അഭിനയമാണ് അവർ കാഴ്ചവെക്കുന്നത്... ആദ്യം പകുതി അത്ര ഭയപ്പെടാൻ ഒന്നും ഇല്ലെങ്കിലും അവസാനത്തെ ഒരു അര മണിക്കൂർ ശരിക്കും ഞെട്ടിച്ചു കളഞ്ഞു.... അതിനു അതി ഭയാനകം ആയിരുന്നു ആ ഭാഗങ്ങൾ ... ശരിക്കും അത്രെയും മനോഹരമായി പേടിച്ചു വിറക്കാൻ ഉണ്ട് അവിടെ....

ക്രിട്ടിൿസിന്റെ ഇടയിൽ മികച്ച പ്രതികരണം ലഭിച്ച ചിത്രം നെറ്ഫ്ലിസ് ആണ് വിതരണത്തിന് എത്തിച്ചത്.... ഏറ്റവും പേടിപ്പെടുത്തുന്ന മികച്ച ചിത്രങ്ങളുടെ ഇടയ്‌ക്കൽ ഇടയിൽ എനി മുതൽ ഈ ചിത്രവും ഒരു ഭാഗം ആകും....

ടോറിനോടോ ഫിലിം ഫെസ്റ്റിവലിൽ ആദ്യം പ്രദര്ശിപ്പിക്കപ്പെട്ട ഈ ചിത്രം Vallecas Case എന്നാ  ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി എടുത്താണ് എന്നാണ് പറയപ്പെടുന്നത്.....

ഹോർറോർ സിനിമകൾ ഇഷ്ടപെടുന്നവർക് ധൈര്യപൂർവം തല വെക്കാൻ പറ്റുന്ന ഒരു മികച്ച സൃഷ്ടി... .

Monday, March 19, 2018

Theeratha villayaatu pillai (tamil)



തിരുവിന്റെ തിരക്കഥയിൽ അദ്ദേഹം തന്നെ സംവിധാനം ചെയ്ത ഈ രോമാറ്റിക് കോമഡിയിൽ  വിശാൽ ,നീതു ചന്ദ്രൻ, തനുശ്രീ ദത്ത, സാറാഹ് എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തുന്നു...

ബാലമുരളി എന്നാ ഒരു റിയൽ ലൈഫ് കാരക്ടർഇനെ ആസ്‍പദമാക്കി എടുത്ത ഈ ചിത്രം എന്ത് കാര്യത്തിലും ഏറ്റവും ബെസ്റ്റ് തിരഞ്ഞെടുക്കുന്ന കാർത്തിക്കിന്റെ കഥ പറയുന്നു... ആ സ്വഭാവം അവൻ ഭാവി വധുവിലും പ്രയോഗിക്കാൻ തുടങ്ങുന്നതോടെ അവൻ എത്തിപ്പെടുന്ന പ്രശ്നങ്ങൾ ആണ് ചിത്രത്തിന്റെ ഇതിവൃതം....

പാ രഞ്ജിത്ത്, വാലി എന്നിവരുടെ വരികൾക്ക് യുവാൻ ശങ്കർ രാജ് സംഗീത സംവിധാനം ചെയ്ത ആറു ഗാനങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത്.... ഗാനങ്ങൾ വലിയ ഗുണം ഒന്നും ഇല്ല...

ചുക്കാലോ ചന്ദ്രു എന്നാ തെലുഗ് സിനിമയുടെ തമിഴ് പ്രൊഡക്ഷൻ ആയ ഈ ചിത്രം  പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത് സൺ പിക്ചർസിന്റെ ബന്നേറിൽ വിശാലിന്റെ ഏട്ടൻ വിക്രം കൃഷ്ണയാണ്..  ബോക്സ്‌ ഓഫീസിൽ ആ സമയത്തു ചിത്രം മോശമില്ലാത്ത വിജയവും കൂടാതെ ക്രിട്ടിൿസിന്റെ നല്ല് അഭിപ്രായവും ചിത്രം  നേടി.

അരവിന്ദ് കൃഷ്ണ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റർ ടി എസ് സുരേഷ് ആണ്.. .സ്നേഹയും മല്ലിക കപൂറും ചിത്രത്തിൽ അതിഥി താരങ്ങൾ ആയി എത്തുന്നു....  വാച്ച് ആൻഡ് എൻജോയ്

Darling Darling



വിൻസെന്റ്  സെൽവയുടെ കഥയിൽ ഉദയകൃഷ്ണ - സിബി കെ തോമസ് തിരക്കഥ രചിച്ച രാജസേനൻ സംവിധാനം ചെയ്ത കോമഡി ത്രില്ലെർ...

പപ്പി, കൊച്ചു കുറുപ്, അനിയന്കുട്ടി എന്നിവരുടെ ജീവിതത്തിൽ ചില സംഭവികാസങ്ങളിലൂടെ സഞ്ചരിക്കുന്ന ഈ ചിത്രത്തിൽ പപ്പി ആയി കാവ്യയും, കൊച്ചു കുറുപ് ആയി വിനീതും അനിയന്കുട്ടി എന്നാ ചെറിയ വില്ലനതം നിറഞ്ഞ കഥാപാത്രം ആയി ദിലീപും വേഷമിടുന്നു ..... 

 ബാംഗ്ലൂരിൽ വച്ചു ഫോണിലൂടെ പരിച്ചയപെടുന്ന പപ്പിയേ തേടി കൊച്ചുകുറുപ്   അവിടെ എത്തുന്നതും അവന്റെ കൂട്ടുകാരൻ അനിയന്കുട്ടിയുടെ സഹായത്തോടെ അവളെ തേടി ഇറങ്ങുകയും ചെയ്യുന്നു..  പക്ഷെ കൊച്ചു കുറുപ്പു തേടുന്ന പപ്പി താൻ സ്നേഹിക്കുന്ന പപ്പിയും ഒന്നെന്നെന്നു മനസിലാകുന്നതോട് കുടി അനിയന്കുട്ടി  അവരെ പിരിക്കാൻ നടത്തുന്ന ഇടപെടുകൾ ആണ് ചിത്രത്തിന് ഇതിവൃത്തം...

വിൻസെന്റ് സിലവയുടെ പ്രിയമുടൻ എന്നാ ചെറുകഥയുടെ ചലച്ചിത്രാവിഷ്കാരം ആയ ഈ ചിത്രത്തിന്റെ ഗാനങ്ങൾക്ക് സംഗീതം ഔസേപ്പ്ച്ചനും വരികൾ എസ് രമേശൻ നായരും നിർവഹിക്കുന്നു... ഇതിലെ പ്രണയസൗഗന്ധികങ്ങൾ എന്ന് തുടങ്ങുന്ന ഗാനം ഇന്നും എന്റെ ഇഷ്ട ഗാനങ്ങളിൽ ഒന്നാണ്... .

വി ജി എം ക്രീഷൻസിന്റെ ബന്നേറിൽ വിജയ ഗോപാലകൃഷ്ണ മോഹൻ നിർമിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം കെ പി നമ്പിയാതിരി നിർവഹിക്കുന്നു... എഡിറ്റർ ശ്രീകാർ പ്രസാദ്...

ജോഡി എന്നാ പേരിൽ കന്നഡത്തിൽ പുനര്നിര്മിക്കപെട്ട ഈ ചിത്രം ആ സമയത്തു ബോക്സ്‌ ഓഫീസിൽ മോശമില്ലാത്ത പ്രകടനം നടത്തി... കാണു ആസ്വദിക്കൂ.. .

Sunday, March 18, 2018

Ankur arora murder case (hindi)



ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി  ഞാൻ അടുത്ത കാലത്ത് ഞാൻ കണ്ട ഏറ്റവും മികച്ച മെഡിക്കൽ ക്രൈം ത്രില്ലെർ....

ഒരു മെഡിക്കൽ സര്ജറിയുടെ അവസാനം അങ്കുർ അറോറ എന്നാ കുട്ടി മരണപെടുനത്തോട് കൂടി അങ്കുരിന്റെ അമ്മയും അവിടത്തെ ഒരു ഡോക്ടറും ആ കുട്ടിയുടെ മരണത്തിനു ഉത്തരവാദികളെ വെളിച്ചത്തിൽ കൊണ്ടുവരാൻ നടത്തുന്ന പോരാട്ടമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം....

എ എസ് എ പ്രൊഡക്ഷന്സിന്റെ ബാനറിൽ വിക്രം ഭട്ട് തിരക്കഥ എഴുതി സുഹൈൽ താത്രി സംവിധാനം ചെയ്ത ഈ ചിത്രം വിക്രം ഭട്ട്  തന്നെ ആണ് പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത്...

അർജുൻ മാതുർ, മലയാളി ആയി കൈ കൈ മേനോൻ, വിശാഖ സിംഗ് എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ എത്തുന്നു....

സാഗർ ലാഹൂറിയുടെ വരികൾക്ക് ചിരത്തൻ ഭട്ട് ഈണമിട്ട മൂന്ന് ഗാനങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത്.. എല്ലാം ഒന്നിലൊന്ന് മികച്ചത് .....

ക്രിട്ടിൿസിന്റെ ഇടയിൽ നല്ല അഭിപ്രായം നേടിയ ചിത്രം ബോക്സ്‌ ഓഫീസിൽ മോശമില്ലാത്ത വിജയം ആയിരുന്നു... ഒരു നല്ല ത്രില്ലെർ...

Saturday, March 17, 2018

Poomaram



എബ്രിഡ് ഷൈന്റെ തിരക്കഥയിൽ അദ്ദേഹം തന്നെ സംവിധാനം ചെയ്ത കാളിദാസ് ജയറാം പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ഈ ചിത്രം ഒരു കലോത്സവ ചിത്രം ആണ്..

2016 മഹാത്മാ ഗാന്ധി യൂത്ത് ഫെസ്റ്റിവലിന്റെ കാലത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ഈ ചിത്രം അവിട ആ അഞ്ചു  ദിവസങ്ങളിൽ നടകുന്ന സംഭവവികാസങ്ങളിലേക് നമ്മളെ കൂട്ടിക്കൊണ്ടുപോകുന്നു .. 

ചിത്രത്തിന്റെ ആദ്യ പകുതി  ഒട്ടും ഇഷ്ടമായില്ലെങ്കിലും രണ്ടാം പകുതി കാണാൻ രസമുണ്ടായിരുന്നു...  ആക്ഷൻ ഹീറോ ബിജുവിനെ അനുസ്മരിപ്പിക്കുന്ന പോലീസ് സ്റ്റേഷൻ സീൻ.. ഒരു ചെറിയ മൈം സീൻ എന്നിങ്ങനെ കുറച്ചു നല്ല ഭാഗങ്ങൾ ചിത്രത്തിൽ ഉണ്ടായിരുങ്കിലും മൊത്തത്തിൽ ചിത്രം മൊത്തത്തിൽ എന്തോ എവിടേയോ എന്തക്കയോ മിസ്സ്‌ ആയിട്ട് തോന്നി....

പിന്നെ ചിത്രത്തിൽ ഇഷ്ടപെട്ട ഭാഗം ആ പെൺകുട്ടികളുടെ അഭിനയം ആണ് ..  അവർ അവർക്ക് കിട്ടിയ റോൾ ഭംഗിയായി ചെയ്തു  അതുപോലെ mime പഠിപ്പിക്കാൻ വരുന്ന ആ മനുഷ്യൻ,  എന്നിങ്ങനെ കുറച്ചു നല്ല കഥാപാത്രങ്ങളും ചിത്രത്തിൽ ഉണ്ടായിരുന്നു .. .

ഗോപി സുന്ദറിന്റെ ഈണത്തിൽ വന്ന എല്ലാ ഗാനങ്ങളും കേള്കാന് ഇമ്പമുള്ളത് ആയിരുന്നു... ആദ്യം കേട്ടപ്പോൾ വളരെ ഇഷ്ടപെട്ട  കടവത്തൊരു തോന്നി എന്ന് തുടങ്ങുന്ന ഗാനം ചിത്രത്തിൽ ഇല്ലാത്തതിൽ വിഷമം തോന്നി ...

കാളിദാസിനെ കൂടാതെ  ജോജോ ജോർജ്  ,കുഞ്ചാക്കോ ബോബൻ ,മീര ജാസ്മിനെ ,പിന്നെ കുറെ ഏറെ പുതുമുഖങ്ങളും ചിത്രത്തിന്റെ പ്രയാണത്തിൽ ഉണ്ട്...


Dr പോൾ എന്റർടൈൻമെന്റ് ഇന്റെ ബന്നേറിൽ  സംവിധാനയാകാനും പോൾ വര്ഗീർസും ചേർന്നു നിർമിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഗാനം ആണ് ....

കുറച്ചു സമയത്തേക്കു ഒരു കലോത്സവ വേദിയിലേക്കു  കൊണ്ട് പോയ ചിത്രം ..

Thursday, March 15, 2018

Kilukaampetty




ഷാജി കൈലാസിന്റെ സംവിധാനത്തിൽ ജയറാം ,സുചിത്ര കൃഷ്ണമൂർത്തി എന്നിവർ പ്രധാനകഥാപാത്രങ്ങൾ ആയി എത്തിയ ഫാമിലി കോമഡി ഡ്രാമ. .

പ്രകാശ് മേനോൻ എന്നാ ആർക്കിടെക്ട അവരുടെ കൊച്ചി ബ്രാഞ്ചിനെ കൂടുതൽ മികച്ചതാക്കാൻ തിരുവനന്തപുരത്തിൽ നിന്നും കൊച്ചിയിലേക്കു വരുന്നതും പക്ഷെ അവിടെ വച്ചു അനു എന്നാ പെൺകുട്ടിയെ ഇഷ്ടപെടുനത്തോട് കുടി അവളെയും അവളുടെ മകളെയും കൈയിൽ എടുക്കാൻ
അവളുടെ വേലക്കാരൻ ആകുന്നതാണ് കഥ ഹേതു  ..

പ്രകാശ് മേനോൻ ആയി ജയറാമും,  അനു ആയി സുചിത്രയും മികച്ച അഭിനയം കാഴ്ച്ചവെച്ച ഈ ചിത്രത്തിലെ ഒരു മികച്ച കഥാപാത്രം ചിക്കുമോൾ ആയി ബേബി ശാമിലിയും സ്വന്തം വേഷം ഗംഭീരമാകുന്നു. ..

"Within 24 hrs 20 minutes" എന്നാ ഡയലോഗിലുടെ ജഗതിച്ചേട്ടനും ആ ചിത്രത്തിന്റെ ഒരു അവിഭാജ്യ ഘടകം ആയി മാറുമ്പോൾ ഇവരെ കൂടാതെ സായി കുമാർ  ഇന്നസെന്റ് ,ജനാർദ്ദനൻ എന്നിവരും സ്വന്തം വേഷങ്ങൾ ഗംഭീരം ആക്കി.. .

ഷാജി കൈലാസിന്റെ തന്നെ കഥയിൽ രാജൻ കിരിയത് തിരക്കഥ എഴുതിയ ഈ ചിത്രത്തിന്റെ മ്യൂസിക് എസ് ബാലകൃഷ്‌ണൻ നിർവഹിക്കുന്നു... ഭൂമിനാഥന്റെതാണ് എഡിറ്റിംഗ് .. ..

 തെലുങ്കിൽ ജോക്കർ എന്നാ പേരിലും ഹിന്ദിയിൽ pyar immpossible എന്നാ പേരിലും പുനര്നിര്മിക്കപെട്ട ഈ ചിത്രം ബോക്സ്‌ ഓഫീസിലും മോശമില്ലാത്ത പ്രകടനം നടത്തി ... . കാണാൻ മറക്കേണ്ട   .. 

Wednesday, March 14, 2018

Uncle Bun



ഭദ്രന്റെ സംവിധാനത്തിൽ മോഹൻലാൽ, ഖുശ്ബു, നെടുമുടി വേണു എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തിയ ചിത്രമാണ് അങ്കിൾ ബൻ

ചാര്ളി എന്നാ ഒരു തടിയൻ മനുഷ്യന്റെ ജീവിതത്തിലേക്ക് അദ്ദേഹത്തിൻറെ സഹോദരന്റെ കുട്ടികൾ വരുന്നതോട് കുടി അയാളുടെ ജീവിതചിട്ടകൾ മാറുന്നതും അതിനോട് അനുബന്ധിച്ച അദേഹത്തിന്റെ  ജീവിതത്തിൽ വരുന്ന മാറ്റങ്ങൾ എല്ലാം ആണ് ഈ ഭദ്രൻ ചിത്രത്തിന്റെ ഇതിവൃത്തം...

സംവിധാകയന്റെ കഥയ്ക് അദ്ദേഹവും പി ബാലചന്ദ്രനും കൂടിയാണ് തിരക്കഥ എഴുതിയത്... എം എസ് മണി ആണ് എഡിറ്റർ...

കെ പി നമ്പ്യാതിരി, ജയൻ വിൻസെന്റ്, എ വിൻസെന്റ് എന്നിവർ ചെറുയൊരുക്കിയ ഛായാഗ്രഹവും ജോൺസൻ മാഷിന്റെ സംഗീതത്തിന്  പഴവിള രമേശന്റെ വരികലും കൂടാതെ  രവീന്ദ്രൻ മാഷ് ഒരുക്കിയ സംഗീതവും ചിത്രത്തിന്റെ മാറ്റു കൂടുന്നു...  ഇതിലെ ദാസേട്ടൻ പാടിയ അമ്പിളികലയൊരു എന്ന് തുടങ്ങുന്ന ഗാനം ഇന്നും എന്റെ ഇഷ്ട ഗാനങ്ങളിൽ ഒന്നാണ്...

എന്റെ പ്രിയ ചിത്രങ്ങളിൽ ഒന്ന്.. കാണാൻ മറക്കേണ്ട..

History of Joy


വിഷ്ണു ഗോവിന്ദന്റെ സംവിധാനത്തിൽ  വിഷ്ണു വിനയ, വിനയ ഫോർട്ട്‌, സായി കുമാർ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തിയ ഈ ഡ്രാമ ജോയ് എന്നാ ചെറുപ്പക്കാരന്റെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളുടെ നേർക്കാഴ്ചയാണ്...

ഒരു ക്രിമിനൽ കേസിൽ ജയിലിൽ പോയ ജോയ് എന്നാ ചെറുപ്പക്കാരൻ എട്ടു വർഷങ്ങൾക്കു ശേഷം ജയിലിൽ നിന്നും മോചിതനായി അദ്ദേഹം പിന്നീട് സ്വന്തം ജീവിതം കെട്ടിപ്പെടുത്താൻ നടത്തുന്ന ശ്രമങ്ങളിലൂടെയാണ് ചിത്രം മുൻപോട്ടു പോകുന്നത്..  ഇതിൽ അദ്ദേഹത്തിന് സഹായമായി വിനയ ഫോർട്ടിന്റെ കഥാപാത്രം രംഗപ്രവേശനം ചെയുന്നതോട് കുടി അവന്റെ ജീവിതത്തിൽ നടക്കുന്ന മാറ്റങ്ങളാണ് ചിത്രത്തിന് ഇതിവൃത്തം...

ജോയ് ആയി വിഷ്ണു വിനയ മികച്ച അഭിനയമാണ് കാഴ്ചവെക്കുന്നത്..  കൂടാതെ വിനയ ഫോർട്ട്‌, സായി കുമാർ എന്നിവരും സ്വന്തം വേഷങ്ങൾ മികച്ചതാക്കി... ലിയോണ ലിഷോയ് ആണ് നായിക കഥാപാത്രം അവതരിപികുനത്......

ശിവപാർവതി ഫിലിമ്സിന്റെ ബന്നേറിൽ ടി എസ് ശ്രീധരൻ പിള്ള നിർമിച്ച ഈ ചിത്രത്തിന്റെ ഗാനങ്ങൾ ജോവ്വേ ജോർജ് സുജോയാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്... ഛായാഗ്രഹണം രതീഷ്... 

ഒരു കൊച്ചു നല്ല ചിത്രം

Tuesday, March 13, 2018

Drona 2010



ഷാജി കൈലാസിന്റെ സംവിധാനത്തിൽ മമ്മൂട്ടി,  ധന്യ മേരി വര്ഗീസ്, കനിഹ, മനോജ്‌ കെ ജയൻ,  എന്നിവർ ഒന്നിച്ച ഹോർറോർ ത്രില്ലെർ...

കുഞ്ഞുണ്ണി എന്നാ ബിസിനസ്‌മാന് നെല്ലൂർ മന വാങ്ങാൻ വരുന്നതും പക്ഷെ അവിടെ വച്ചു മരണപ്പെടുകയും ചെയുനത്തോട് കുടി കുഞ്ഞുണ്ണിയുടെ ഇരട്ട സഹോദരൻ ആയ പട്ടാഴി മാധവൻ അനുജന്റെ കൊലയാളിയെ തേടി പുറപ്പെടുന്നതും പിന്നീട് അദ്ദേഹം നടത്തുന്ന ചേർത്തുനില്പും ആണ് ഈ ഷാജി കൈലാസ് ചിത്രത്തിന്റെ ഇതിവൃത്തം..

പട്ടാഴി മാധവൻ - കുഞ്ഞുണ്ണി  എന്നി കഥാപാത്രങ്ങൾ ആയി മമ്മൂക്കയും,  ഗിരീശൻ ആയി മനോജ്‌ കെ ജയനും മികച്ച അഭിനയമുഹൂര്തങ്ങൾ ആണ് കാഴ്ചവെക്കുന്നത്...

എ കെ സാജന്റെ തിരക്കഥയിൽ എം മണി പ്രൊഡ്യൂസ് ചെയ്ത ഈ ചിത്രത്തിൻറ ഗാനങ്ങൾ  ദീപക് ദേവും വരികൾ കൈതപ്രത്തിന്റെതും ആണ്.....  പാശ്ചാത്തല സംഗീതം രാജാമണി... ആരോമ മൂവീസ് ചിത്രം വിതരണം ചെയ്തു...

ബോക്സ്‌ ഓഫീസിൽ പരാജയം ആയ ചിത്രം ക്രിട്ടിൿസിന്റെ ഇടയിലും മോശം അഭിപ്രായമാണ് നേടിയത്... എന്നിരുന്നാലും എന്റെ പ്രിയ ചിത്രങ്ങളിൽ ഒന്നാണ് ഈ മമ്മൂട്ടി ചിത്രം....

വൽകഷ്ണം :

അശ്ത്രാദികൾക് ആചാര്യ ദ്രോണ
മന്ത്രതന്താദ്രികൾകാധാരി ദ്രോണ
നരസിംഹ ഗർജനകടലാടിയ ദ്രോണ
ദുരിയോധനായോധനാധിപൻ ദ്രോണ

Sunday, March 11, 2018

Parasyakkaran ( short film)



ആദ്യം തന്നെ ഈ ചിത്രം ചെയ്ത എല്ലാ സുഹൃത്തുകൾക്കും എന്റെ സല്യൂട്ട്...  സിനിമയെ കൊതിച്ചു മോഹിച്ചു നടക്കുന്ന എന്നെപോലെ ഉള്ള ചെറുപ്പകാർക് ഒരു നല്ല പ്രചോദനം ആയി മാറുന്നു ഈ ചിത്രം..

സിനിമകൾക് വേണ്ടി പോസ്റ്റർ ചെയ്യാൻ നടക്കുന്ന അശ്വിൻ എന്നാ ചെറുപകാരനെ തേടി രാജേഷ് കൃഷ്ണമൂർത്തി എന്നാ സംവിധാകന്റെ കാൾ വരുന്നു.... അദേഹത്തിന്റെ സിനിമയുടെ പോസ്റ്റർ ചെയ്യാൻ...അതിന്റെ ബാക്കിപത്രമായി അശ്വിന്റെ ജീവിതത്തിൽ നടക്കുന്ന സംഭവവികാസങ്ങളിലേക് ആണ് പിന്നീട് ചിത്രം നമ്മളെ കൂട്ടികൊണ്ടുപോകുന്നത്....

ആദ്യം തന്നെ ചിത്രത്തിന്റെ സംവിധായകനും  അശ്വിൻ എന്നാ കഥാപാത്രം ആയി അഭിനയിച്ച ജിബിൻ സിബി താങ്കൾക്കും എന്റെ കൂപ്പുകൾ....  അശ്വിൻ ആയി താങ്കൾ തകർത്തു.. എത്രെയും പെട്ടന്ന് താങ്കളെ വലിയ സ്‌ക്രീനിൽ കാണാൻ സാധിക്കട്ടെ എന്ന് ഞാൻ ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു....  അതുപോലെ ആഷിഖ് ആയി എത്തിയ ആഷിഖ് തോംസൺ,  രാജേഷ് കൃഷ്ണമൂർത്തി ആയി എത്തിയ ജിജോ എല്ലാവരും സ്വന്തം വേഷങ്ങൾ അതിഗംഭീരം ആക്കി...

മ്യൂസിക്  ഡിപ്പാർട്മെന്റും, ഡയറക്ടരും കൂടാതെ അതിൽ ഉള്ള  ഗാനം പാടിയ അജയ് ശേഖർഉം കൈയടി അർഹിക്കുന്നു.... ഛായാഗ്രഹണം ശ്യാം.....
ഹിപ്‌സ്റ്റെർസ് മീഡിയുടേതാണ് പ്രൊഡക്ഷൻ.... ചിത്രത്തിന്റെ ടൈറ്റിൽ സോങ്ങും ആ ടൈറ്റിൽ ഭാഗവും ചെയ്തു  ശെരിക്കും "കുട്ടിമാമ ഞാൻ ഞെട്ടിമാമ " എന്നാ അവസ്ഥയിൽ എത്തിച്ച എല്ലാർക്കും hats off...

കാണാത്തവർ ഉണ്ടെങ്കിൽ ഈ കൊച്ചു ചിത്രം എത്രെയും പെട്ടന്ന് കാണുക....

Saturday, March 10, 2018

Divanjimoola grand pix



പഴയ കോഴിക്കോട് കളക്ടർ പ്രശാന്ത് നായരും - അനിൽ രാധാകൃഷണ മേനോനും കുടി എഴുതിയ കഥയിൽ അനിൽ രാധാകൃഷ്ണ മേനോൻ സംവിധാനം ചെയ്ത ഈ ചിത്രം.. തിരക്കഥ റിയാസ് മാറാത്ത നിർവഹിക്കുന്നു....

പുതുതായി ത്രിശൂർ കളക്ടർ ആയി ചാർജ് എടുക്കുന്ന സാജൻ ജോസഫ് ആ നാട്ടിൽ വർഷങ്ങൾക്കു മുൻപ് നിലച്ചു പോയ ദിവാൻജിമൂല ബൈക്ക് റൈസിനെ തിരിച്ചു കൊണ്ടുവരാണ് നടത്തുന്ന പ്രരിശ്രമങ്ങളും അതിന്ടെ ആ നാട്ടിൽ നടക്കുന്ന ചില സംഭവവികസങ്ങളും ആണ് ഈ ചിത്രത്തിലൂടെ സംവിധാകയാൻ പറയാൻ ശ്രമിക്കുന്നത്....

ചിത്രത്തിൽ കുഞ്ചാക്കോ, നൈല ഉഷ,  നെടുമുടി വേണു, സിദ്ദിഖ് എന്നിവർ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നു...

ഹരിനാരായന്റെ വരികൾക്ക് ഗോപി സുന്ദർ ആണ് ചിത്രത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിട്ടുള്ളത്.. അലക്സ്‌ പൗലികള് ഇന്റെ തന്നു ഛായാഗ്രഹണം...

ക്രിട്ടിൿസിന്റെ ഇടയിൽ മോശമില്ലാത്ത അഭിപ്രായം നേടിയ ചിത്രം ബോക്സ്‌ ഓഫീസിലിലും മാന്യമായ പ്രകടനം നടത്തി...  ഒരു വട്ടം കണ്ടിരിക്കാം.

Midnighters ( English)



Alston Ramsay ഇന്റെ തിരക്കഥയിൽ julius Ramsay സംവിധാനം ചെയ്ത ഈ ചിത്രം ഒരു ഹോർറോർ മിസ്റ്ററി  ത്രില്ലെർ ആണ്

പുതുവർഷ രാവിൽ lindsey -jeff എന്നി ദമ്പതികൾ കാറിൽ വരുമ്പോൾ അവർ ഒരു അജ്ഞാതനെ റോഡിൽ വച്ചു കാണുകയും പെട്ടന്ന് അവരുടെ മുന്പിലേക് ചാടിയ അയാൾ അവിടെ വച്ചു മരണപ്പെടുകയും ചെയ്യുന്നു.....  എന്തു ചെയ്യണം എന്ന് അറിയാതെ നിൽക്കുന്ന അവർ ആ ശരീരത്തെ എടുത്തു വീട്ടിലേക് വരികയും പക്ഷെ ഡിറ്റക്റ്റീവ് സ്മിത്  അവരെ തേഡി എത്തുന്നതോട് കുടി കഥ കൂടുതൽ സങ്കീര്ണമാവുകയും ചെയ്യുന്നു... പിന്നീട് ആ വീട്ടിൽ നടക്കുന്ന സംഭവങ്ങളിലൂടെ കഥ മുൻപോട്ടു പോകുന്നു...

Alex esso യുടെ lindsey,  Dyale McTee യുടെ jeff എന്നി കഥാപാത്രങ്ങൾ മികച്ചതായിരുന്നു....  ഇവരെ കൂടാതെ Wand haraton ചെയ്ത detective smith എന്നാ കഥാപാത്രവും കൈയടി അർഹിക്കുന്നു...

Chris Westlake സംഗീതം നിർവഹിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം Alexander Alexandrov ആണ്... Alston Ramsay ആണ് പ്രൊഡ്യൂസർ... 

മികച്ച ത്രില്ലെർ, സ്ക്രീൻപ്ലേയ്, ചിത്രം എന്നി വിഭാഗങ്ങളിൽ ചിത്രം അവാർഡുകൾ നേടിടുണ്ട്...  ബോക്സ്‌ ഓഫീസിലും മോശമില്ലാത്ത പ്രകടനം നടത്തി... കാണാൻ മറക്കേണ്ട.

Aayirathil Oruvan (tamil)



സെൽവ രാഘവന്റെ കഥയിൽ അദ്ദേഹം തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്ത്   കാർത്തി,  റീമാ സെൻ, ആൻഡ്രിയ ജെർമിയ  എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തിയ തമിഴ് അഡ്വെഞ്ചർ ആക്ഷൻ ചിത്രം ആണ് ആയിരത്തിൽ ഒരുവൻ...

വർഷങ്ങൾക്കു മുൻപ് ചോള സാമ്രാജയത്തിന്റെ അധഃപതനം പാണ്ട്യ രാജ്യത്തിനാൾ  അടുത്ത് തന്നെ നടക്കും എന്ന് മനസിലാക്കിയ അവിടത്തെ രാജാവ് പാണ്ഢ്യന്മാരുടെ ഒരു ശിലയെ കട്ടുടുത് അവിടെ നിന്നും രക്ഷപെടുന്നു... പാണ്ഢ്യന്മർ അവരെ തേടിനടന്നെങ്കിലും അവരെ കണ്ടുകെട്ടുനില്ല..

യുഗങ്ങൾക് ശേഷം ആ ശിലയെ തേടി കുറെ ഏറെ പുരാവസ്‌തുശാസ്‌ത്രർ ഇറങ്ങുനകിലും പിന്നീട്  ആരും തന്നെ ആ ശാശ്ത്രജ്ഞരെ തന്നെ കാണാണ്ട് ആവുന്നു .. 

അങ്ങനെ  അവസാനം ചദ്രമൗലി ആളെ കുടി  കാണാതാവുന്നതോട് കുടി അനിത എന്നാ പോലീസ് ഓഫീസറുടെ നിയത്രണത്തിൽ ഇന്ത്യൻ ഗവണ്മെന്റ് കുറെ ഏറെ പോലീസ്കാരേയും, ലാവണ്യ എന്നാ ചന്ദ്രമൗലിയുടെ മകൾ ആയ പുരാവസ്തു ഗവേഷികയും, മുത്തു എന്നാ ഒരു സാധരണകാരനും അദേഹത്തിന്റെ സഹായികളും കുടി അവരെ തേടി ഇറങ്ങുന്നതും പിന്നീട് നടക്കുന്ന കണ്ണംചിപികുന്ന അവരുടെ യാത്രയും ആണ് ഈ ചിത്രത്തിലൂടെ സംവിധാകയാകൻ പറയുന്നത്....

റീമ സെൻ ചെയ്ത അനിതയും, ആൻഡ്രിയ ചെയ്ത ലാവന്യയും ആണ് ചിത്രത്തിന്റെ ഹൈലൈറ്.. അവരുടെ കൂടെ മുത്തു ആയി കാർത്തിയും ഒപ്പത്തിനുഒപ്പം നിന്നു....  കുറെ ഏറെ വിഷുൽ ട്രീറ്റ്‌ ഉള്ള ചിത്രത്തിന്റെ ഛായാഗ്രഹണം റാംജി നിർവഹിക്കുന്നു....

ബോക്സ്‌ ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഈ ചിത്രം തെലുഗു ഹിന്ദി എന്നി ഭാഷകളിൽ മൊഴി മാറ്റി  അവതരിപ്പിച്ചിട്ടുണ്ട്....

വൈരമുത്തു,വെൻട്രി സുന്ദരരാമ മൂർത്തി, സെല്വരാഘവൻ, ആൻഡ്രിയ എന്നിവരുടെ വരികൾക്ക് ജി വി പ്രകാശ്കുമാർ സംഗീതം നിർവഹിച്ച പത്തോളം ചെറുതും വലുതും ഉള്ള ഗാനങ്ങൾ എല്ലാം ആ സമയത്തു മോശമില്ലാത്ത അഭിപ്രായം നേടിയവയാണ്....

മികച്ച ചിത്രം, സംവിധാനം, നടൻ, നടി,വില്ലൻ,  സപ്പോർട്ടിങ് ആക്ടര്സ്,പ്ലേബാക്ക് സിങ്ങർ എന്നിങ്ങനെ കുറെ ഏറെ വിഭാഗങ്ങളിൽ ഈ ചിത്രം കുറെ ഏറെ അവാർഡുകൾ വാരികൂട്ടിട്ടുണ്ട്...

അയ്യങ്കര ഇന്റർനാഷണലിന്റെ ബാനറിൽ ഡ്രീം വാലി കോര്പറേഷൻ പ്രൊഡ്യൂസ് ചെയ്ത ഈ ചിത്രത്തിന്റെ എഡിറ്റർ കൊല ഭാസ്ക്കർ ആണ്...  കാണാത്തവർ ഉണ്ടെങ്കിൽ കാണാൻ ശ്രമികുക.. അത്രെയും മികച്ച ഒരു കലാസൃഷ്ടി.. .

Friday, March 9, 2018

Lechmi



ബി ൻ ഷജീർ ഷായുടെ സംവിധാനത്തിൽ ഷജീർ അഹമ്മദും സംവിധായകനും ചേർന്നു തിരക്കഥ എഴുതിയ മലയാളം ഹോർറോർ കോമഡി ത്രില്ലെർ....

വിനീത്, ഇക്കു, സ്റ്റീഫൻ, സുധി എന്നി കൂട്ടുകാർക് ഇടയിലേക്ക് ഒരു ലെച്ചമി എന്നാ  പ്രേതം വരുത്തത്തോട് കുടി അവരുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളും അങ്ങനെ ബാബ സ്വാമി എന്നാ സന്യാസിയുടെ സഹായതയോടെ അവർ ആ ആത്മാവിനെ കുറിച്ച് കൂടുതൽ ആരായാൻ ശ്രമിക്കുന്നതും ആണ് കഥ ഹേതു...

പാർവതി രതീഷ് ആണ് ലെച്ചമി എന്നാ ടൈറ്റിൽ കഥാപാത്രത്തെ ചിത്രത്തിൽ അവതരിപികുനത്...  ബാബ സ്വാമി എന്നി സുപ്രധാന വേഷം ബിജു സോപാനം കൈകാര്യം ചെയ്യുന്നു... ഇവരെ  കൂടാതെ മാനവ്, സജീർ അഹമ്മദ്, ദീപു പാറശാല എന്നിവരും മികച്ച  കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്...

ഷാഹിദ ബഷീർ, സജീർ അഹമ്മദ് എന്നിവരുടെ വരികൾക്ക് ശാഹ് ബ്രോസ് കമ്പോസ് ചെയ്ത ഗാനങ്ങൾ ഉള്ള ചിത്രത്തിന്റെ പാശ്ചാത്തല സംഗീതം ധീരജ് ബോസ് നിർവഹിക്കുന്നു.. ആ വിഭാഗത്തിൽ ധീരജ് ശരിക്കും തകർത്തു..... രഞ്ജിത്ത് മുരളിയാണ് ഛായാഗ്രഹണം...

ഷംഷീർ ക്രീഷൻസിന്റെ ബന്നേറിൽ അവർ തന്നെ നിർമിച്ച ഈ ചിത്രം ഒരു മോശമില്ലാത്ത മലയാളം ഹോർറോർ ത്രില്ലെർ വിഭാഗത്തിൽ പെടുത്താൻ പറ്റുന്ന ഒരു നല്ല ചിത്രമായി ആണ് എന്നിക് തോന്നിയത്.... കണ്ടു തന്നെ ആസ്വദിക്കൂ...

Wednesday, March 7, 2018

Arapatta kettiya gramathil



പത്മരാജന്റെ തിരക്കഥയിൽ അദ്ദേഹം തന്നെ എഴുതിയ ഒരു ചെറുകഥയുടെ ദൃശ്യാവിഷ്‌കാരം ആയ ഈ ചിത്രം സംവിധാനം അദ്ദേഹം തന്നെ  ചെയ്തിരിക്കുന്നു.....

സക്കറിയ, ഗോപി, ഹിലാൽ എന്നി സുഹൃത്തുക്കൾ ഒരു രാത്രി ഒരു വേശ്യാലയത്തിൽ ചിലവഴിക്കാൻ തീരുമാനിക്കുന്നതും പിന്നീട് ആ ദിനം ആ വേശ്യാലയത്തിൽ നടക്കുന്ന സംഭവങ്ങളിലൂടെ ആണ് ചിത്രം പുരോഗമിക്കുന്നത്.. 

 വേശ്യലയത്തിന്റെ നടത്തിപ്പുകാരി മാളുഅമ്മ എന്നാ കഥാപാത്രം ചെയ്ത സുകുമാരി ചേച്ചി ശരിക്കും ആ നെഗറ്റീവ് ടച്ച്‌ ഉള്ള കഥാപാത്രം ആയി ഞെട്ടിച്ചു... അതുകൊണ്ട് തന്നെ മാളുഅമ്മയ്ക് ആ വർഷത്തെ കേരള സ്റ്റേറ്റ് അവാർഡും ക്രിട്ടിക്സ് അവാർഡും കൊടുത്തു ആദരിക്കപ്പെട്ടു....

 ഷാജി എൻ കരുനും വേണുവും ചേർന്നു  ചെയ്ത ഛായാഗ്രഹണം ആണ് പിന്നെ എടുത്തു പറയേണ്ടത് ... അത്രെയും മികച്ച വർക്ക്‌ ആണ് അതിൽ കാണാൻ കഴിയുക...

ബോക്സ് ഓഫീസിൽ പരാജയം ആയ ചിത്രം പിന്നീട് ഒരു കൾട്ട് ക്ലാസ്സിക്‌ ആയതു ചരിത്രം.... സുപ്രിയ ഫിലിമ്സിന്റെ ബാനറിൽ ഹരി പോത്തൻ നിർമിച്ച ഈ ചിത്രം ഇന്നും എന്റെ പ്രിയ ചിത്രങ്ങളിൽ ഒന്നായി തുടരുന്നു... .

Visa



ബാലു കിരിയത്തിന്റെ സംവിധാനത്തിൽ മമ്മൂട്ടി, മോഹൻലാൽ, ശ്രീനാഥ് എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തിയ ഈ ചിത്രം പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത് പ്രിയ ഫിലിമ്സിന്റെ ബാനറിൽ എൻ പി അബു ആണ്..

ഒരു സാധാരണ കുടുംബത്തിൽ ചില പ്രശ്ങ്ങളാൽ കഴിയുന്ന ഒരു ബാലചന്ദ്രൻ എന്നാ  ചെറുപ്പക്കാരൻ ജോലി തേടി പുറത്തു പോകാൻ നോക്കുന്നതും പക്ഷെ വിസയുടെ കാര്യം ആയപ്പോൾ അയാൾ ചെന്ന് പെടുന്ന പ്രശ്ങ്ങൽ ആണ് ചിത്രത്തിന് ഇതിവൃത്തം...

ലാലേട്ടൻ ആദ്യമായി കോമഡി വിട്ടു സീരിയസ് റോൾ ചെയ്ത ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധായകൻ തന്നെ നിർവഹിക്കുന്നു...

ബിച്ചു തിരുമലയുടെ വരികൾക്ക് ജിതിൻ ശ്യാം ഈണമിട്ട നാല് ഗാനങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത്.. ഛായാഗ്രഹണം വിപിൻ ദാസ് നിർവഹിക്കുന്നു ....

ഒരു നല്ല കുടുംബ ചിത്രം

Sunday, March 4, 2018

1921 (hindi )



വിക്രം ഭട്ടിന്റെ കഥയിൽ അദ്ദേഹം തന്നെ തിരക്കഥ എഴുതി  സംവിധാനം ചെയ്ത ഈ ഹോർറോർ ചിത്രം നിർമിച്ചതും അദ്ദേഹം തന്നെ ആണ്..

1927 ഇലെ ഒരു പ്രഭാതത്തിൽ ആയുഷ് എന്നാ ചെറുപ്പക്കാരൻ സ്വന്തം ജീവിതം എടുക്കാൻ തുടങ്ങുന്നതും അതിലുടെ വർഷങ്ങൾക്കു മുൻപ് നടന്ന ഒരു സംഭവത്തിന്റെ സത്യാവസ്ഥ പുറത്തു കൊണ്ടുവരുന്നതും ആണ് ഈ ഹോർറോർ ത്രില്ലെർ പറയുന്നത്...

ആയുഷ് ആയി കരൺ കുന്ദ്രയും റോസ് എന്നാ സുപ്രധാന ഒരു വേഷത്തിൽ സറീൻ ഖാനും പ്രധാനകഥാപാത്രം ചെയ്ത ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രകാശ് കുട്ടി ചെയ്യുന്നു.. റീലയ്ൻസ് എന്റർടൈൻമെന്റ് ആണ് വിതരണം....

ഷകീൽ അസ്മി രക്‌എബ് ആലം എന്നിവരുടെ വരികൾക്ക് ഹരീഷ് സാങ്കേ, ആസാദ് ഖാൻ, പ്രാണിത് മാല്വെ എന്നിവർ സംഗീതം ഒരുക്കിയ ചെറുതും വലുതും ആയ ഒൻപതു ഗാനങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത്... കുൽദീപ് മെഹർ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നു..

ബോക്സ്‌ ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഈ ചിത്രം 2018 ഇലെ രണ്ടാമത്തെ ഹിറ്റ്‌ ചിത്രം ആയിരിക്കുന്നു..  ഹോർറോർ മൂവീസ് കാണാൻ ഇഷ്ടമുള്ളവർക് കാണാൻ ഉള്ളത് ചിത്രത്തിൽ ഉണ്ട്..

Saturday, March 3, 2018

The Shape of water (English)



Gulliermo dell toroയുടെ കഥയിൽ അദ്ദേഹവും Vanessa taylor ഉം കൂടി തിരക്കഥ എഴുതി toro സംവിധാനം ചെയ്ത ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്...

1962 ഇലെ ശീത യുദ്ധ സമയത്  എലിസ എന്നാ തൂപ്പുകാരിയിലൂടെയാണ് കഥ വികസിക്കുന്നത്... ജന്മനാ സംസാരിക്കാൻ കഴിയാത്ത എലിസ ബാൾട്ടിമോർ എന്നാ സഥലത്തെ ഒരു രഹസമായ ഗവണ്മെന്റ് കെട്ടിടത്തിലെ ജോലിക്കാരിയാണ്...  ഒരു പ്രത്യേക സാഹചര്യത്തിൽ എലിസക് ആ ലാബിൽ ഉള്ള ഒരു പ്രത്യേക ജീവിയുടെ അടുപ്പത്തിൽ ആവുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങളും ആണ് ചിത്രത്തിലൂടെ സംവിധായകൻ നമ്മളോട് പറയുന്നത്..

Sali hawkins ഇന്റെ എലിസ എന്നാ കഥാപാത്രം ശരിക്കും മനസ്സിൽ തങ്ങിനിൽക്കുന്ന ഒരു കഥാപാത്രം ആയി ചിത്രത്തിൽ അവസാനിപ്പിക്കുമ്പോൾ Doug johns ഇന്റെ amphibian man ഉം ചിത്രത്തിൽ മികച്ച കഥാപാത്ര സൃഷ്ടി ആകുന്നു... അതുപോലെ conoel richard  Strickland എന്നകഥാപാത്രം giles എന്നാ കഥാപാത്രം എല്ലാം ചിത്രത്തിലെ  മികച്ച കഥാപാത്ര സൃഷ്ടികൾ ആണ്..

Alexandre Desplat ചെയ്ത സംഗീതം ചിത്രതേ ഒരു പ്രത്യേക ഫീൽ ഇലേക്ക് കൊണ്ടുപോകാൻ ഒരു വലിയ കാരണം ആയി... പിന്നെ എടുത്തു പറയേണ്ടത് Dan Laustsen ചെയ്ത ഛായാഗ്രഹണം ആണ്.. കമ്മചപികുന്ന കുറെ ഏറെ രംഗങ്ങളാൽ ചിത്രം സമ്പന്നമാണ്...

TSG Entertainment ഉം double dare you productions ഉം സംയുകതമായി നിർമിച്ച ഈ ചിത്രതേ fox Searchlight pictures ആണ് വിതരണം ചെയ്തത്....

മികച്ച ചിത്രം, ഡയറക്ടർ, സ്ക്രീൻപ്ലേ, ആക്ടര്സ്, സപ്പോർട്ടിങ് ആക്ടർ, സപ്പോർട്ടിങ് ആക്ടര്സ് എന്നിങ്ങനെ കുറെ ഏറെ വിഭാഗങ്ങളിൽ അക്കാദമി അവാർഡ്സിനും ഗോൾഡൻ ഗ്ലോബിനും നാമനിര്ദേശിക്കപ്പെട്ട ഈ ചിത്രം മികച്ച ചിത്രം, ഡയറക്ടർ, ഒറിജിനൽ സ്കോർ എന്നി വിഭാഗങ്ങളിൽ അവാർഡ്‌സും വാങ്ങിട്ടുണ്ട്....

ക്രിട്ടിൿസിന്റെ ഇടയിലും ബോക്സ്‌ ഓഫീസിൽ മികച്ച വിജയം കൊയ്ത ഈ ചിത്രത്തിന്റെ ഗാനങ്ങൾ രചിച്ചതും despalt തന്നെ ആണ്....

ഒരു നല്ല ഫീലിംഗ് ചിത്രം...