Monday, April 26, 2021

The White Tiger(hindi)

അരവിന്ദ് അടിഗയുടെ അതെ പേരിലുള്ള ബൂക്കർ പ്രൈസ് പുസ്തകത്തിന്റെ ദൃശ്യാവിഷ്‌കാരം ആയ ഈ ഹിന്ദി ഡ്രാമ ചിത്രം രാമിന് ഭരണിയുടെ അദ്ദേഹം തന്നെ ആണ്‌ സംവിധാനം ചെയ്തത്....

ചിത്രം പറയുന്നത് ബൽറാം ഹൽവയ് എന്ന സംരംഭന്റെ കഥയാണ്...2010യിൽ അദ്ദേഹം ചൈനീസ് പ്രധാന മന്ത്രി Wen Jiabao യിക്ക് അദ്ദേഹം ഭാരതത്തിലേക് വരുമ്പോൾ തന്നെ കാണാൻ അനുവാദം തരണം എന്ന് പറഞ്ഞു ഒരു കത്ത് എഴുതുന്നു.. ആ കത്തിൽ ബൽറാം തന്നെ ജീവിതകഥയും കൂടി ചേർക്കുനത്തോടെ പ്രയക്ഷർ അദേഹത്തിന്റെ ഇതേവരെയുള്ള ജീവിതത്തിലൂടെ ഒരു യാത്ര നടത്തുന്നതാണ് കഥാസാരം...

ആദർശ് ഗൗരവ് ആണ്‌ ബൽറാം ഹൽവയ് എന്ന അശോക് ശർമ ആയി ചിത്രത്തിൽ എത്തുന്നത്... രാജ് കുമാർ രോ അശോക് ഷാഹ് എന്ന ബാൽറാമിന്റെ യജമാനൻ ആയി എത്തിയപ്പോൾ പ്രിയങ്ക ചോപ്ര പിങ്കി ഷാഹ് എന്ന അവന്റെ യജമാനത്തി ആയി എത്തി..ഇവരെ കൂടാതെ മഹേഷ്‌ മഞ്ചാരേകാർ,വിജയ് മൗര്യ,കമലേഷ് ഗില്ലി എന്നിവർ ആണ്‌ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്...

Rajinder Rai, Stu Phillips, Glen Larson, എന്നിവരുടെ വരികൾക് Danny BensiSaunder Jurriaans എന്നിവർ ഈണമിട്ട ഇതിലെ ഗാനങ്ങൾ Lakeshore Records ആണ്‌ വിതരണം നടത്തിയത്....Tim Streeto, Ramin Bahrani എന്നിവർ എഡിറ്റിംഗ് നിർവ്വഹിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം Paolo Carnera ആയിരുന്നു...

Lava Media, ARRAY,Noruz Films,Purple Pebble Pictures എന്നിവരുടെ ബന്നേറിൽ Mukul Deora, Ramin Bahrani എന്നിവർ കൂടി നിർമിച്ച ഈ ചിത്രം നെറ്ഫ്ലീസ് ആണ്‌ വിതരണം നടത്തിയത്... ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ഈ ചിത്രത്തെ തേടി 93rd Academy Awards യിലെ Best Adapted Screenplay അവാർഡ് നോമിനേഷനും ലഭിച്ചു..

അക്കാദമി നോമിനേഷൻ അല്ലാതെ AACTA Awards, Asian World Film Festival, British Academy Film Awards, Independent Spirit Awards, Writers Guild of America Awards എന്നിങ്ങനെ പല അവാർഡ് വേദികളിലും മികച്ച അഭിപ്രായം നേടിയ ഈ ചിത്രം നമ്മൾ പ്രയക്ഷകർക്കും ഒരു മികച്ച അനുഭവം ആകുനുണ്ട്... കണ്ട്‌ നോക്കൂ..

No comments:

Post a Comment