Kim sung-su സംവിധാനം ചെയ്തു Jang Hyuk ഉം Soo ee യും മുഖ്യ കഥാപാത്രങ്ങൾ ആയി അഭിനയിച്ച ഈ സൗത്ത് കൊറിയൻ ഡിസാസ്റ്റർ ചിത്രത്തിന്റെ തിരക്കഥ സംവിധായകൻ തന്നെ നിർവഹിക്കുന്നു...
ഒരു ഷിപ്പിംഗ് കണ്ടെയ്നറിൽ കുറെ ഏറെ
നിയമവിരുദ്ധമായി എത്തുന്ന കുടിയേറ്റക്കാരിൽ നിന്നും ഒരു പ്രത്യേക തരം പകർച്ചപ്പനി കൊറിയയിലെ ബുഡാങ് പ്രവിശ്യയിൽ പകരുന്നതും അങ്ങനെ അതിനെ ചേർക്കാൻ ആൾകാർ ശ്രമം നടത്തുന്നത് എല്ലാം ആണ് ചിത്രത്തിന് ഇതിവൃത്തം...
ട്രെയിൻ ടു ബുസാൻ എന്നാ കൊറിയൻ ചിത്രം കണ്ടതിനു ശേഷം ഇത്രേയും ആകാംഷയും പേടിയും ശ്വാസം അടക്കിപിടിച്ചും കണ്ട ചിത്രമാണ് ഇത്.. ഓരോ സെക്കണ്ടും സംവിധായകൻ അത്രെയും പ്രയക്ഷകരെ അതിലേക്കു കൂട്ടിക്കൊണ്ടുപോകുനുണ്ട് ...
Lee yeong- Jong ഉം Kim Sung-su വും ചേർന്നു എഴുതിയ കഥ ചിത്രത്തിന്റെ മാറ്റു കൂടുന്നു... Kim tae- seong ഇന്റെ മുസിഖും ചിത്രത്തിന്റെ മുൻപോട്ടു പോക്കിന് ഒരു വലിയ ഗുണം ആയിരുന്നു....
Lee mo-gae ഇന്റെ ഛായാഗ്രഹണവും Naan na yeong ഇന്റെ എഡിറ്റിംഗ് കൈയടി അർഹിക്കുന്നു...
ക്രിട്ടിൿസിന്റെ ഇടയിലും പ്രായക്ഷർക് ഇടയിലും മികച്ച പ്രകടനം കാഴ്ചവെച്ച ഈ ചിത്രം I love cinema യും CJ entertainment ഉം സംയുകതമായി ആണ് വിതരണത്തിന് എത്തിച്ചത്....
ഒരു മികച്ച ത്രില്ലെർ... കാണാൻ ശ്രമികുക.. .

No comments:
Post a Comment