" ഈ വർഷം ഞാൻ കണ്ട ഏറ്റവും മികച്ച ചിത്രങ്ങളിൽ മുൻപന്തയിൽ ഉണ്ടാകും നെൽസൺ മണ്ടെല "
മഡോനെ അശ്വിൻ കഥയെഴുതി സംവിധാനം ചെയ്ത ഈ തമിഴ് കോമഡി
രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രത്തിൽ നെൽസൺ മണ്ടെല എന്ന പ്രധാന കഥാപാത്രം ആയി എത്തി യോഗി ബാബു എത്തി....
ചിത്രം നടക്കുന്നത് സൂത്തുകൂടി എന്ന ഗ്രാമത്തിൽ ആണ്... അവിടത്തെ ബാബർ ആയ സ്മൈലിയിലൂടെയാണ് ചിത്രം വികസിക്കുന്നത്.... ആ ചെറിയ നാട് അവിടെ രണ്ട് വിഭാഗകാർ ആയി ആണ് ജീവിക്കുന്നത് ആണ്.... വടക്കൂർക്കാരും തേക്കൂർക്കാരും... രണ്ട് പേരും തമ്മിൽ നിരന്തരം പ്രശ്നങ്ങൾ ഉണ്ടാകാരുണ്ട്... പക്ഷെ തങ്ങളുടെ നല്ലത് ആല്ലത്തെ നാട്ടിൽ വലിയ വികസനം ഒന്ന്നും അവർ കാരണം ഉണ്ടാകാറില്ല.... അതിനിടെ നാട്ടിൽ ഇലക്ഷന് വരുന്നതും അവര്ക് സിമിലി എന്ന നെൽസൺ മൻഡെലയുടെ വോട്ട് ആവശ്യം വരുന്നതോടെ കഥ കൂടുതൽ സങ്കീർണം ആക്കുന്നു...
യോഗി ബാബു കൂടാതെ ഷീല രാജ്‌കുമാർ തെന്മോഴിയെ എന്ന കഥാപാത്രം ആയി എത്തിയ ചിത്രത്തിൽ പെരിയ അയ്യാ എന്ന കഥാപാത്രം ആയി സങ്കിൽ മുരുകനും മതി, വല്ലി,എന്ന മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി കണ്ണാ രവി -സെന്തി കുമാർ എന്നിവർ എത്തി....
യുഗഭാരതി,അറിവ്,പ്രദീപ് കുമാർ എന്നിവരുടെ വരികൾക് ഭാരത് ശങ്കർ സംഗീതം നൽകിയ ഈ ചിത്രത്തിന്റെ എഡിറ്റർ ഫിലോമീൻ രാജും, ഛായാഗ്രാഹണം വിധു അണ്ണയും ആയിരുന്നു...YNOT Studios,Reliance Entertainment,Open Window Productions,Wishberry Films എന്നിവരുടെ ബന്നേറിൽ ബാലാജി മോഹൻ,ശശിക്കാന്ത്,ചക്രബാർത്തി രാമചന്ദ്രൻ എന്നിവർ നിർമിച്ച ഈ ചിത്രം നെറ്ഫ്ലീസ്-സ്റ്റാർ വിജയ് എന്നിവർ ആണ് വിതരണം നടത്തിയത്...
നെറ്ഫ്ലീസ്-സ്റ്റാർ വിജയ് എന്നിവർ നിർമിച്ച ഈ ചിത്രത്തിന്റെ ഗാനങ്ങൾ സോണി മ്യുസിക് ആണ് വിതരണം നടത്തിയത്...ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടുന്ന ഈ ചിത്രം പ്രയക്ഷനും ഒരു മികച്ച അനുഭവം ആക്കുന്നു... കാണാൻ മറക്കേണ്ട
No comments:
Post a Comment