"നമ്മുക്ക് ഒരു മുഖ്യ മന്ത്രി ഉണ്ട്..കടക്കൽ ചന്ദ്രന്റെ എന്നാണ് ആദ്ദേഹത്തിന്റെ പേര് "
ബോബി സഞ്ജയ് കഥയും തിരക്കഥയും രചിച്ചു സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത ഈ മലയാള പൊളിറ്റിക്കൽ ഡ്രാമ ത്രില്ലെർ ചിത്രത്തിൽ മമ്മൂക്ക കടക്കൽ ചന്ദ്രൻ എന്നാ കേരളത്തിന്റെ മുഖ്യമന്ത്രി ആയി എത്തി...
കേരളത്തിൽ Right to Recall എന്നാ ബിൽ പാസാക്കാൻ മുഖ്യമന്ത്രിയും കൂട്ടരും നടത്തുന്ന പ്രയത്ങ്ങളും അതിന്റെ ഫലവത്തായി അവർ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളിലേക്കും വിരൽ ചൂണ്ടുന്ന ചിത്രം ആ ബില്ലിന്റെ പ്രസക്തിയും അത് വന്നാൽ ജനങ്ങളിൽ ഉണ്ടാകാൻ പോകുന്ന മാറ്റങ്ങളും നമ്മളോട് പറയുന്നു...
മമ്മൂക്കയെ കൂടാതെ മുരളി ഗോപി മറമ്പള്ളി ജയനന്ദൻ എന്നാ ഓപ്പോസ്ഷൻ ലീഡർ ആയി എത്തിയ ചിത്രത്തിൽ ജോജു ജോർജ് ബേബിച്ചൻ എന്നാ പാർട്ടി സെക്രട്ക്റ്ററി ആയും ഇവരെ കൂടാതെ സിദ്ദിഖ്ഇക്ക,മാത്യു തോമസ്,ഗായത്രി അരുൺ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...
ഗോപി സുന്ദർ സംഗീതം നൽകിയ ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിഷാദ് യുസുഫ്ഉം ഛായാഗ്രഹണം വൈദ്യ സോമസുന്ദരവും നിർവഹിച്ചു...ഇച്ഛയിസ് പ്രോഡക്ഷന്റെ ബന്നേരിൽ ശ്രീലക്ഷ്മി ആർ നിർമിച്ച ഈ ചിത്രം ആന്റോ ജോസഫ് ഫിലിം കമ്പനി ആണ് വിതരണം നടത്തിയത്...
ക്രിട്ടിസിന്റെ ഇടയിലും ബോക്സ് ഓഫീസിലും മിക്സഡ് റിവ്യൂവും ആവറേജ് വിജയവും ആയ ഈ ചിത്രം netflix ആണ് ഓൺലൈൻ ആയി ഇറക്കിയത്...ചുമ്മാ ഒന്ന് കണ്ടു മറക്കാം
No comments:
Post a Comment