Saturday, April 17, 2021

The big bull (hindi)


"ഈ അടുത്ത് കാലത്ത് കണ്ട നല്ല ഒരു ഹിന്ദി ചിത്രം "

ഹർഷാദ് മെഹത്താ എന്നാ സ്റ്റോക്ക് ബ്രോക്കറുടെ ജീവിതത്തെ ആസ്പദമാക്കി കൂകി ഗൾഹത്തി-അർജുൻ ധാവൻ എന്നിവരുടെ കഥയ്ക് റിതേഷ് ഷഹീർ തിരക്കഥ രചിച്ച ഈ ഹിന്ദി ക്രൈം ഡ്രാമയിൽ അഭിഷേക് ബച്ചൻ ഹേമന്ത് ഷാ എന്നാ സ്റ്റോക്കബ്രോക്കർ ആയി എത്തി....

1980-90ഉകളിൽ ആണ്‌ കഥ നടക്കുന്നത്...ഒരു ചെറുകിട സ്റ്റോക്ക് ബ്രോക്കർ ആയ ഹേമന്തിനെ നമ്മൾ ആവിർ പരിചയപ്പെടുന്നു... തന്റെ ഇഷ്ട വിഷയം ആയ സ്റ്റോക്കിനെ കുറിച്ച് അറിഞ്ഞുകൊണ്ട് നിൽക്കുന്ന ഹേമന്ത്‌ രാജ്യത്തിന്റെ ബാങ്കിംഗ് ലൂപ്ഹോലുകളെ മനസിലാക്കി സ്വന്തം സാമ്രാജ്യം സ്ഥാപിക്കാൻ തുടങ്ങുന്നു... അതിന്റെ ഫലമായി അദ്ദേഹം നടത്തുന്ന തിരിമാരികളും അതിനോട് അനുബന്ധിച്ചു നടക്കുന്ന സംഭവങ്ങളും ആണ്‌ ചിത്രത്തിന്റെ ആധാരം...

അഭിഷേകിനെ കൂടാതെ ഇല്യാനാ ഡിക്രൂസ് മീര രോ എന്നാ കഥാപാത്രം ആയി എത്തിയ ഈ ചിത്രത്തിൽ നികിത ദത്ത പ്രിയ എന്നാ ഹേമന്തിന്റെ ഭാര്യ ആയും സുമിത് വാട്സ് ഹാരി വ്യാസ എന്നാ കഥാപാത്രം ആയും എത്തി.... ഇവരെ കൂടാതെ മഹേഷ്‌ മഞ്ചാരേകർ,സുപ്രിയ പഥക്,റാം കപൂർ എന്നിവർ ആണ്‌ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്....

Kunwar Juneja,CarryMinati,Anil Verma എന്നിവരുടെ വരികൾക്ക് Gourov Dasgupta,Wily Frenzy എന്നിവർ ചേർന്നു ഈണമിട്ട ഇതിലെ ഗാനങ്ങൾ Zee Music Company ആണ്‌ വിതരണം നടത്തിയത്...Sandeep Shirodkar ആണ്‌ ചിത്രത്തിന്റെ ബിജിഎം....

വിഷ്ണു രോ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് ധർമെന്ദ്ര ശർമ ആയിരുന്നു...Ajay Devgn FFilms,Anand Pandit Motion Pictures എന്നിവരുടെ ബന്നേറിൽ Ajay Devgn,Anand Pandit,Vikrant Sharma,Kumar Mangat Pathak എന്നിവർ ചേർന്നു നിർമിച്ച ഈ ചിത്രം Disney+ Hotstar ആണ്‌ വിതരണം നടത്തിയത്....

ക്രിത്സിന്റെ ഇടയിൽ മിക്സഡ് റിവ്യൂ നേടിയ ഈ ചിത്രം അഭിഷേകിന്റെ കുറെ ഏറെ നല്ല അഭിനയ മുഹൂർത്തങ്ങളാൽ സമ്പന്നം ആണ്‌.. ഒന്ന്‌ കണ്ടു നോകാം.. എന്നിക് ഇഷ്ടമായി....

No comments:

Post a Comment