അണ്ണാറക്കണ്ണാ വാ പൂവാലാ കല്യാണം കൂടാൻ വാ.......
"ശിവൻകുട്ടി" മനസിൽ ഒരു വലിയ കനലുമായി ചുരം ഇറങ്ങി നഗരത്തിൽ വന്ന കഥാപാത്രം... മലയാളി പ്രയക്ഷകർ ഒരുപോലെ പേടിയോടും പിന്നീട് വേദനയോടും നോക്കി കണ്ട ഒരു പാവം ഭ്രമരം..........
കോയമ്പത്തൂരിൽ ഭാര്യയാകും മകളോടും ഒപ്പം ജീവിതം നയിച്ചുവരുന്ന ഉണ്ണിയെ തേടി അദേഹത്തിന്റെ കളിക്കൂട്ടുകാരൻ എന്നാ അവകാശവും പറഞ്ഞു ഒരാൾ എത്തുന്നു - ജോസ്... ജോസിനെ കുറിച്ച് കൂടുതൽ അറിയാൻ ഉണ്ണി അദേഹത്തിന്റെ വേറെയൊരു കൂട്ടുകാരനായ അലക്സിന്റെ സഹായം തേടുന്നതോട് കുടി വർഷങ്ങൾക്കു മുൻപ് നടന്ന ഒരു സംഭവവത്തിന്റെ ചുരുളഴിയുന്നതും അതിലുടെ ആ സംഭവം എങ്ങനെ വർഷങ്ങൾക് ശേഷം ഒരാളുടെ ജീവിതം മാറ്റിമറിച്ചു എന്നും ചിത്രം പറയുന്നു...
ബ്ലസിയുടെ സംവിധാനത്തിൽ എത്തിയ ചിത്രത്തിൽ ശിവൻകുട്ടി, ജോസ് എന്നി കഥാപാത്രങ്ങൾ ആയി ലാലേട്ടൻ ജീവിച്ചപ്പോ ഉണ്ണിയായി സുരേഷ് മേനോനും, അലക്സ് ആയി മുരളി ഗോപിയും മറ്റു പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്യുന്നു... ഇവരെ കൂടാതെ ഭൂമിക ചൗള, ലക്ഷ്മി ഗോപാലസ്വാമി, ബേബി നിവേദിത എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.....
അനിൽ പനച്ചൂരാനിന്റെ വരികൾക്ക് മോഹൻ സിതാര ഈണമിട്ട മൂന്ന് ഗാനങ്ങൾ ഉള്ള ചിത്രത്തിലെ അണ്ണാരക്കണ്ണാ എന്ന് തുടങ്ങുന്ന ഗാനം ഇന്നും എന്റെ പ്രിയപ്പെട്ട ഹിറ്റ് ലിസ്റ്റിൽ ഉണ്ട് ...
ലാലേട്ടന്റെ അസാധ്യ പെർഫോമൻസ് തന്നെ ആയിരുന്നു ചിത്രത്തിന്റെ ഹൈലൈറ്....അതുകൊണ്ട് തന്നെ ആ കഥാപാത്രത്തിന് ആ വർഷത്തെ മികച്ച നടനുള്ള ഏഷ്യാനെറ്റ് ഫിലിം അവാർഡ്ഉം അതുപോലെ ഫിലിം ഫെയർ അവാർഡും ലഭിക്കുകയുണ്ടായി..... അതുപോലെ മികച്ച ചൈൽഡ് ആക്ടര്സ്നിനുള്ള സ്റ്റേറ്റ് അവാർഡ് നിവേദിതത്തയ്‌ക്കും...... അതുപോലെ മികച്ച ഡയറക്ടർ, ഛായാഗ്രഹണം, സപ്പോർട്ടിങ് ആക്ടർ എന്നിങ്ങനെ വേറെയും കുറെ ഏറെ അവാർഡുകൾ ചിത്രം പല വേദികളിൽ നിന്നും കരസ്ഥമാക്കി.......
ബ്ലസി തന്നെ തിരക്കഥ രചിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം അജയൻ വിൻസെന്റും, എഡിറ്റർ വിജയ ശങ്കറും ആണ്.... മാസ്‌ലാബ് ആണ് ചിത്രം വിതരണത്തിന് എത്തിച്ചത് .......
ഇപ്പോൾ കാണുമ്പോളും ആദ്യത്തെ അതെ ഫീൽ തരുന്ന ചിത്രങ്ങളിൽ ഒന്ന്...... .

No comments:
Post a Comment