Saturday, April 24, 2021

Scam 1992 (hindi web series)

 

Just awasome


1992 Indian stock market scam ഇനെ  ആധാരമാക്കി സുചേത ദലാൽ - ദേബാഷിഷ് ബസു എന്നിവരുടെ 1992 യിൽ പ്രസിദ്ധികരിച്ച The Scam: Who Won, Who Lost, Who Got Away എന്ന പുസ്തകത്തെ ആധാരമാക്കി Sumit Purohit,Saurav Dey,Vaibhav Vishal,Karan Vyas എന്നിവരുടെ തിരക്കഥയ്ക് Hansal Mehta , jai mehta എന്നിവർ സംവിധാനം ചെയ്ത ഈ ഹിന്ദി ക്രൈം ഡ്രാമ വെബ് സീരിസിൽ Pratik Gandhi ഹർഷദ് മെഹത്ത എന്ന കഥാപാത്രം ആയി എത്തി....


സീരീസ് പറയുന്നത് ഗുജറാത്തി സെയിൽസ്മാൻ ആയ ഹർഷാദ് മെഹത്ത എന്ന ഭാരതത്തിന്റെ ഏറ്റവും വലിയ സ്റ്റോക്ക് എക്സ്ചേഞ്ച് അഴിമതി നടത്തിയ ബിഗ് ബുള്ളിന്റെ കഥയാണ്.... ഒരു സാധാരണ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് ജോബ്ബർരുടെ ജോലിയിൽ കേറുന്ന ഹർഷദ് അവിടെ വച്ച് അതിനെ കുറിച് കൂടുതൽ പഠിച് സ്വന്തം കമ്പനി തുടങ്ങുന്നു... അവിടെ അദ്ദേഹം സിസ്റ്റത്തിലെ ലൂപ്ഹോൾളുകളും, പല വലിയ പേരെയും കീശയിൽ ആക്കി പല അഴിമതികൾ നടത്തുകയും അതിനിടെ അതിനിടെ അതിന്റെ ഉറവിടം തേടി സൂചിത ദലാൽ എന്ന ടൈംസ് ഓഫ് ഇന്ത്യയുടെ ലെഖിക ആ അഴിമതിക് എതിരെ ഒരു അന്വേഷണം നടത്താൻ തുടങ്ങുന്നതോടെ അദ്ദേഹവും അദേഹത്തിന്റെ കൂടെയുള്ളവരും പിന്നെ വീട്ടുകാരും നേരിടേണ്ടി വരുന്ന പ്രശ്ങ്ങളും അതിന്റെ ബാക്കി പത്രവും ആണ്‌ സീരീസ് നമ്മളോട് പറയുന്നത്... The rise and fall of harshad metha...


പ്രതിക് ഗാന്ധി ഹർഷദ് മെഹതാ ആയി നിറഞ്ഞാടിയ സീരിസിൽ സുചേത ദലാൽ ആയി ശ്രേയ ധന്വന്തറി എത്തി.... ഭൂഷൻ എന്ന ഹർഷദിന്റെ ഏട്ടൻ ആയി ചിരാഗ് വോഹ്‌റ എത്തിയപ്പോൾ അഞ്ജലി ബറോത്,അയസ് ഖാൻ, ഹേമന്ത് ഖേർ,ഫാസിൽ റഷീദ് എന്നിവർ ആണ്‌ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്...


അഞ്ചിത് താക്കർ ആണ്‌ സീരിസിന്റെ തീം മ്യുസിക് കമ്പോസ്  ചെയ്തിട്ടുള്ളത്...  പ്രാത്തം മെഹത്ത ഛായാഗ്രഹണം നിർവ്വഹിച്ച സീരിസിന്റെ എഡിറ്റിംഗ് സുമിത് പുരോഹിത, കുനാൾ വാൾവ് എന്നിവർ ചേർന്നായിരുന്നു...


Risk se ishq, cobra killer, paise ki dukaan, harshad mehta is a liar, kundali mein shani, stop press, dalal street ki dariya, matador, ek crore ka suitcase, main history banana chahta hoon എന്നിങ്ങനെ പത്തു എപ്പിസോഡ് ഉള്ള ഈ സീരീസ് team Applause and team studio next എന്നിവരുടെ  ബന്നേറിൽ  സ്റ്റുഡിയോ നെക്സ്റ്റ് നിർമിച്ച ഈ സീരീസ് സോണി ലൈവ് ആണ്‌ വിതരണം നടത്തിയത്... ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടുന്ന ഈ സീരീസ് കാണാത്തവർ ഉണ്ടെങ്കിൽ തീർച്ചയായും കാണുക.. ഒരു മികച്ച കലാസൃഷ്ടി.. The big bull എന്ന പേരിൽ അഭിഷേക് ബച്ഛനെ നായകൻ ആക്കികൊണ്ട് കൂകി ഗുലാത്തി ഹിന്ദിയിൽ ഒരു ചലച്ചിത്രവും ഈ വർഷം പുറത്തിറങ്ങിയ ഈ വേളയിൽ തീർച്ചയും ഈ സീരീസ് കാണാൻ  മറക്കരുത്.. കാരണം ആ ചിത്രത്തേക്കാളും എത്രയോ മികച്ചതായി ഈ സീരീസ്.....


വാൽകഷ്ണം:

"Risk Hai Toh ISHQ Hai"

No comments:

Post a Comment