Friday, April 30, 2021

Godzilla vs Kong (english)

ടോഹോയുടെ Godzilla and Mechagodzilla, Edgar Wallace,Merian C. Cooper എന്നിവരുടെ കിങ് കൊങ് എന്നി ചിത്രങ്ങളെയും ആധാരമാക്കി Terry Rossio,Michael Dougherty,Zach Shields എന്നിവരുടെ കഥയ്ക് eric pearson, max borenstein എന്നിവർ തിരക്കഥ രചിച്ച ഈ അമേരിക്കൻ മോൺസ്റ്റർ ചിത്രം ആദം വിങ്കർഡ് ആണ്‌ സംവിധാനം ചെയ്തത്...

ചിത്രം തുടങ്ങുന്നത് കൊങ്ങിലൂടെയാണ്... കൊങ്ങിനെ സഹായിക്കാൻ തുനിറഞ്ഞിറങ്ങുന്ന കുറച്ച് പേര് കൊങ്ങിന്റെ വാസസ്ഥലം ആയ skull island യിൽ എത്തി അവനെ അവിടെ എത്തിക്കുന്നു.. അതിനിടെ അതിൽ ഒരാൾ ആയ ജിയ എന്നാ കൊച്ച് പെൺകുട്ടി കൊങ്ങുമായി ഒരു സൗഹ്രദം സ്ഥാപിക്കുന്നതും  ആ സൗഹൃദം അവനെ ഗോഡ്സില്ലയുടെ വരവ് അറിയികുമ്പോൾ അവൻ അവളെ സഹായിക്കാൻ തിരിച്ചെത്തുന്നതും ആണ്‌ കഥാസാരം.....

ജിയ ആയി Kaylee Hottle എത്തിയ ഈ ചിത്രത്തിൽ Dr. Nathan Lind എന്നാ ജയോളജിസ്റ് ആയി Alexander Skarsgård എത്തി.... Millie Bobby Brown മടിസൺ റസ്സൽ എന്നാ കഥാപാത്രം ആയി എത്തിയപ്പോൾ ഇവരെ കൂടാതെ റബേക്ക ഹാൾ,ബ്രിയൻ ടയർ  ഹെന്രീ,ഷുൻ ഓകുറി എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്...

Tom Holkenborg സംഗീതം നൽകിയ ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Josh Schaeffer യും ഛായാഗ്രഹണം Ben Seresin ഉം ആയിരുന്നു...Legendary Pictures ഇന്റെ ബന്നേറിൽ Thomas Tull,Jon Jashni,Brian Rogers,Mary Parent,Alex Garcia,Eric McLeod എന്നിവർ നിർമിച്ച ഈ ചിത്രം Warner Bros. Pictures,toho എന്നിവർ ചേർന്നാണ് വിതരണം നടത്തിയത്...

2021 യിലെ മൂന്നാമത്തെ ഏറ്റവും വലിയ പണം വാരി പടം ആയ ഈ ചിത്രം ക്രിട്ടിസിന്റെ ഇടയിലും മികച്ച അഭിപ്രായം നേടി...ഗോഡ്സില്ല ഫ്രഞ്ചിസിലെ 36ഉം കൊങ് ഫ്രഞ്ചിസിലെ 12ആം ചിത്രവും ആയ ഈ ചിത്രം ഹോളിവുഡ് സ്റ്റുഡിയോയിൽ മുഴുവനായി പ്രൊഡ്യൂസ് ചെയ്ത നാലാമത്തെ ചിത്രം ആയിരുന്നു....

മികച്ച അനുഭവം....

Tuesday, April 27, 2021

One

 


"നമ്മുക്ക് ഒരു മുഖ്യ മന്ത്രി ഉണ്ട്..കടക്കൽ ചന്ദ്രന്റെ എന്നാണ് ആദ്ദേഹത്തിന്റെ പേര് "


ബോബി സഞ്ജയ്‌ കഥയും തിരക്കഥയും രചിച്ചു സന്തോഷ്‌ വിശ്വനാഥ് സംവിധാനം ചെയ്ത ഈ മലയാള പൊളിറ്റിക്കൽ ഡ്രാമ ത്രില്ലെർ ചിത്രത്തിൽ മമ്മൂക്ക കടക്കൽ ചന്ദ്രൻ എന്നാ കേരളത്തിന്റെ മുഖ്യമന്ത്രി ആയി എത്തി...


കേരളത്തിൽ Right to Recall എന്നാ ബിൽ പാസാക്കാൻ മുഖ്യമന്ത്രിയും കൂട്ടരും നടത്തുന്ന പ്രയത്ങ്ങളും അതിന്റെ ഫലവത്തായി അവർ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളിലേക്കും വിരൽ ചൂണ്ടുന്ന ചിത്രം ആ ബില്ലിന്റെ പ്രസക്തിയും അത് വന്നാൽ ജനങ്ങളിൽ ഉണ്ടാകാൻ പോകുന്ന മാറ്റങ്ങളും നമ്മളോട് പറയുന്നു...


മമ്മൂക്കയെ കൂടാതെ മുരളി ഗോപി മറമ്പള്ളി ജയനന്ദൻ എന്നാ ഓപ്പോസ്ഷൻ ലീഡർ ആയി എത്തിയ ചിത്രത്തിൽ ജോജു ജോർജ് ബേബിച്ചൻ എന്നാ പാർട്ടി സെക്രട്ക്റ്ററി ആയും ഇവരെ കൂടാതെ സിദ്ദിഖ്ഇക്ക,മാത്യു തോമസ്,ഗായത്രി അരുൺ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി എത്തി...


ഗോപി സുന്ദർ സംഗീതം നൽകിയ ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിഷാദ് യുസുഫ്ഉം ഛായാഗ്രഹണം വൈദ്യ സോമസുന്ദരവും നിർവഹിച്ചു...ഇച്ഛയിസ് പ്രോഡക്ഷന്റെ ബന്നേരിൽ ശ്രീലക്ഷ്മി ആർ നിർമിച്ച ഈ ചിത്രം ആന്റോ ജോസഫ് ഫിലിം കമ്പനി ആണ്‌ വിതരണം നടത്തിയത്...


ക്രിട്ടിസിന്റെ ഇടയിലും ബോക്സ്‌ ഓഫീസിലും മിക്സഡ് റിവ്യൂവും ആവറേജ് വിജയവും ആയ ഈ ചിത്രം netflix ആണ്‌ ഓൺലൈൻ ആയി ഇറക്കിയത്...ചുമ്മാ ഒന്ന്‌ കണ്ടു മറക്കാം

Monday, April 26, 2021

The White Tiger(hindi)

അരവിന്ദ് അടിഗയുടെ അതെ പേരിലുള്ള ബൂക്കർ പ്രൈസ് പുസ്തകത്തിന്റെ ദൃശ്യാവിഷ്‌കാരം ആയ ഈ ഹിന്ദി ഡ്രാമ ചിത്രം രാമിന് ഭരണിയുടെ അദ്ദേഹം തന്നെ ആണ്‌ സംവിധാനം ചെയ്തത്....

ചിത്രം പറയുന്നത് ബൽറാം ഹൽവയ് എന്ന സംരംഭന്റെ കഥയാണ്...2010യിൽ അദ്ദേഹം ചൈനീസ് പ്രധാന മന്ത്രി Wen Jiabao യിക്ക് അദ്ദേഹം ഭാരതത്തിലേക് വരുമ്പോൾ തന്നെ കാണാൻ അനുവാദം തരണം എന്ന് പറഞ്ഞു ഒരു കത്ത് എഴുതുന്നു.. ആ കത്തിൽ ബൽറാം തന്നെ ജീവിതകഥയും കൂടി ചേർക്കുനത്തോടെ പ്രയക്ഷർ അദേഹത്തിന്റെ ഇതേവരെയുള്ള ജീവിതത്തിലൂടെ ഒരു യാത്ര നടത്തുന്നതാണ് കഥാസാരം...

ആദർശ് ഗൗരവ് ആണ്‌ ബൽറാം ഹൽവയ് എന്ന അശോക് ശർമ ആയി ചിത്രത്തിൽ എത്തുന്നത്... രാജ് കുമാർ രോ അശോക് ഷാഹ് എന്ന ബാൽറാമിന്റെ യജമാനൻ ആയി എത്തിയപ്പോൾ പ്രിയങ്ക ചോപ്ര പിങ്കി ഷാഹ് എന്ന അവന്റെ യജമാനത്തി ആയി എത്തി..ഇവരെ കൂടാതെ മഹേഷ്‌ മഞ്ചാരേകാർ,വിജയ് മൗര്യ,കമലേഷ് ഗില്ലി എന്നിവർ ആണ്‌ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്...

Rajinder Rai, Stu Phillips, Glen Larson, എന്നിവരുടെ വരികൾക് Danny BensiSaunder Jurriaans എന്നിവർ ഈണമിട്ട ഇതിലെ ഗാനങ്ങൾ Lakeshore Records ആണ്‌ വിതരണം നടത്തിയത്....Tim Streeto, Ramin Bahrani എന്നിവർ എഡിറ്റിംഗ് നിർവ്വഹിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം Paolo Carnera ആയിരുന്നു...

Lava Media, ARRAY,Noruz Films,Purple Pebble Pictures എന്നിവരുടെ ബന്നേറിൽ Mukul Deora, Ramin Bahrani എന്നിവർ കൂടി നിർമിച്ച ഈ ചിത്രം നെറ്ഫ്ലീസ് ആണ്‌ വിതരണം നടത്തിയത്... ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ഈ ചിത്രത്തെ തേടി 93rd Academy Awards യിലെ Best Adapted Screenplay അവാർഡ് നോമിനേഷനും ലഭിച്ചു..

അക്കാദമി നോമിനേഷൻ അല്ലാതെ AACTA Awards, Asian World Film Festival, British Academy Film Awards, Independent Spirit Awards, Writers Guild of America Awards എന്നിങ്ങനെ പല അവാർഡ് വേദികളിലും മികച്ച അഭിപ്രായം നേടിയ ഈ ചിത്രം നമ്മൾ പ്രയക്ഷകർക്കും ഒരു മികച്ച അനുഭവം ആകുനുണ്ട്... കണ്ട്‌ നോക്കൂ..

Sunday, April 25, 2021

Mandela (tamil)

 


" ഈ വർഷം ഞാൻ കണ്ട ഏറ്റവും മികച്ച ചിത്രങ്ങളിൽ മുൻപന്തയിൽ ഉണ്ടാകും നെൽസൺ മണ്ടെല "


മഡോനെ അശ്വിൻ കഥയെഴുതി സംവിധാനം ചെയ്ത ഈ തമിഴ് കോമഡി

രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രത്തിൽ നെൽസൺ മണ്ടെല എന്ന പ്രധാന കഥാപാത്രം ആയി എത്തി യോഗി ബാബു എത്തി.... 


ചിത്രം നടക്കുന്നത് സൂത്തുകൂടി എന്ന ഗ്രാമത്തിൽ ആണ്‌... അവിടത്തെ ബാബർ ആയ സ്മൈലിയിലൂടെയാണ് ചിത്രം വികസിക്കുന്നത്.... ആ ചെറിയ നാട് അവിടെ രണ്ട് വിഭാഗകാർ ആയി ആണ്‌ ജീവിക്കുന്നത് ആണ്‌.... വടക്കൂർക്കാരും തേക്കൂർക്കാരും... രണ്ട് പേരും തമ്മിൽ നിരന്തരം പ്രശ്നങ്ങൾ ഉണ്ടാകാരുണ്ട്... പക്ഷെ തങ്ങളുടെ നല്ലത് ആല്ലത്തെ നാട്ടിൽ വലിയ വികസനം ഒന്ന്നും അവർ കാരണം ഉണ്ടാകാറില്ല.... അതിനിടെ നാട്ടിൽ ഇലക്ഷന് വരുന്നതും അവര്ക് സിമിലി എന്ന നെൽസൺ മൻഡെലയുടെ വോട്ട് ആവശ്യം വരുന്നതോടെ കഥ കൂടുതൽ സങ്കീർണം ആക്കുന്നു...


യോഗി ബാബു കൂടാതെ ഷീല രാജ്‌കുമാർ തെന്മോഴിയെ എന്ന കഥാപാത്രം ആയി എത്തിയ ചിത്രത്തിൽ പെരിയ അയ്യാ എന്ന കഥാപാത്രം ആയി സങ്കിൽ മുരുകനും മതി, വല്ലി,എന്ന മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി കണ്ണാ രവി -സെന്തി കുമാർ എന്നിവർ എത്തി....


യുഗഭാരതി,അറിവ്,പ്രദീപ് കുമാർ എന്നിവരുടെ വരികൾക് ഭാരത് ശങ്കർ സംഗീതം നൽകിയ ഈ ചിത്രത്തിന്റെ എഡിറ്റർ ഫിലോമീൻ രാജും, ഛായാഗ്രാഹണം വിധു അണ്ണയും ആയിരുന്നു...YNOT Studios,Reliance Entertainment,Open Window Productions,Wishberry Films എന്നിവരുടെ ബന്നേറിൽ ബാലാജി മോഹൻ,ശശിക്കാന്ത്,ചക്രബാർത്തി രാമചന്ദ്രൻ എന്നിവർ നിർമിച്ച ഈ ചിത്രം നെറ്ഫ്ലീസ്-സ്റ്റാർ വിജയ് എന്നിവർ ആണ്‌ വിതരണം നടത്തിയത്...


നെറ്ഫ്ലീസ്-സ്റ്റാർ വിജയ് എന്നിവർ നിർമിച്ച ഈ ചിത്രത്തിന്റെ ഗാനങ്ങൾ സോണി മ്യുസിക് ആണ്‌ വിതരണം നടത്തിയത്...ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടുന്ന ഈ ചിത്രം പ്രയക്ഷനും ഒരു മികച്ച അനുഭവം ആക്കുന്നു... കാണാൻ മറക്കേണ്ട

Saturday, April 24, 2021

Scam 1992 (hindi web series)

 

Just awasome


1992 Indian stock market scam ഇനെ  ആധാരമാക്കി സുചേത ദലാൽ - ദേബാഷിഷ് ബസു എന്നിവരുടെ 1992 യിൽ പ്രസിദ്ധികരിച്ച The Scam: Who Won, Who Lost, Who Got Away എന്ന പുസ്തകത്തെ ആധാരമാക്കി Sumit Purohit,Saurav Dey,Vaibhav Vishal,Karan Vyas എന്നിവരുടെ തിരക്കഥയ്ക് Hansal Mehta , jai mehta എന്നിവർ സംവിധാനം ചെയ്ത ഈ ഹിന്ദി ക്രൈം ഡ്രാമ വെബ് സീരിസിൽ Pratik Gandhi ഹർഷദ് മെഹത്ത എന്ന കഥാപാത്രം ആയി എത്തി....


സീരീസ് പറയുന്നത് ഗുജറാത്തി സെയിൽസ്മാൻ ആയ ഹർഷാദ് മെഹത്ത എന്ന ഭാരതത്തിന്റെ ഏറ്റവും വലിയ സ്റ്റോക്ക് എക്സ്ചേഞ്ച് അഴിമതി നടത്തിയ ബിഗ് ബുള്ളിന്റെ കഥയാണ്.... ഒരു സാധാരണ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് ജോബ്ബർരുടെ ജോലിയിൽ കേറുന്ന ഹർഷദ് അവിടെ വച്ച് അതിനെ കുറിച് കൂടുതൽ പഠിച് സ്വന്തം കമ്പനി തുടങ്ങുന്നു... അവിടെ അദ്ദേഹം സിസ്റ്റത്തിലെ ലൂപ്ഹോൾളുകളും, പല വലിയ പേരെയും കീശയിൽ ആക്കി പല അഴിമതികൾ നടത്തുകയും അതിനിടെ അതിനിടെ അതിന്റെ ഉറവിടം തേടി സൂചിത ദലാൽ എന്ന ടൈംസ് ഓഫ് ഇന്ത്യയുടെ ലെഖിക ആ അഴിമതിക് എതിരെ ഒരു അന്വേഷണം നടത്താൻ തുടങ്ങുന്നതോടെ അദ്ദേഹവും അദേഹത്തിന്റെ കൂടെയുള്ളവരും പിന്നെ വീട്ടുകാരും നേരിടേണ്ടി വരുന്ന പ്രശ്ങ്ങളും അതിന്റെ ബാക്കി പത്രവും ആണ്‌ സീരീസ് നമ്മളോട് പറയുന്നത്... The rise and fall of harshad metha...


പ്രതിക് ഗാന്ധി ഹർഷദ് മെഹതാ ആയി നിറഞ്ഞാടിയ സീരിസിൽ സുചേത ദലാൽ ആയി ശ്രേയ ധന്വന്തറി എത്തി.... ഭൂഷൻ എന്ന ഹർഷദിന്റെ ഏട്ടൻ ആയി ചിരാഗ് വോഹ്‌റ എത്തിയപ്പോൾ അഞ്ജലി ബറോത്,അയസ് ഖാൻ, ഹേമന്ത് ഖേർ,ഫാസിൽ റഷീദ് എന്നിവർ ആണ്‌ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്...


അഞ്ചിത് താക്കർ ആണ്‌ സീരിസിന്റെ തീം മ്യുസിക് കമ്പോസ്  ചെയ്തിട്ടുള്ളത്...  പ്രാത്തം മെഹത്ത ഛായാഗ്രഹണം നിർവ്വഹിച്ച സീരിസിന്റെ എഡിറ്റിംഗ് സുമിത് പുരോഹിത, കുനാൾ വാൾവ് എന്നിവർ ചേർന്നായിരുന്നു...


Risk se ishq, cobra killer, paise ki dukaan, harshad mehta is a liar, kundali mein shani, stop press, dalal street ki dariya, matador, ek crore ka suitcase, main history banana chahta hoon എന്നിങ്ങനെ പത്തു എപ്പിസോഡ് ഉള്ള ഈ സീരീസ് team Applause and team studio next എന്നിവരുടെ  ബന്നേറിൽ  സ്റ്റുഡിയോ നെക്സ്റ്റ് നിർമിച്ച ഈ സീരീസ് സോണി ലൈവ് ആണ്‌ വിതരണം നടത്തിയത്... ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടുന്ന ഈ സീരീസ് കാണാത്തവർ ഉണ്ടെങ്കിൽ തീർച്ചയായും കാണുക.. ഒരു മികച്ച കലാസൃഷ്ടി.. The big bull എന്ന പേരിൽ അഭിഷേക് ബച്ഛനെ നായകൻ ആക്കികൊണ്ട് കൂകി ഗുലാത്തി ഹിന്ദിയിൽ ഒരു ചലച്ചിത്രവും ഈ വർഷം പുറത്തിറങ്ങിയ ഈ വേളയിൽ തീർച്ചയും ഈ സീരീസ് കാണാൻ  മറക്കരുത്.. കാരണം ആ ചിത്രത്തേക്കാളും എത്രയോ മികച്ചതായി ഈ സീരീസ്.....


വാൽകഷ്ണം:

"Risk Hai Toh ISHQ Hai"

Friday, April 23, 2021

Paramapadham Vilayattu (tamil)

 

കെ തിരുമുഖം കഥയെഴുതി സംവിധാനം ചെയ്ത ഈ തമിഴ് പൊളിറ്റിക്കൽ ത്രില്ലെർ ചിത്രം പറയുന്നത് ഗായത്രിയുടെ കഥയാണ്....


ചെഴിയാൻ എന്നാ തമിഴ്നാട് ചീഫ് മിനിസ്റ്റരെ ഹാർട്ട്‌ അറ്റാക്ക് കാരണം ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്യുന്നു... അതോടെ അദേഹത്തിന്റെ പാർട്ടി രണ്ടായി വിഭജികുകയും അധികാരത്തിനു വേണ്ടി ചോര കുടിക്കാൻ തുടങ്ങുമ്പോൾ ഗായത്രി എന്നാ ഡോക്ടറുടെ സഹായത്തോടെ അദ്ദേഹം ജീവിതത്തിലേക്ക് മടങ്ങി വരുന്നു... പക്ഷെ അവരുടെ മകൾ സുജിയെ ആരോ കടത്തിക്കൊണ്ട് പോകുകയും ചീഫ് മിനിസ്റ്റർ പെട്ടന്നു മരിക്കുകയും ചെയ്യുന്നതോടെ കഥ കൂടുതൽ സങ്കീർണം ആകുന്നു...


ഗായത്രി ആയി തൃഷ എത്തിയ ചിത്രത്തിൽ അവരുടെ മകൾ സുജി ആയി ബേബി മനസ്വി എത്തി..ചെയ്ഴാൻ എന്നാ കതപാത്രത്തെ വേല രാമമൂർത്തി ചെയ്തപ്പോൾ വിജയ് വേർമ കേബിൾ ഡ്രൈവർ ആയും നന്ദ ദുരൈരാജ് തമിഴ്സെൽവൻ എന്നാ ചെഴിയന്റെ മകൻ കഥാപാത്രം ആയും എത്തി.. ഇവരെ കൂടാതെ അളഗപ്പൻ,റീചാർസ് ഋഷി,സംഗീത എന്നിവർ ആണ്‌ മറ്റു പ്രധാന താരങ്ങൾ....


അംരേഷ് ഗണേഷ് സംഗീതം നൽകിയ ഈ ചിത്രത്തിന്റെ എഡിറ്റിംഗ് പ്രേം കുമാറും ഛായാഗ്രഹണം ദിനേഷും ആയിരുന്നു.. 24hrs പ്രോഡക്ഷൻസിന്റെ ബന്നേറിൽ അവർ തന്നെ നിർമിച്ച ഈ ചിത്രം ഡിസ്‌നി ഹോട്സ്റ്റർ ആണ്‌ വിതരണം നടത്തിയത്....വെറുതെ ഒന്ന്‌ കണ്ടു നോക്കാം.. വലിയ ഇഷ്ടം ആയില്ല..

Monday, April 19, 2021

WOLF


GR ഇന്ദുഗോപന്റെ കഥയ്ക് ഷാജി അസീസ് സംവിധാനം  നിർവ്വഹിച്ച ഈ മലയാളം ത്രില്ലെറിൽ ചിത്രത്തിൽ ഷൈൻ ടോം ചാക്കോ,അർജുൻ അശോകൻ, സംയുക്ത മേനോൻ, ഇർഷാദ് എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി....

ചിത്രം നടക്കുന്നത് ലോക്കഡോൺ കാലത്ത് ആണ്‌.. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ തൊഴാൻ വരുന്ന സഞ്ജയ്ക് തന്റെ പ്രതിശ്രുതവധുവായ ആശയെ കാണാൻ ആഗ്രഹം ഉദിക്കുന്നു..അങ്ങനെ അവൾക് ഒരു സർപ്രൈസ് കൊടുക്കാൻ അവൻ ആ വീട്ടിൽ എത്തുന്നതോടെ അവിടെ നടക്കുന്ന അവിചാരിതമായ സംഭവങ്ങളും ആണ്‌ ചിത്രത്തിന്റെ ഇതിവൃത്തം....

അർജുൻ അശോകൻ സഞ്ജയ്‌ ആയി എത്തിയ  ചിത്രത്തിൽ ആശ ആയി സംയുക്ത മേനോൻ എത്തി... ഷൈൻനും ജാഫർ ഇടുക്കിയും പോലീസ് വേഷങ്ങളിൽ തകർത്തപ്പോൾ ചിത്രത്തിലെ ഏറ്റവും വലിയ സർപ്രൈസ് ഇർഷാദ് ഇക്കയുടെ ജോ ആയിരുന്നു...  ഇക്കയുടെ കാറിയർ ബെസ്റ്റ് പ്രകടനം ആയിരിക്കും ജോ എന്ന കഥാപാത്രം.....

ചിത്രത്തിന്റെ ഹൈലൈറ് ആണ്‌ ജോ... പല ലയെര്സ് ഉള്ള ആ കഥാപാത്രം ജോജോക് ജോസഫ് കിട്ടിയത് പോലെ ഇർഷാദ് ഇക്കയ്ക് കിട്ടിയ വമ്പൻ ലോട്ടറി ആയി ആണ്‌ എന്നിക് തോന്നിയത്.. ഒരു ചെന്നായ/വേട്ടപ്പട്ടി സ്വഭാവം ആണ്‌ കഥാപാത്രത്തിനു മുഴുനീളം ആയി കാണാൻ സാധിക്കുക... അദ്ദേഹം അനായാസമായും അതിശയകരമായും ആ ശക്തമായ ക്യാരക്റ്ററിന്റെ സങ്കീർണതകളെ ഉടലിൽ ആവാഹിച്ചിരിക്കുന്നു... അപ്രതീക്ഷിതമായ ക്യാരക്ടർ... അദേഹത്തിന്റെ പൂണ്ടു വിളയാട്ടം കഴിയുമ്പോൾ നമ്മളും പണ്ട് ഒരു കൊച്ചുമോൻ തന്റെ ഉപ്പൂപ്പയോടെ ചോദിച്ച പോലെ ചോദിക്കും " എവിടെ ആയിരുന്നു ഇത്രെയും കാലം?"

രഞ്ജിൻരാജ് ബിജിഎംഉം സംഗീതവും ചെയ്ത ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഫായിസ് സിദ്ദിഖ് ഉം എഡിറ്റിങ് നൗഫൽ അബ്ദുള്ളയും ആയിരുന്നു..  

ദാമോദർ സിനിമയുടെ ബന്നേറിൽ സന്തോഷ്‌ ദാമോദരൻ നിർമിച്ച ഈ ചിത്രം zee5 ആണ്‌ വിതരണം നടത്തിയത്... മനുഷ്യന്റെ ഉള്ളിൽ കുടിയേറി തിങ്ങി വസിക്കുന്നത്രയും വന്യമൃഗങ്ങളെയും (അവയുടെ വന്യ മൃഗീയതയെയും) നേരിട്ട് കാണിക്കാൻ ശ്രമിച്ച ഈ ചിത്രം ക്രിട്ടിസിന്റെ ഇടയിൽ നല്ല അഭിപ്രായം നേടുകയും പ്രായക്ഷകന് ഒരു പുത്തൻ അനുഭവം ആകുന്നതും ഉണ്ട്... ഒരു മികച്ച അനുഭവം..  കാണാൻ മറക്കേണ്ട

Roohi(hindi)

Mrighdeep Singh Lamba,Gautam Mehra എന്നിവരുടെ കഥയ്ക് Hardik Mehta സംവിധാനം ചെയ്ത ഈ ഹിന്ദി കോമഡി ഹോർറോർ ത്രില്ലെർ ചിത്രത്തിൽ രാജ്‌കുമാർ രോ, ജാൻവി കപൂർ, വരുൺ ശർമ എന്നിവർ പ്രധാന കഥപാത്രങ്ങൾ ആയി എത്തി..

ചിത്രം പറയുന്നത്  ഭൗരാ,കട്ടണി  എന്നിവരുടെ കഥയാണ്... പെൺകുട്ടികളെ കല്യാണം കഴിക്കാൻ കടത്തികൊണ്ടുപോകുന്ന ചടങ്ങ് ഉള്ള ഭാഗദ്പുർ ഗ്രാമത്തിൽ ജീവിക്കുന്ന അവർ ആ കർമ്മം ചെയ്യുന്നവർ ആണ്‌... ഒരു ദിനം തങ്ങളുടെ ജോലി സംബദ്ധമായി റൂഹി എന്ന പെൺകുട്ടിയെ അവർ കടത്തുന്നത്തോടെ അവർ നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ ആണ്‌ ചിത്രത്തിന്റെ ഇതിവൃത്തം...

രാജ്‌കുമാർ രോ ഭൗരാ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിൽ ജാൻവി കപൂർ റൂഹി/അഫ്സ എന്ന കഥാപാത്രം ആയി എത്തി...വരുൺ ശർമ കട്ടണി എന്ന കതപാത്രത്തെ അവതരിപ്പിച്ചപ്പോൾ ഇവരെ കൂടാതെ അലക്സ്‌,സരിത ജോഷി,രാജേഷ് ജിസ് എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്...

Amalendu Chaudhary ഛായാഗ്രഹണം നിർവ്വഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് Huzefa Lokhandwala ആയിരുന്നു...

Amitabh Bhattacharya, IP Singh, Jigar Saraiya എന്നിവരുടെ വരികൾക് Sachin–Jigar ഈണമിട്ട ഇതിലെ ഗാനങ്ങൾ Sony Music India ആണ്‌ വിതരണം നടത്തിയത്....Ketan Sodha ആണ്‌ ചിത്രത്തിന്റെ ബിജിഎം...

Maddock Films ഇന്റെ ബന്നേറിൽ Dinesh Vijan,Mrighdeep Singh Lamba എന്നിവർ നിർമിച്ച ഈ ചിത്രം Jio Studios ആണ്‌ വിതരണം നടത്തിയത്......

ക്രിട്ടിസിന്റെ ഇടയിൽ നെഗറ്റീവ് റിവ്യൂ നേടിയ ഈ ചിത്രം ബോക്സ് ഓഫീസിലും വലിയ പരാജയം ആയിരുന്നു .. ചുമ്മാ വെറുതെ കാണാം...

Sunday, April 18, 2021

Kaun? (hindi)


അനുരാഗ് കാശ്യപ് കഥയെഴുതി രാം ഗോപാൽ വർമ സംവിധാനം നിർവ്വഹിച്ച ഈ ഹിന്ദി സൈക്കോളജിക്കൽ ത്രില്ലെർ പതിനഞ്ച് ദിവസം കൊണ്ട് ഷൂട്ട്‌ ചെയ്ത ചിത്രം ആണ്‌...

ചിത്രം സഞ്ചരിക്കുന്നത് ഒരു പേരില്ല സ്ത്രീയിലൂടെയാണ്....ഒരു വീട്ടിൽ ഒറ്റക് വീട്ടുകാരെ പ്രതീക്ഷിച്ചു താമസിക്കുന്ന അവൾ, അതിനിടെ  ടീവീയിൽ നാട്ടിൽ ഒരു സീരിയൽ കൊലപാതകി എത്തിയതായി അറിഞ് പേടിച് ഇരിക്കുമ്പോൾ,അവളുടെ വീടിന്റെ പുറത്ത് സമീർ പുറവളെ എന്ന ഒരാൾ ആ വീട്ടിലെ നാഥന്റെ സുഹൃത് എന്ന് പരിചയപെടുത്തി എത്തുന്നു.. ആദ്യം വീട് തുറന്നു കൊടുക്കാൻ സമ്മതിക്കാൻ മടിച്ച അവൾ പിന്നീട്  അദ്ദേഹത്തിന് ഡോർ തുറന്നു കൊടുക്കുന്നതും അതിനിടെ ഇൻസ്‌പെക്ടർ ഖുറേഷി എന്ന് പരിചയപെടുത്തി വേറൊരാൾ ആ വീട്ടിൽ എത്തുന്നതോടെ നടക്കുന്ന സംഭവങ്ങൾ ആണ്‌ ചിത്രത്തിന്റെ ആധാരം...

ഊർമിള മറ്റൊന്ദ്‌കർ ആണ്‌ മാഡം എന്ന പേരിൽ അഭിസംബോധന ചെയ്യപ്പെടുന്ന പേരില്ല സ്ത്രീആയി ചിത്രത്തിൽ എത്തിയത്... സമീർ ആയി മനോജ്‌ ബാജ്പേയ് എത്തിയപ്പോൾ ഇൻസ്‌പെക്ടർ ഖുറേഷി ആയി സുശാന്ത് സിംഗ് ആണ്‌ എത്തിയത്....

സന്ദീപ് ചൗട്ട സംഗീതം നൽകിയ ചിത്രത്തിന്റെ എഡിറ്റിംഗ് ഭാണോദയ ചെയ്തപ്പോൾ ഛായാഗ്രഹണം മഴർ കർമ്മൻ നിർവഹിച്ചു...Kshitij Production Combines ഇന്റെ ബന്നേറിൽ Mukesh Udeshi,Allu Aravind എന്നിവർ ചേർന്ന് നിർമിച്ച ഈ ചിത്രം Video Sound ആണ്‌ വിതരണം നടത്തിയത്....

ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടിയ ഈ ചിത്രം കുറെ ഏറെ മികച്ച ജമ്പ് സ്‌കേർസ് കൊണ്ട് സമ്പന്നം ആണ്‌...കാണാത്തവർ ഉണ്ടെകിൽ തീർച്ചയായും കാണാൻ ശ്രമിക്കു... ഒരു മികച്ച അനുഭവം....

Saturday, April 17, 2021

The big bull (hindi)


"ഈ അടുത്ത് കാലത്ത് കണ്ട നല്ല ഒരു ഹിന്ദി ചിത്രം "

ഹർഷാദ് മെഹത്താ എന്നാ സ്റ്റോക്ക് ബ്രോക്കറുടെ ജീവിതത്തെ ആസ്പദമാക്കി കൂകി ഗൾഹത്തി-അർജുൻ ധാവൻ എന്നിവരുടെ കഥയ്ക് റിതേഷ് ഷഹീർ തിരക്കഥ രചിച്ച ഈ ഹിന്ദി ക്രൈം ഡ്രാമയിൽ അഭിഷേക് ബച്ചൻ ഹേമന്ത് ഷാ എന്നാ സ്റ്റോക്കബ്രോക്കർ ആയി എത്തി....

1980-90ഉകളിൽ ആണ്‌ കഥ നടക്കുന്നത്...ഒരു ചെറുകിട സ്റ്റോക്ക് ബ്രോക്കർ ആയ ഹേമന്തിനെ നമ്മൾ ആവിർ പരിചയപ്പെടുന്നു... തന്റെ ഇഷ്ട വിഷയം ആയ സ്റ്റോക്കിനെ കുറിച്ച് അറിഞ്ഞുകൊണ്ട് നിൽക്കുന്ന ഹേമന്ത്‌ രാജ്യത്തിന്റെ ബാങ്കിംഗ് ലൂപ്ഹോലുകളെ മനസിലാക്കി സ്വന്തം സാമ്രാജ്യം സ്ഥാപിക്കാൻ തുടങ്ങുന്നു... അതിന്റെ ഫലമായി അദ്ദേഹം നടത്തുന്ന തിരിമാരികളും അതിനോട് അനുബന്ധിച്ചു നടക്കുന്ന സംഭവങ്ങളും ആണ്‌ ചിത്രത്തിന്റെ ആധാരം...

അഭിഷേകിനെ കൂടാതെ ഇല്യാനാ ഡിക്രൂസ് മീര രോ എന്നാ കഥാപാത്രം ആയി എത്തിയ ഈ ചിത്രത്തിൽ നികിത ദത്ത പ്രിയ എന്നാ ഹേമന്തിന്റെ ഭാര്യ ആയും സുമിത് വാട്സ് ഹാരി വ്യാസ എന്നാ കഥാപാത്രം ആയും എത്തി.... ഇവരെ കൂടാതെ മഹേഷ്‌ മഞ്ചാരേകർ,സുപ്രിയ പഥക്,റാം കപൂർ എന്നിവർ ആണ്‌ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്....

Kunwar Juneja,CarryMinati,Anil Verma എന്നിവരുടെ വരികൾക്ക് Gourov Dasgupta,Wily Frenzy എന്നിവർ ചേർന്നു ഈണമിട്ട ഇതിലെ ഗാനങ്ങൾ Zee Music Company ആണ്‌ വിതരണം നടത്തിയത്...Sandeep Shirodkar ആണ്‌ ചിത്രത്തിന്റെ ബിജിഎം....

വിഷ്ണു രോ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് ധർമെന്ദ്ര ശർമ ആയിരുന്നു...Ajay Devgn FFilms,Anand Pandit Motion Pictures എന്നിവരുടെ ബന്നേറിൽ Ajay Devgn,Anand Pandit,Vikrant Sharma,Kumar Mangat Pathak എന്നിവർ ചേർന്നു നിർമിച്ച ഈ ചിത്രം Disney+ Hotstar ആണ്‌ വിതരണം നടത്തിയത്....

ക്രിത്സിന്റെ ഇടയിൽ മിക്സഡ് റിവ്യൂ നേടിയ ഈ ചിത്രം അഭിഷേകിന്റെ കുറെ ഏറെ നല്ല അഭിനയ മുഹൂർത്തങ്ങളാൽ സമ്പന്നം ആണ്‌.. ഒന്ന്‌ കണ്ടു നോകാം.. എന്നിക് ഇഷ്ടമായി....

Friday, April 16, 2021

Rat disaster (Chinese)

 Lin Zhen Zhao കഥയെഴുതി സംവിധാനം  ചെയ്ത ഈ ചൈനീസ്  ത്രില്ലെർ  ചിത്രം പറയുന്നത് ഒരു കൂട്ടം എലികളുടെ കഥയാണ്...

Su Zheng Huai എന്ന ഒരാളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.. തന്റെ വീട്ടുകാർക്കൊപ്പം അടുത്ത  നഗരത്തിലേക് ട്രെയിനിൽ യാത്ര ചെയ്യാൻ തുടങ്ങുന്ന ആ ട്രെയിന്ലെ യാത്രകാരെ കുറെ ഏറെ എലികൾ ആക്രമിക്കാൻ തുടങ്ങുകയും അതിനെ ചേർത്ത് നിൽക്കാൻ സുയും കൂട്ടരും നടത്തുന്ന പോരാട്ടവും ആണ്‌ ചിത്രത്തിന്റെ ഇതിവൃത്തം.....

Yin Zhao De ആണ്‌ ചിത്രത്തിലെ പ്രധാന കഥാപാത്രം ആയ su zheng huai യെ അവതരിപ്പിച്ചത്....ഇവരെ കൂടാതെ grace xia,Cheng Jun Wen എന്നിവർ ആണ്‌ മറ്റു പ്രധാന കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ എത്തിയത്...

ട്രെയിൻ ടു ബുസാനിൽ സോമ്പിനെകൾ ആണ്‌ നമ്മളെ ഞെട്ടിച്ചത് എങ്കിൽ ഇവിടെ എലികൾ ആണ്‌.. പല സീനുകളും ഒന്നിലിലൊന്നു മികച്ചതാണ്... ചില ആക്ഷൻ സീനൊക്കെ 🔥🔥🔥.. കാണാത്തവർ ഉണ്ടെകിൽ തീർച്ചയായും കാണുക... ഒരു മികച്ച അനുഭവം...

Wednesday, April 14, 2021

The Priest

 ജോഫിൻ ടി ചാകൊയുടെ കഥയ്ക് ശ്യാം മേനോൻ ദീപു പ്രദീപ്‌ എന്നിവർ തിരക്കഥ രചിച്ച ജോഫിൻ തന്നെ സംവിധാനം ചെയ്ത ഈ മലയാള സൂപ്പർനാച്ചുറൽ ഹോർറോർ ത്രില്ലെർ ചിത്രത്തിൽ മമ്മൂക്ക,മഞ്ജു വാരിയർ,നിഖില വിമൽ,ബേബി മോണിക്ക എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തി....

ചിത്രം പറയുന്നത് ഫാദർ കാർമേൻ ബെൻഡിക്ടിന്റെ കഥയാണ്... ഒരു വീട്ടിൽ അടുത്ത് അടുത്ത് നടക്കുന്ന ചില ആത്മഹത്യകളെ ചുറ്റിപറ്റി നടക്കുന്ന രഹസ്യം തേടി അദ്ദേഹവും കുറച്ച് പോലീസ്‌കാരും നടത്തുന്ന അന്വേഷണവും അതിനോട് അനുബന്ധിച്ചു അവർ നടത്തുന്ന അന്വേഷണം അവരെ ചെറിയാൻ കുടുംബത്തിൽ എത്തിക്കുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങളും ആണ്‌ ചിത്രത്തിന്റെ ഇതിവൃത്തം....

ഫാദർ ബെൻഡിക്ക് ആയി മമ്മൂക്ക എത്തിയ ഈ ചിത്രത്തിൽ ബേബി മോനിക്ക അമേയ ഗബ്രിയൽ എന്ന കഥാപാത്രം ആയി എത്തി.... മഞ്ജു ചേച്ചി  സൂസൻ ചെറിയാൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചപ്പോൾ ഇവരെ കൂടാതെ നിഖില വിമൽ ജെസ്സി ആയും സാനിയ ഈപൻ ദിയ എന്ന കഥാപാത്രം ആയും ചിത്രത്തിൽ ഉണ്ട്....

ഹരിനാരായന്റെ വരികൾക് രാഹുൽ രാജ് ആണ്‌ ഇതിലെ ഗാനഗല്ക് ഈണമിട്ടത്..അഖിൽ ജോർജ് ഛായാഗ്രഹണം നിർവ്വഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് ഷമീർ മുഹമ്മദ്‌ ആയിരുന്നു.  

Anto Joseph Film Company, RD Illuminations എന്നിവരുടെ ബന്നേറിൽ Anto Joseph, B. Unnikrishnan, V. N. Babu എന്നിവർ നിർമിച്ച ഈ ചിത്രം ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടുകയും ചിത്രത്തിന്റെ ബിജിഎം ഇന് വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്തു...

കുറച്ചു നല്ല ട്വിസ്റ്സ് ഉള്ള ഈ ചിത്രം കാണാൻ രസമുണ്ട്... പ്രത്യേകിച്ച് ആ ഇന്റർവെൽ ട്വിസ്റ്റ്‌ ശരിക്കും ഞെട്ടിച്ചു...... ഹോർറോർ ത്രില്ലെർ ഇഷ്ടമുള്ളവർക് ഒന്ന് കണ്ട്‌ നോകാം... കൊള്ളാം... ആമസോൺ പ്രൈംയിൽ ചിത്രം ലഭ്യമാണ്

Nayattu

 ഷാഹി കബീറിന്റെ കഥയ്ക് മാർട്ടിൻ പ്രക്കാട്ട് സംവിധാനം നിർവ്വഹിച്ച ഈ മലയാള സർവൈവൽ ത്രില്ലെർ ചിത്രം സഞ്ചരിക്കുന്നത് മൂന്ന് പോലീസ്‌കാരിലൂടെയാണ്...

പ്രവീൺ മൈക്കൽ എന്ന പ്രവീൻ പുതുതായി പോലീസ് ഫോഴ്‌സിൽ ചേർന്നുന്നതിൽ നിന്നും ആരംഭിക്കുന്ന ചിത്രം അദ്ദേഹം എങ്ങനെയാണ് മണിയൻ എന്ന പോലീസ് ഓഫീസറുടെ കൂടെ അവരുടെ കൂടെയുള്ള സുനിത എന്ന ലേഡി പോലീസ് കോൺസ്റ്റബിലിന്റെ ഒരു പ്രശനത്തിൽ അകപ്പെടുന്നത് എന്നും അതിനോട് അനുബന്ധിച്ച അവർ നേരിടേണ്ടി വരുന്ന പ്രശനങ്ങളും ആണ്‌ ചിത്രത്തിന്റ ഇതിവൃത്തം....

പ്രവീൺ ആയിരുന്നു ചാക്കോച്ചൻ എത്തിയ ഈ ചിത്രത്തിൽ മണിയൻ ആയി ജോജോ ചേട്ടനും സുനിത ആയി നിമിഷ സഞ്ചയനും എത്തി...ഇവരെ കൂടാതെ ജാഫർ ഇടുക്കി,അനിൽ നെടുമങ്ങാട്, യാമ ഗിൽകമേഷ് എന്നിവർ ആണ്‌ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്...

വിഷ്ണു വിജയ്-അഖിൽ അലക്സ്‌ എന്നിവർ ചേർന്ന് സംഗീതം നൽകിയ ഈ ചിത്രത്തിന്റെ എഡിറ്റിംഗ് മഹേഷ്‌ നാരായണനും ഛായാഗ്രഹണം ഷൈജു ഖാലിദും ആയിരുന്നു.. മൂന്നും ഒന്നിലൊന്നു ഗംഭീരം....

Gold Coin Motion Picture Company, Martin Prakkat Films എന്നിവരുടെ ബന്നേറിൽ സംവിധായകനും,രഞ്ജിത്തും കൂടാതെ പി എം ശശിധരനും കൂടെ നിർമിച്ച ഈ ചിത്രം മാജിക്‌ ഫ്രെയിംസ് ആണ്‌ വിതരണം നടത്തിയത്.. ക്രിട്ടിൿസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടുന്ന ഈ ചിത്രം ഇപ്പോഴത്തെ രാഷ്ട്രീയ വശങ്ങൾ വിശകലനം ചെയ്യുമ്പോൾ പ്രസക്തവും ആണ്‌....

 ആദ്യ ഹാൾഫിനെ വലിയ ഇഷ്ടമായില്ലെങ്കിലും രണ്ടാം പകുതി ശരിക്കും ഗംഭീരം ആയി... ചില സീൻസ് ഒക്കെ കണ്ട്‌ വാ പൊളിച് ഇരിന്നു പോയി.... പക്ഷെ ചിത്രത്തിന്റെ എൻഡിങ് എന്തോ പ്രയക്ഷകന് കൃത്യമായി എത്തിയോ എന്നതിൽ സംശയം ഉണ്ട്... ചിത്രം എന്തോ പെട്ടന്ന് അവസാനിപിച്ചത് പോലെ തോന്നി.. (അല്ല പ്രയക്ഷന്റെ വീക്ഷണത്തിനു വിട്ടുകൊടുത്തതായി എന്നാണ് കൂടതൽ അഭികാമ്യം എന്ന് തോന്നുന്നു) ഇത് എന്റെ മാത്രം അഭിപ്രായം ആണ്‌ എന്നും പറഞ്ഞുകൊള്ളട്ടെ..... 

Good one

Sunday, April 11, 2021

Krishnankutty Pani Thudangi

 മധുസൂദനൻ ആനന്ദിന്റെ കഥയ്ക്കും തിരക്കഥയ്ക്കും സൂരജ് ടോം സംവിധാനം നിർവ്വഹിച്ച ഈ മലയാള ഹോർറോർ ത്രില്ലെർ ചിത്രം പറയുന്നത് ഉണ്ണിക്കണ്ണന്റെ കഥയാണ്....

ഒരു ഹോം നേഴ്സ് ആയ ഉണ്ണി നാട് വിട്ട് ഒരു കാടിന്റെ നടുവിൽ ഉള്ള വീട്ടിൽലേക് ഒരാളെ നോക്കാൻ വരുന്നു... അവിടെ എത്തിയ അയാൾ ബിയാട്രിസ് എന്ന ആ വീട്ടിലെ ഒരു പെൺകുട്ടിയെ കണ്ടുമുട്ടുന്നതും അതിനോട്‌ അനുബന്ധിച്ചു ആ വീട്ടിൽ പിന്നെ  നടക്കുന്ന സംഭവങ്ങളിലേക്കും ആണ്‌ നമ്മളെ കൂട്ടികൊണ്ട് പോകുന്നത്.....

ബിയാട്രിസ് എന്ന കഥാപാത്രം ആയി എത്തിയ സാനിയ ഈപൻ ആണ്‌ ചിത്രത്തിന്റെ നട്ടൽ... ആ കഥാപാത്രം ആണ്‌ ചിത്രത്തിനെ പ്രയക്ഷകനെ ചിത്രത്തിലേക് പിടിച്ചിരുതുന്നത്... ആ ഒരു കഥാപാത്രത്തിൽ ഉള്ള നിഗൂഢത നമ്മളെ ചിത്രത്തിന്റെ ഓരോ സീനിലും ഉണ്ട്.. അതു തന്നെ ആണ്‌ ചിത്രത്തിന്റെ ഹൈലൈറ്... വിഷു ഉണ്ണികൃഷ്ണന്റെ ഉണ്ണിക്കണ്ണൻ ആയും ഇവരെ കൂടാതെ വിജലേഷ്, ധർമജൻ എന്നിവരും ചിത്രത്തിൽ ഉണ്ട്...

ചിത്രത്തിന്റെ പ്രധാന ഹൈലൈറ് ആയിരുന്നു അതിന്റെ ബിജിഎം ഉം ഷോട്സും മധുസൂദനൻ ആനന്ദ് തന്നെ ചിത്രത്തിന്റെ സംഗീതം നിർവ്വഹിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജിത്തു ദാമോദർ പാലക്കാടും എഡിറ്റിംഗ് കിരൺ ദാസും നിർവഹിച്ചു....

ഇഫാർ മീഡിയ-റാഫി മാതൃയ എന്നിവരുടെ ബന്നേറിൽ നോബിൾ ജോസ് നിർമിച്ച ഈ ചിത്രം പേപ്പർകോൺ സ്റ്റുഡിയോസ് ആണ്‌ വിതരണം നടത്തിയത്...ക്രിട്ടിസിന്റെ ഇടയിൽ മോശമില്ലാത്ത അഭിപ്രായം നേടുന്ന ചിത്രം സീ 5 യിൽ ആണ്‌ റിലീസ് ചെയ്തത്... ഒരു വട്ടം കണ്ട്‌ പേടിക്കാൻ ഉള്ളത് കൊണ്ട്... കൊള്ളാം...

Saturday, April 10, 2021

Irul



"ഈ ആഴ്ച ഞാൻ കണ്ട രണ്ടാമത്തെ ഫഹദ് ചിത്രം "

സുനിൽ യാദവിന്റെ കഥയ്ക് പുതുമുഖം നസീഫ് യുസുഫ് ഇഴുദ്ദിൻ സംവിധാനം നിർവ്വഹിച്ച ഈ മലയാളം മിസ്ടറി ക്രൈം ത്രില്ലെർ ചിത്രം സഞ്ചരിക്കുന്നത് മൂന്ന് പേരിലൂടെയാണ്...

അലക്സ്‌ പാറയിൽ എന്ന എഴുത്തുകാരനും ബിസിനസ്സമാനും അർച്ചന എന്ന തന്റെ ഗേൾഫ്രണ്ടിന്റെ കൂടെ ആഴ്ചന്ത്യം ഒരു യാത്ര തിരിക്കുന്നു... അവൾക് ഒരു സർപ്രൈസ് കൊടുക്കാൻ....അതിൽ അയാൾക് ഒരു നിബന്ധനയെ ഉണ്ടായിരുന്നുള്ളു... സെൽ ഫോൻ ഉപയോഗിരിക്കരുത്.. പെട്ടന് ഒരിടത്തു വച്ച് ആ മഴയുള്ള രാത്രിയിൽ അവരുടെ കാർ ബ്രേക്ക്‌ ഡൌൺ ആയപ്പോൾ അവർ അടുത്തുള്ള ഉണ്ണി എന്ന ഒരാളുടെ വീട്ടിൽ അഭയം പ്രാപിക്കുന്നതും അതിനോട് അനുബന്ധിച്ചു നടക്കുന്ന സംഭവങ്ങളും ആണ്‌ ചിത്രത്തിന്റെ ഇതിവൃത്തം...

ഉണ്ണി ആയിരുന്നു ഫഹദ് എത്തിയ ചിത്രത്തിൽ അലക്സ്‌ ആയി സൗബിനും അർച്ചന ആയി ദർശന രാജേന്ദ്രനും എത്തി..ശ്രീരാജ് സജി സംഗീതം നൽകിയ ചിത്രത്തിന്റെ എഡിറ്റിംഗ് ഷമീർ മുഹമ്മദും ഛായാഗ്രഹണം ജോമോൻ ടീ ജോണും ആയിരുന്നു...

 ഫഹദിന്റെ അഭിനയം നന്നായ ചിത്രത്തിൽ ദർശന ഓക്കേ ഓക്കേ അഭിനയം കാഴ്ചവെച്ചു..സൗബിന്റെ കഥാപാത്രം ശരിക്കും ഒരു വലിയ നെഗറ്റീവ് ആയി തോന്നി..ചില സംഭാഷണങ്ങൾ വേറെ ആരേലും ചെയ്തിരുന്നു എങ്കിൽ ചിത്രം കൂടുതൽ നന്നായി വരുമായിരുന്നു എന്നും എന്നിക് തോന്നി.. എന്തോ സൗബിനെ ആരോ അടിച്ച് ചെയ്യിപ്പിച്ചപോലെ ആണ്‌ ആ കഥാപാത്രം എന്നിക് തോന്നിയത്....

Anto Joseph Film Company, Plan J Studios എന്നിവരുടെ ബന്നേറിൽ Anto Joseph,Jomon T. John,Shameer Muhammed എന്നിവർ നിർമിച്ച ഈ ചിത്രം നെറ്ഫ്ലീസ് ആണ്‌ വിതരണം നടത്തിയത്...ക്രിട്ടിസിന്റെ ഇടയിൽ കൂടുതലും നെഗറ്റീവ് റിവ്യൂ നേടിയ ഈ ചിത്രം ചില ഭാഗങ്ങളിൽ നന്നായിട്ടുണ്ടെങ്കിലും പൊതുവെ വലിയ ഇഷ്ടം ആയില്ല...  Just one time watchable

Thursday, April 8, 2021

Joji

 

"കൂടത്തായി കൊലപാതകങ്ങളെ മാക്ബെത് എന്ന വില്യം ഷേക്ക്‌സ്പിയർയുടെ വിശ്വവിഖ്യാതമായ നാടകുവുമായി ഒന്നിപ്പിച്ചപ്പോൾ കിട്ടിയ മലയാള സിനിമയിലെ ഒരു മാസ്റ്റർപീസ് ചിത്രം "

ശ്യാം പുഷ്‌കരന്റെ തിരക്കഥയ്ക് ദിലീഷ് പോത്തൻ സംവിധാനം നിർവ്വഹിച്ച ഈ മലയാള ക്രൈം ഡ്രാമ പറയുന്നത് ജോജിയും അദേഹത്തിന്റെ കുടുംബത്തിന്റെയും കഥയാണ്... പനച്ചേൽ കുടുംബത്തിലെ ഏറ്റവും ഇളയ സന്തതിയായ അവൻ അവന്റെ അച്ഛൻ കുട്ടപ്പന്റെയും, ഏട്ടന്മാരായ ജോമോൻ ജെയ്സൺ എന്നിവരുടെ കൂടെയാണ് താമസം... പക്ഷെ ആ വീട്ടിൽ നടക്കുന്ന ഒരു അപ്രതീക്ഷിത സംഭവം അവരുടെ ജീവിത്തിന്റെ താളം തെറ്റിക്കുന്നതും അതിനോട് അനുബന്ധിച്ചു നടക്കുന്ന സംഭവികസങ്ങളിലൂടെയുമാണ് പിന്നീട് ചിത്രം മുന്പോട്ട് പോകുന്നത്......


ഫഫ ഇക്ക ജോജി എന്ന ടൈറ്റിൽ കഥാപാത്രം എപ്പോഴത്തെയും പോലെ അതിഗംഭീരം ആകിയപ്പോൾ ഞാൻ ഞെട്ടിയത്  ബാബുരാജിന്റെ ജോമോൻ എന്ന കഥാപാത്രം കണ്ടിട്ട് ആണ്‌... നിസംശയം പറയാം ബാബുവേട്ടന്റെ കാറിയർ ബെസ്റ്റ് പ്രകടങ്ങളിൽ ഒന്നിൽ ഇതിലെ ജോമോൻ എത്തും എന്ന്... അതിഗംഭീരം ആയിരുന്നു അദ്ദേഹം.. പിന്നീട് ജെയ്സൺ ആയി എത്തിയ ജോജി മുണ്ടക്കയവും ഉണ്ണിമായ പ്രസാദിന്റെ ബിൻസിയും അവരുടെ റോൾ വളരെ ഭംഗിയായി ചെയ്തു..സണ്ണി കുട്ടപ്പൻ ആയും, ഷമ്മി തിലകൻ dr. ഫെലിക്സ് ആയും കൂടാതെ സംവിധായകൻ dr. Roy എന്ന കഥാപാത്രം ആയും അവരുടെ റോൾ ഭംഗിയാക്കി....

ഇതൊന്നും കൂടാതെ ഷൈജു ഖാലിദ് ഛായാഗ്രഹണവും ജസ്റ്റിൻ വര്ഗീസേന്റെ സംഗീതവും ചിത്രത്തിന്റെ ഏറ്റവും വലിയ മേന്മ... ആരോ പറഞ്ഞത് കേട്ടിട്ടുണ്ട് സംഗീതോപരങ്ങളിൽ പഠിക്കാൻ ഏറ്റവും പ്രയാസവും പഠിച്ചാൽ എത്തറ്റവും വരെ പോയി ഞെട്ടിക്കാനും പറ്റുന്ന ഒന്നാണ് വയലിൻ എന്ന്.. ബാലഭാസ്‌കർ നമ്മളെ ഞെട്ടിച്ചത് അതു വച്ചല്ലേ.. അതെ പോലെ ഈ ചിത്രത്തിൽ ഉള്ള ആ വിയലിന് സംഗീതം കണ്ട്‌ കഴിഞു ഇത്രെയും സമയം ആയിട്ടും ഇപ്പോഴും കാതുകളിൽ മുഴങ്ങുന്നു..അതിഗംഭീരം.... ഷൈജു ഖാലിദിന്റെ ഛായാഗ്രഹണം ഓരോ സീനിലും നമ്മളെ ഒരുപോലെ പിടിച്ചിരിത്തും...കിരൺ ദാസിന്റെ എഡിറ്റിങ്‌നും ഒരു കുതിരപ്പവൻ...

Bhavana Studios,Fahadh Faasil and Friends,Working Class Hero എന്നിവരുടെ ബന്നേറിൽ ദിലീഷ് പോത്തൻ,ശ്യം പുഷ്‌കർ,ഫഹദ് ഫാസിൽ എന്നിവർ നിർമിച്ച ചിത്രം ആമസോൺ പ്രൈം ആണ്‌ വിതരണം നടത്തിയത്... ക്രിട്ടിസിന്റെ ഇടയിൽ മികച്ച അഭിപ്രായം നേടുന്ന ചിത്രം ശരിക്കും ഒരു മികച്ച അനുഭവം ആക്കുന്നു...

Don't miss.. Mr. Dileesh pothan you made my day man... Just an amazing experience..

Zombie Reddy(telugu)

 

പ്രശാന്ത് വർമയുടെ കഥയ്ക് സ്ക്രിപ്റ്റ്സ് വില്ല തിരക്കഥ രചിച്ച ഈ തെലുഗ് സോമ്പി കോമഡി ചിത്രം കഥാകൃത് പ്രശാന്ത് വര്മ തന്നെയാണ് സംവിധാനം ചെയ്തത്...

ചിത്രം സഞ്ചരിക്കുന്നത് മാറിയോയും സുഹൃത്കളിയുടെയും ആണ്‌... തങ്ങൾ ഉണ്ടാക്കിയ ഗെയിം ഏതു നിമിഷവും ക്രാഷ് ആകും എന്ന് മനസിലാകുന്ന അവർ സുഹൃത് കല്യാനിൻറെ അടുത്തേക് ആ കോഡ് ശരിയാകാനും അവന്റെ കല്യാണം കൂടാനും കുർനൂലിലേക് ഇറങ്ങിപുറപ്പെടുന്നതും അവിടെ എത്തിയ അവരെ തേടി ഒരു സോമ്പി അറ്റാക്ക് വരുന്നതോടെ നടക്കുന്ന സംഭവങ്ങൾ ആണ്‌ ചിത്രത്തിന്റെ ആധാരം...

സജ്ജ തെജ മാറിയോ എന്നാ മാരിപ്പാല ഒബിൽ റെഡ്‌ഡി ആയി എത്തിയ ചിത്രത്തിൽ ആനന്ദി നന്ദിനി/ശൈലജ റെഡ്‌ഡി ആയും ആർ ജെ ഹേമന്ത് കല്യാൺ ആയും എത്തി...ഇവരെ കൂടാതെ ദാക്ഷാ നഗർക്കാർ, വിനയ് വേർമ,നാഗ മഹേഷ്‌ എന്നിവർ ആണ്‌ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്....

മാമ സിംഗിന്റെ വരികൾക്ക് മാർക്ക്‌ റോബിൻ സംഗീതം നൽകിയ ഈ ചിത്രത്തിന്റെ എഡിറ്റിംഗ് അനിത്തും ഛായാഗ്രഹണം സായി ബാബുവും ആയിരുന്നു... Apple Trees Studios ഇന്റെ ബന്നേറിൽ രാജ് ശേഖർ വേർമ നിർമിച്ച ഈ ചിത്രം Geetha Arts,Siily Monks എന്നിവർ ചേർന്നാണ് വിഹരണം നടത്തിയത്...ആദിത്യ മ്യൂസിക് ഗാനങ്ങൾ വിതരണം ചെയ്തത്..

ക്രിട്ടിസിന്റെ ഇടയിൽ നല്ല അഭിപ്രായം നേടിയ ചിത്രം ബോക്സ്‌ ഓഫീസിലും മോശമില്ലാത്ത പ്രകടനം നടത്തി...കോവിഡ് 19 ഇനെ ആസ്പദമാക്കി എടുത്ത ഈ ചിത്രം പ്രയക്ഷകനും ഒരു നല്ല അനുഭവം ആകുന്നു... ഒന്ന്‌ പേടിച് ചിരികാൻ ഉള്ളത് ഉണ്ട്.... Good one