"ഈ ആഴ്ച ഞാൻ കണ്ട രണ്ടാമത്തെ ഫഹദ് ചിത്രം "
സുനിൽ യാദവിന്റെ കഥയ്ക് പുതുമുഖം നസീഫ് യുസുഫ് ഇഴുദ്ദിൻ സംവിധാനം നിർവ്വഹിച്ച ഈ മലയാളം മിസ്ടറി ക്രൈം ത്രില്ലെർ ചിത്രം സഞ്ചരിക്കുന്നത് മൂന്ന് പേരിലൂടെയാണ്...
അലക്സ് പാറയിൽ എന്ന എഴുത്തുകാരനും ബിസിനസ്സമാനും അർച്ചന എന്ന തന്റെ ഗേൾഫ്രണ്ടിന്റെ കൂടെ ആഴ്ചന്ത്യം ഒരു യാത്ര തിരിക്കുന്നു... അവൾക് ഒരു സർപ്രൈസ് കൊടുക്കാൻ....അതിൽ അയാൾക് ഒരു നിബന്ധനയെ ഉണ്ടായിരുന്നുള്ളു... സെൽ ഫോൻ ഉപയോഗിരിക്കരുത്.. പെട്ടന് ഒരിടത്തു വച്ച് ആ മഴയുള്ള രാത്രിയിൽ അവരുടെ കാർ ബ്രേക്ക് ഡൌൺ ആയപ്പോൾ അവർ അടുത്തുള്ള ഉണ്ണി എന്ന ഒരാളുടെ വീട്ടിൽ അഭയം പ്രാപിക്കുന്നതും അതിനോട് അനുബന്ധിച്ചു നടക്കുന്ന സംഭവങ്ങളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം...
ഉണ്ണി ആയിരുന്നു ഫഹദ് എത്തിയ ചിത്രത്തിൽ അലക്സ് ആയി സൗബിനും അർച്ചന ആയി ദർശന രാജേന്ദ്രനും എത്തി..ശ്രീരാജ് സജി സംഗീതം നൽകിയ ചിത്രത്തിന്റെ എഡിറ്റിംഗ് ഷമീർ മുഹമ്മദും ഛായാഗ്രഹണം ജോമോൻ ടീ ജോണും ആയിരുന്നു...
ഫഹദിന്റെ അഭിനയം നന്നായ ചിത്രത്തിൽ ദർശന ഓക്കേ ഓക്കേ അഭിനയം കാഴ്ചവെച്ചു..സൗബിന്റെ കഥാപാത്രം ശരിക്കും ഒരു വലിയ നെഗറ്റീവ് ആയി തോന്നി..ചില സംഭാഷണങ്ങൾ വേറെ ആരേലും ചെയ്തിരുന്നു എങ്കിൽ ചിത്രം കൂടുതൽ നന്നായി വരുമായിരുന്നു എന്നും എന്നിക് തോന്നി.. എന്തോ സൗബിനെ ആരോ അടിച്ച് ചെയ്യിപ്പിച്ചപോലെ ആണ് ആ കഥാപാത്രം എന്നിക് തോന്നിയത്....
Anto Joseph Film Company, Plan J Studios എന്നിവരുടെ ബന്നേറിൽ Anto Joseph,Jomon T. John,Shameer Muhammed എന്നിവർ നിർമിച്ച ഈ ചിത്രം നെറ്ഫ്ലീസ് ആണ് വിതരണം നടത്തിയത്...ക്രിട്ടിസിന്റെ ഇടയിൽ കൂടുതലും നെഗറ്റീവ് റിവ്യൂ നേടിയ ഈ ചിത്രം ചില ഭാഗങ്ങളിൽ നന്നായിട്ടുണ്ടെങ്കിലും പൊതുവെ വലിയ ഇഷ്ടം ആയില്ല... Just one time watchable
No comments:
Post a Comment