ഷാഹി കബീറിന്റെ കഥയ്ക് മാർട്ടിൻ പ്രക്കാട്ട് സംവിധാനം നിർവ്വഹിച്ച ഈ മലയാള സർവൈവൽ ത്രില്ലെർ ചിത്രം സഞ്ചരിക്കുന്നത് മൂന്ന് പോലീസ്‌കാരിലൂടെയാണ്...
പ്രവീൺ മൈക്കൽ എന്ന പ്രവീൻ പുതുതായി പോലീസ് ഫോഴ്‌സിൽ ചേർന്നുന്നതിൽ നിന്നും ആരംഭിക്കുന്ന ചിത്രം അദ്ദേഹം എങ്ങനെയാണ് മണിയൻ എന്ന പോലീസ് ഓഫീസറുടെ കൂടെ അവരുടെ കൂടെയുള്ള സുനിത എന്ന ലേഡി പോലീസ് കോൺസ്റ്റബിലിന്റെ ഒരു പ്രശനത്തിൽ അകപ്പെടുന്നത് എന്നും അതിനോട് അനുബന്ധിച്ച അവർ നേരിടേണ്ടി വരുന്ന പ്രശനങ്ങളും ആണ് ചിത്രത്തിന്റ ഇതിവൃത്തം....
പ്രവീൺ ആയിരുന്നു ചാക്കോച്ചൻ എത്തിയ ഈ ചിത്രത്തിൽ മണിയൻ ആയി ജോജോ ചേട്ടനും സുനിത ആയി നിമിഷ സഞ്ചയനും എത്തി...ഇവരെ കൂടാതെ ജാഫർ ഇടുക്കി,അനിൽ നെടുമങ്ങാട്, യാമ ഗിൽകമേഷ് എന്നിവർ ആണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്...
വിഷ്ണു വിജയ്-അഖിൽ അലക്സ് എന്നിവർ ചേർന്ന് സംഗീതം നൽകിയ ഈ ചിത്രത്തിന്റെ എഡിറ്റിംഗ് മഹേഷ് നാരായണനും ഛായാഗ്രഹണം ഷൈജു ഖാലിദും ആയിരുന്നു.. മൂന്നും ഒന്നിലൊന്നു ഗംഭീരം....
Gold Coin Motion Picture Company, Martin Prakkat Films എന്നിവരുടെ ബന്നേറിൽ സംവിധായകനും,രഞ്ജിത്തും കൂടാതെ പി എം ശശിധരനും കൂടെ നിർമിച്ച ഈ ചിത്രം മാജിക് ഫ്രെയിംസ് ആണ് വിതരണം നടത്തിയത്.. ക്രിട്ടിൿസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടുന്ന ഈ ചിത്രം ഇപ്പോഴത്തെ രാഷ്ട്രീയ വശങ്ങൾ വിശകലനം ചെയ്യുമ്പോൾ പ്രസക്തവും ആണ്....
ആദ്യ ഹാൾഫിനെ വലിയ ഇഷ്ടമായില്ലെങ്കിലും രണ്ടാം പകുതി ശരിക്കും ഗംഭീരം ആയി... ചില സീൻസ് ഒക്കെ കണ്ട് വാ പൊളിച് ഇരിന്നു പോയി.... പക്ഷെ ചിത്രത്തിന്റെ എൻഡിങ് എന്തോ പ്രയക്ഷകന് കൃത്യമായി എത്തിയോ എന്നതിൽ സംശയം ഉണ്ട്... ചിത്രം എന്തോ പെട്ടന്ന് അവസാനിപിച്ചത് പോലെ തോന്നി.. (അല്ല പ്രയക്ഷന്റെ വീക്ഷണത്തിനു വിട്ടുകൊടുത്തതായി എന്നാണ് കൂടതൽ അഭികാമ്യം എന്ന് തോന്നുന്നു) ഇത് എന്റെ മാത്രം അഭിപ്രായം ആണ് എന്നും പറഞ്ഞുകൊള്ളട്ടെ.....
Good one
No comments:
Post a Comment