മധുസൂദനൻ ആനന്ദിന്റെ കഥയ്ക്കും തിരക്കഥയ്ക്കും സൂരജ് ടോം സംവിധാനം നിർവ്വഹിച്ച ഈ മലയാള ഹോർറോർ ത്രില്ലെർ ചിത്രം പറയുന്നത് ഉണ്ണിക്കണ്ണന്റെ കഥയാണ്....
ഒരു ഹോം നേഴ്സ് ആയ ഉണ്ണി നാട് വിട്ട് ഒരു കാടിന്റെ നടുവിൽ ഉള്ള വീട്ടിൽലേക് ഒരാളെ നോക്കാൻ വരുന്നു... അവിടെ എത്തിയ അയാൾ ബിയാട്രിസ് എന്ന ആ വീട്ടിലെ ഒരു പെൺകുട്ടിയെ കണ്ടുമുട്ടുന്നതും അതിനോട് അനുബന്ധിച്ചു ആ വീട്ടിൽ പിന്നെ നടക്കുന്ന സംഭവങ്ങളിലേക്കും ആണ് നമ്മളെ കൂട്ടികൊണ്ട് പോകുന്നത്.....
ബിയാട്രിസ് എന്ന കഥാപാത്രം ആയി എത്തിയ സാനിയ ഈപൻ ആണ് ചിത്രത്തിന്റെ നട്ടൽ... ആ കഥാപാത്രം ആണ് ചിത്രത്തിനെ പ്രയക്ഷകനെ ചിത്രത്തിലേക് പിടിച്ചിരുതുന്നത്... ആ ഒരു കഥാപാത്രത്തിൽ ഉള്ള നിഗൂഢത നമ്മളെ ചിത്രത്തിന്റെ ഓരോ സീനിലും ഉണ്ട്.. അതു തന്നെ ആണ് ചിത്രത്തിന്റെ ഹൈലൈറ്... വിഷു ഉണ്ണികൃഷ്ണന്റെ ഉണ്ണിക്കണ്ണൻ ആയും ഇവരെ കൂടാതെ വിജലേഷ്, ധർമജൻ എന്നിവരും ചിത്രത്തിൽ ഉണ്ട്...
ചിത്രത്തിന്റെ പ്രധാന ഹൈലൈറ് ആയിരുന്നു അതിന്റെ ബിജിഎം ഉം ഷോട്സും മധുസൂദനൻ ആനന്ദ് തന്നെ ചിത്രത്തിന്റെ സംഗീതം നിർവ്വഹിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജിത്തു ദാമോദർ പാലക്കാടും എഡിറ്റിംഗ് കിരൺ ദാസും നിർവഹിച്ചു....
ഇഫാർ മീഡിയ-റാഫി മാതൃയ എന്നിവരുടെ ബന്നേറിൽ നോബിൾ ജോസ് നിർമിച്ച ഈ ചിത്രം പേപ്പർകോൺ സ്റ്റുഡിയോസ് ആണ് വിതരണം നടത്തിയത്...ക്രിട്ടിസിന്റെ ഇടയിൽ മോശമില്ലാത്ത അഭിപ്രായം നേടുന്ന ചിത്രം സീ 5 യിൽ ആണ് റിലീസ് ചെയ്തത്... ഒരു വട്ടം കണ്ട് പേടിക്കാൻ ഉള്ളത് കൊണ്ട്... കൊള്ളാം...
No comments:
Post a Comment