കെ തിരുമുഖം കഥയെഴുതി സംവിധാനം ചെയ്ത ഈ തമിഴ് പൊളിറ്റിക്കൽ ത്രില്ലെർ ചിത്രം പറയുന്നത് ഗായത്രിയുടെ കഥയാണ്....
ചെഴിയാൻ എന്നാ തമിഴ്നാട് ചീഫ് മിനിസ്റ്റരെ ഹാർട്ട് അറ്റാക്ക് കാരണം ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യുന്നു... അതോടെ അദേഹത്തിന്റെ പാർട്ടി രണ്ടായി വിഭജികുകയും അധികാരത്തിനു വേണ്ടി ചോര കുടിക്കാൻ തുടങ്ങുമ്പോൾ ഗായത്രി എന്നാ ഡോക്ടറുടെ സഹായത്തോടെ അദ്ദേഹം ജീവിതത്തിലേക്ക് മടങ്ങി വരുന്നു... പക്ഷെ അവരുടെ മകൾ സുജിയെ ആരോ കടത്തിക്കൊണ്ട് പോകുകയും ചീഫ് മിനിസ്റ്റർ പെട്ടന്നു മരിക്കുകയും ചെയ്യുന്നതോടെ കഥ കൂടുതൽ സങ്കീർണം ആകുന്നു...
ഗായത്രി ആയി തൃഷ എത്തിയ ചിത്രത്തിൽ അവരുടെ മകൾ സുജി ആയി ബേബി മനസ്വി എത്തി..ചെയ്ഴാൻ എന്നാ കതപാത്രത്തെ വേല രാമമൂർത്തി ചെയ്തപ്പോൾ വിജയ് വേർമ കേബിൾ ഡ്രൈവർ ആയും നന്ദ ദുരൈരാജ് തമിഴ്സെൽവൻ എന്നാ ചെഴിയന്റെ മകൻ കഥാപാത്രം ആയും എത്തി.. ഇവരെ കൂടാതെ അളഗപ്പൻ,റീചാർസ് ഋഷി,സംഗീത എന്നിവർ ആണ് മറ്റു പ്രധാന താരങ്ങൾ....
അംരേഷ് ഗണേഷ് സംഗീതം നൽകിയ ഈ ചിത്രത്തിന്റെ എഡിറ്റിംഗ് പ്രേം കുമാറും ഛായാഗ്രഹണം ദിനേഷും ആയിരുന്നു.. 24hrs പ്രോഡക്ഷൻസിന്റെ ബന്നേറിൽ അവർ തന്നെ നിർമിച്ച ഈ ചിത്രം ഡിസ്‌നി ഹോട്സ്റ്റർ ആണ് വിതരണം നടത്തിയത്....വെറുതെ ഒന്ന് കണ്ടു നോക്കാം.. വലിയ ഇഷ്ടം ആയില്ല..
No comments:
Post a Comment