അനുരാഗ് കാശ്യപ് കഥയെഴുതി രാം ഗോപാൽ വർമ സംവിധാനം നിർവ്വഹിച്ച ഈ ഹിന്ദി സൈക്കോളജിക്കൽ ത്രില്ലെർ പതിനഞ്ച് ദിവസം കൊണ്ട് ഷൂട്ട് ചെയ്ത ചിത്രം ആണ്...
ചിത്രം സഞ്ചരിക്കുന്നത് ഒരു പേരില്ല സ്ത്രീയിലൂടെയാണ്....ഒരു വീട്ടിൽ ഒറ്റക് വീട്ടുകാരെ പ്രതീക്ഷിച്ചു താമസിക്കുന്ന അവൾ, അതിനിടെ ടീവീയിൽ നാട്ടിൽ ഒരു സീരിയൽ കൊലപാതകി എത്തിയതായി അറിഞ് പേടിച് ഇരിക്കുമ്പോൾ,അവളുടെ വീടിന്റെ പുറത്ത് സമീർ പുറവളെ എന്ന ഒരാൾ ആ വീട്ടിലെ നാഥന്റെ സുഹൃത് എന്ന് പരിചയപെടുത്തി എത്തുന്നു.. ആദ്യം വീട് തുറന്നു കൊടുക്കാൻ സമ്മതിക്കാൻ മടിച്ച അവൾ പിന്നീട് അദ്ദേഹത്തിന് ഡോർ തുറന്നു കൊടുക്കുന്നതും അതിനിടെ ഇൻസ്‌പെക്ടർ ഖുറേഷി എന്ന് പരിചയപെടുത്തി വേറൊരാൾ ആ വീട്ടിൽ എത്തുന്നതോടെ നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്റെ ആധാരം...
ഊർമിള മറ്റൊന്ദ്‌കർ ആണ് മാഡം എന്ന പേരിൽ അഭിസംബോധന ചെയ്യപ്പെടുന്ന പേരില്ല സ്ത്രീആയി ചിത്രത്തിൽ എത്തിയത്... സമീർ ആയി മനോജ് ബാജ്പേയ് എത്തിയപ്പോൾ ഇൻസ്‌പെക്ടർ ഖുറേഷി ആയി സുശാന്ത് സിംഗ് ആണ് എത്തിയത്....
സന്ദീപ് ചൗട്ട സംഗീതം നൽകിയ ചിത്രത്തിന്റെ എഡിറ്റിംഗ് ഭാണോദയ ചെയ്തപ്പോൾ ഛായാഗ്രഹണം മഴർ കർമ്മൻ നിർവഹിച്ചു...Kshitij Production Combines ഇന്റെ ബന്നേറിൽ Mukesh Udeshi,Allu Aravind എന്നിവർ ചേർന്ന് നിർമിച്ച ഈ ചിത്രം Video Sound ആണ് വിതരണം നടത്തിയത്....
ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ഈ ചിത്രം കുറെ ഏറെ മികച്ച ജമ്പ് സ്‌കേർസ് കൊണ്ട് സമ്പന്നം ആണ്...കാണാത്തവർ ഉണ്ടെകിൽ തീർച്ചയായും കാണാൻ ശ്രമിക്കു... ഒരു മികച്ച അനുഭവം....
No comments:
Post a Comment