അങ്ങനെ രണ്ടു വർഷത്തെ കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് ഗൗതം വാസുദേവ മേനോൻ കഥയെഴുതി സംവിധാനം ചെയ്ത ധനുഷ് ചിത്രം എന്നൈ നോക്കി പായും തോട്ട തിയേറ്ററിൽ എത്തി... ചിത്രത്തെ കുറിച്ചു ഒറ്റ വാക്കിൽ പറഞ്ഞാൽ "പാതി വെന്ത കഞ്ഞി "..ആദ്യ ഹാഫ് അതിഗംഭീരം.. ബട്ട് സെക്കന്റ് ഹാഫ് ആദ്യ ഹാൾഫിനെ വെച്ച് നോക്കുമ്പോൾ ശരാശരിയിൽ ഒതുങ്ങി..
രഘു എന്നാ ഒരാളെ കുറെ പേര് ചേർന്നു ഓടിച്ചിട്ട് അടിക്കാൻ വരുന്നതിൽ നിന്നും ആണ് ചിത്രം ആരംഭിക്കുന്നത്... രഘുവിന്റെ വോയിസ് ഓവരിലൂടെ സഞ്ചരിക്കുന്ന ചിത്രം പറയുന്നത് അയാൾ ആരാണ് എന്നും എങ്ങനെ ചേട്ടനെ തേടി വന്ന അവൻ ആ ഗുണ്ടകളുടെ അടുത്ത് എത്തിപ്പെട്ടു എന്നും ആണ്.... ചിത്രം പിന്നീട് പറയുന്നത് ഇതിന്ടെ അദേഹത്തിന്റെ ജീവിതത്തിൽ എന്തൊക്കെ നടന്നു, അദേഹത്തിന്റെ പ്രണയം, വിരഹം, കാമം, ക്രോധം എല്ലാം ആണ്....
രഘു ആയി ധനുഷ് എത്തുന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ പ്രണയിനി ലേഖ ആയി മേഘ ആകാശ് എത്തി.. ശശികുമാർ തിരു എന്നാ കഥാപാത്രം ആയി എത്തിയപ്പോൾ ഇവരെ കൂടാതെ സെന്തിൽ വീരസ്വാമി, സുനൈന, വേല രാമമൂർത്തി എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു... രഘു-ലേഖ, രഘു-തിരു എന്നിവരുടെ കെമിസ്ട്രി ചിത്രത്തിൽ മികച്ചതായി തോന്നി.. പ്രത്യേകിച്ച് തിരു ആയിട്ടുള്ളത്... ഏട്ടനെ കാണാൻ നടന്നു അവസാനം കണ്ടുമുട്ടി സംസാരിക്കുന്ന സീൻ ചിത്രത്തിലെ ഒരു നല്ല ഭാഗം ആയിരുന്നു...
Thamarai, Madhan Karky, Aaryan Dinesh Kanagaratnam,Thamizhanangu, എന്നിവരുടെ വരികൾക്ക് എന്നിവരുടെ വരികൾക്ക് Darbuka Siva എന്നിവർ ചേർന്നു ഈണമിട്ട ഗാനങ്ങളിൽ ഇപ്പോൾ തന്നെ വലിയ ഹിറ്റ് ആണ്.. Ondraga Entertainment, Sony Music എന്നിവർ ചേർന്നാണ് ഗാനങ്ങൾ വിതരണം നടത്തിയത്...
Jomon T. John, Manoj Paramahamsa, S.R. Kathir എന്നിവരുടെ ഛായാഗ്രഹണം ആണ് ചിത്രത്തിന്റെ കാതൽ എന്ന് പറയേണ്ടി വരും... ആദ്യ ഹാഫ് കഴിഞ്ഞതേ അറിഞ്ഞില്ല... അത്രയ്ക്കു കിടു ആയിരുന്നു.. ബട്ട് സെക്കന്റ് ഹാഫ് ഒരു വേളയിൽ അത് ഗൗതം തന്നെ ആണോ സംവിധാനം ചെയ്‍തത് എന്ന് വരെ തോന്നി പോയി... ബട്ട് അവിടെയും സെക്കന്റ് ഹാൾഫിലെ ചില സീൻസ് ഇഷ്ടപ്പെട്ടു...
Ondraga Entertainment, Vels Film International എന്നിവരുടെ ബന്നേറിൽ Ishari K. Ganesh, Gautham Menon, Venkat Somasundaram, Reshma Ghatala എന്നിവർ നിർമിച്ച ചിത്രം Vels Film International ആണ് വിതരണം നടത്തുന്നത്... നമ്മൾ കണ്ടു മറന്ന പല കഥകളെയും ഓര്മിപ്പിക്കുന്നുവെങ്കിലും ചിത്രം എന്തയാലും ഒരു വട്ടം കാണാം.. ഒരു നല്ല അനുഭവം...
വാൽകഷ്ണം:
"എൻ അണ്ണനെ പാകതാൻ നാൻ ഇങ്കെ വന്തേൻ "
















