Thursday, April 8, 2021

Joji

 

"കൂടത്തായി കൊലപാതകങ്ങളെ മാക്ബെത് എന്ന വില്യം ഷേക്ക്‌സ്പിയർയുടെ വിശ്വവിഖ്യാതമായ നാടകുവുമായി ഒന്നിപ്പിച്ചപ്പോൾ കിട്ടിയ മലയാള സിനിമയിലെ ഒരു മാസ്റ്റർപീസ് ചിത്രം "

ശ്യാം പുഷ്‌കരന്റെ തിരക്കഥയ്ക് ദിലീഷ് പോത്തൻ സംവിധാനം നിർവ്വഹിച്ച ഈ മലയാള ക്രൈം ഡ്രാമ പറയുന്നത് ജോജിയും അദേഹത്തിന്റെ കുടുംബത്തിന്റെയും കഥയാണ്... പനച്ചേൽ കുടുംബത്തിലെ ഏറ്റവും ഇളയ സന്തതിയായ അവൻ അവന്റെ അച്ഛൻ കുട്ടപ്പന്റെയും, ഏട്ടന്മാരായ ജോമോൻ ജെയ്സൺ എന്നിവരുടെ കൂടെയാണ് താമസം... പക്ഷെ ആ വീട്ടിൽ നടക്കുന്ന ഒരു അപ്രതീക്ഷിത സംഭവം അവരുടെ ജീവിത്തിന്റെ താളം തെറ്റിക്കുന്നതും അതിനോട് അനുബന്ധിച്ചു നടക്കുന്ന സംഭവികസങ്ങളിലൂടെയുമാണ് പിന്നീട് ചിത്രം മുന്പോട്ട് പോകുന്നത്......


ഫഫ ഇക്ക ജോജി എന്ന ടൈറ്റിൽ കഥാപാത്രം എപ്പോഴത്തെയും പോലെ അതിഗംഭീരം ആകിയപ്പോൾ ഞാൻ ഞെട്ടിയത്  ബാബുരാജിന്റെ ജോമോൻ എന്ന കഥാപാത്രം കണ്ടിട്ട് ആണ്‌... നിസംശയം പറയാം ബാബുവേട്ടന്റെ കാറിയർ ബെസ്റ്റ് പ്രകടങ്ങളിൽ ഒന്നിൽ ഇതിലെ ജോമോൻ എത്തും എന്ന്... അതിഗംഭീരം ആയിരുന്നു അദ്ദേഹം.. പിന്നീട് ജെയ്സൺ ആയി എത്തിയ ജോജി മുണ്ടക്കയവും ഉണ്ണിമായ പ്രസാദിന്റെ ബിൻസിയും അവരുടെ റോൾ വളരെ ഭംഗിയായി ചെയ്തു..സണ്ണി കുട്ടപ്പൻ ആയും, ഷമ്മി തിലകൻ dr. ഫെലിക്സ് ആയും കൂടാതെ സംവിധായകൻ dr. Roy എന്ന കഥാപാത്രം ആയും അവരുടെ റോൾ ഭംഗിയാക്കി....

ഇതൊന്നും കൂടാതെ ഷൈജു ഖാലിദ് ഛായാഗ്രഹണവും ജസ്റ്റിൻ വര്ഗീസേന്റെ സംഗീതവും ചിത്രത്തിന്റെ ഏറ്റവും വലിയ മേന്മ... ആരോ പറഞ്ഞത് കേട്ടിട്ടുണ്ട് സംഗീതോപരങ്ങളിൽ പഠിക്കാൻ ഏറ്റവും പ്രയാസവും പഠിച്ചാൽ എത്തറ്റവും വരെ പോയി ഞെട്ടിക്കാനും പറ്റുന്ന ഒന്നാണ് വയലിൻ എന്ന്.. ബാലഭാസ്‌കർ നമ്മളെ ഞെട്ടിച്ചത് അതു വച്ചല്ലേ.. അതെ പോലെ ഈ ചിത്രത്തിൽ ഉള്ള ആ വിയലിന് സംഗീതം കണ്ട്‌ കഴിഞു ഇത്രെയും സമയം ആയിട്ടും ഇപ്പോഴും കാതുകളിൽ മുഴങ്ങുന്നു..അതിഗംഭീരം.... ഷൈജു ഖാലിദിന്റെ ഛായാഗ്രഹണം ഓരോ സീനിലും നമ്മളെ ഒരുപോലെ പിടിച്ചിരിത്തും...കിരൺ ദാസിന്റെ എഡിറ്റിങ്‌നും ഒരു കുതിരപ്പവൻ...

Bhavana Studios,Fahadh Faasil and Friends,Working Class Hero എന്നിവരുടെ ബന്നേറിൽ ദിലീഷ് പോത്തൻ,ശ്യം പുഷ്‌കർ,ഫഹദ് ഫാസിൽ എന്നിവർ നിർമിച്ച ചിത്രം ആമസോൺ പ്രൈം ആണ്‌ വിതരണം നടത്തിയത്... ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടുന്ന ചിത്രം ശരിക്കും ഒരു മികച്ച അനുഭവം ആക്കുന്നു...

Don't miss.. Mr. Dileesh pothan you made my day man... Just an amazing experience..

No comments:

Post a Comment