ജോഫിൻ ടി ചാകൊയുടെ കഥയ്ക് ശ്യാം മേനോൻ ദീപു പ്രദീപ് എന്നിവർ തിരക്കഥ രചിച്ച ജോഫിൻ തന്നെ സംവിധാനം ചെയ്ത ഈ മലയാള സൂപ്പർനാച്ചുറൽ ഹോർറോർ ത്രില്ലെർ ചിത്രത്തിൽ മമ്മൂക്ക,മഞ്ജു വാരിയർ,നിഖില വിമൽ,ബേബി മോണിക്ക എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി....
ചിത്രം പറയുന്നത് ഫാദർ കാർമേൻ ബെൻഡിക്ടിന്റെ കഥയാണ്... ഒരു വീട്ടിൽ അടുത്ത് അടുത്ത് നടക്കുന്ന ചില ആത്മഹത്യകളെ ചുറ്റിപറ്റി നടക്കുന്ന രഹസ്യം തേടി അദ്ദേഹവും കുറച്ച് പോലീസ്‌കാരും നടത്തുന്ന അന്വേഷണവും അതിനോട് അനുബന്ധിച്ചു അവർ നടത്തുന്ന അന്വേഷണം അവരെ ചെറിയാൻ കുടുംബത്തിൽ എത്തിക്കുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം....
ഫാദർ ബെൻഡിക്ക് ആയി മമ്മൂക്ക എത്തിയ ഈ ചിത്രത്തിൽ ബേബി മോനിക്ക അമേയ ഗബ്രിയൽ എന്ന കഥാപാത്രം ആയി എത്തി.... മഞ്ജു ചേച്ചി സൂസൻ ചെറിയാൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചപ്പോൾ ഇവരെ കൂടാതെ നിഖില വിമൽ ജെസ്സി ആയും സാനിയ ഈപൻ ദിയ എന്ന കഥാപാത്രം ആയും ചിത്രത്തിൽ ഉണ്ട്....
ഹരിനാരായന്റെ വരികൾക് രാഹുൽ രാജ് ആണ് ഇതിലെ ഗാനഗല്ക് ഈണമിട്ടത്..അഖിൽ ജോർജ് ഛായാഗ്രഹണം നിർവ്വഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് ഷമീർ മുഹമ്മദ് ആയിരുന്നു.
Anto Joseph Film Company, RD Illuminations എന്നിവരുടെ ബന്നേറിൽ Anto Joseph, B. Unnikrishnan, V. N. Babu എന്നിവർ നിർമിച്ച ഈ ചിത്രം ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടുകയും ചിത്രത്തിന്റെ ബിജിഎം ഇന് വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്തു...
കുറച്ചു നല്ല ട്വിസ്റ്സ് ഉള്ള ഈ ചിത്രം കാണാൻ രസമുണ്ട്... പ്രത്യേകിച്ച് ആ ഇന്റർവെൽ ട്വിസ്റ്റ് ശരിക്കും ഞെട്ടിച്ചു...... ഹോർറോർ ത്രില്ലെർ ഇഷ്ടമുള്ളവർക് ഒന്ന് കണ്ട് നോകാം... കൊള്ളാം... ആമസോൺ പ്രൈംയിൽ ചിത്രം ലഭ്യമാണ്
No comments:
Post a Comment