GR ഇന്ദുഗോപന്റെ കഥയ്ക് ഷാജി അസീസ് സംവിധാനം നിർവ്വഹിച്ച ഈ മലയാളം ത്രില്ലെറിൽ ചിത്രത്തിൽ ഷൈൻ ടോം ചാക്കോ,അർജുൻ അശോകൻ, സംയുക്ത മേനോൻ, ഇർഷാദ് എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി....
ചിത്രം നടക്കുന്നത് ലോക്കഡോൺ കാലത്ത് ആണ്.. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ തൊഴാൻ വരുന്ന സഞ്ജയ്ക് തന്റെ പ്രതിശ്രുതവധുവായ ആശയെ കാണാൻ ആഗ്രഹം ഉദിക്കുന്നു..അങ്ങനെ അവൾക് ഒരു സർപ്രൈസ് കൊടുക്കാൻ അവൻ ആ വീട്ടിൽ എത്തുന്നതോടെ അവിടെ നടക്കുന്ന അവിചാരിതമായ സംഭവങ്ങളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം....
അർജുൻ അശോകൻ സഞ്ജയ് ആയി എത്തിയ ചിത്രത്തിൽ ആശ ആയി സംയുക്ത മേനോൻ എത്തി... ഷൈൻനും ജാഫർ ഇടുക്കിയും പോലീസ് വേഷങ്ങളിൽ തകർത്തപ്പോൾ ചിത്രത്തിലെ ഏറ്റവും വലിയ സർപ്രൈസ് ഇർഷാദ് ഇക്കയുടെ ജോ ആയിരുന്നു... ഇക്കയുടെ കാറിയർ ബെസ്റ്റ് പ്രകടനം ആയിരിക്കും ജോ എന്ന കഥാപാത്രം.....
ചിത്രത്തിന്റെ ഹൈലൈറ് ആണ് ജോ... പല ലയെര്സ് ഉള്ള ആ കഥാപാത്രം ജോജോക് ജോസഫ് കിട്ടിയത് പോലെ ഇർഷാദ് ഇക്കയ്ക് കിട്ടിയ വമ്പൻ ലോട്ടറി ആയി ആണ് എന്നിക് തോന്നിയത്.. ഒരു ചെന്നായ/വേട്ടപ്പട്ടി സ്വഭാവം ആണ് കഥാപാത്രത്തിനു മുഴുനീളം ആയി കാണാൻ സാധിക്കുക... അദ്ദേഹം അനായാസമായും അതിശയകരമായും ആ ശക്തമായ ക്യാരക്റ്ററിന്റെ സങ്കീർണതകളെ ഉടലിൽ ആവാഹിച്ചിരിക്കുന്നു... അപ്രതീക്ഷിതമായ ക്യാരക്ടർ... അദേഹത്തിന്റെ പൂണ്ടു വിളയാട്ടം കഴിയുമ്പോൾ നമ്മളും പണ്ട് ഒരു കൊച്ചുമോൻ തന്റെ ഉപ്പൂപ്പയോടെ ചോദിച്ച പോലെ ചോദിക്കും " എവിടെ ആയിരുന്നു ഇത്രെയും കാലം?"
രഞ്ജിൻരാജ് ബിജിഎംഉം സംഗീതവും ചെയ്ത ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഫായിസ് സിദ്ദിഖ് ഉം എഡിറ്റിങ് നൗഫൽ അബ്ദുള്ളയും ആയിരുന്നു..
ദാമോദർ സിനിമയുടെ ബന്നേറിൽ സന്തോഷ് ദാമോദരൻ നിർമിച്ച ഈ ചിത്രം zee5 ആണ് വിതരണം നടത്തിയത്... മനുഷ്യന്റെ ഉള്ളിൽ കുടിയേറി തിങ്ങി വസിക്കുന്നത്രയും വന്യമൃഗങ്ങളെയും (അവയുടെ വന്യ മൃഗീയതയെയും) നേരിട്ട് കാണിക്കാൻ ശ്രമിച്ച ഈ ചിത്രം ക്രിട്ടിസിന്റെ ഇടയിൽ നല്ല അഭിപ്രായം നേടുകയും പ്രായക്ഷകന് ഒരു പുത്തൻ അനുഭവം ആകുന്നതും ഉണ്ട്... ഒരു മികച്ച അനുഭവം.. കാണാൻ മറക്കേണ്ട
No comments:
Post a Comment