ബ്ലസിയുടെ സംവിധാനത്തിൽ ദിലീപ് മീര ജാസ്മിൻ എന്നിവർ ഒന്നിച്ച റൊമാന്റിക് ത്രില്ലർ.....
കൽക്കട്ട ന്യൂസ് എന്നാ പത്രത്തിനു വേണ്ടി ജോലി ചെയ്യുന്ന അജിത് എന്നാ ക്യാമറാമാന്റെ ക്യാമെറയിൽ ഒരു മലയാളീ നവദമ്പതികളുട ചിത്രം പതിയുന്നു... അടുത്ത ദിവസം ആ ചെക്കൻ മരണപെടുനത്തോട് കുടി അദ്ദേഹം കൃഷ്ണപ്രിയ എന്നാ അയാളുടെ ഭാര്യയെ രക്ഷികാൻ ഇറങ്ങുന്നതും പക്ഷെ അതിലുടെ അദ്ദേഹം കൽക്കത്തയിൽ നടക്കുന്ന ഒരു വലിയ മനുഷ്യക്കടത്തിന്റെയും സ്ത്രീ വ്യഭിചാരതിന്റെയും കാണാപ്പുറങ്ങൾ വെളിച്ചത്തിൽ കൊണ്ടുവരുന്നതാണ് കഥ ഹേതു....
ഒരു സ്ഥിരം കോമഡി റോൾ വിട്ടു ദിലീപ്ഏട്ടൻ ചെയ്ത ഒരു വ്യത്യസ്ത വേഷം ആയിരുന്നു ഇതിലെ അജിത്..... ദിലീപേട്ടനെ കൂടാതെ മീരയുടെ കൃഷ്ണപ്രിയ, ഇന്ദ്രജിത്തിന്റെ ഹരി, വിമലാ രാമന്റെ സ്മിത എല്ലാം ചിത്രത്തിലെ മികച്ച കുറെ കഥാപാത്രങ്ങൾ ആണു....
വയലാർ ശരത് ചന്ദ്ര വർമയുടെ വരികൾക്ക് ഡിബൊജ്യോതി മിശ്ര ഈണമിട്ട ആറു ഗാനങ്ങൾ ആണു ചിത്രത്തിൽ ഉള്ളത്... ഇതിൽ ചിത്ര ചേച്ചി പാടിയ എങ്ങുനിന്നോ എന്ന് തുടങ്ങുന്ന ഗാനം ആ വർഷത്തെ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചിട്ടുണ്ട്....
എസ് കുമാർ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ പ്രൊഡക്ഷൻ തമ്പി ആന്റണിയും വിതരണം സെൻട്രൽ പിക്ചർസ്ഉം ആണ്......
ബോക്സ് ഓഫീസിൽ വലിയ ചലനം ഒന്നും സൃഷ്ടിച്ചില്ലെങ്കിലും ഇന്നും എന്റെ പ്രിയ ചിത്രങ്ങളുടെ മുൻപന്തിയിൽ ഈ ചിത്രം തീർച്ചയായും ഉണ്ടാകും...

No comments:
Post a Comment