സോഹൻ റോയുടെ സംവിധാനത്തിൽ ആശിഷ് വിദ്യാർത്ഥി, വിമല രാമൻ, വീണ റായ് പിന്നെ കുറച്ച വിദേശികളും ഒന്നിച്ച ഫിക്ഷൻ ഡിസാസ്റ്റർ ചിത്രം....
നവരസം ആസ്പദമാക്കി എടുത്ത ചിത്രം നവരസവും കൂടാതെ ഒരു പഴയ ഡാമും കോർത്തിണക്കി എടുത്ത ചിത്രം ആണ്... വിനയ് റായ് എന്ന നാവികസേനാ ഉദ്യോഗസ്ഥൻ മകന്റെ ഡയബെറ്റിസ് മാറ്റാൻ വർഷങ്ങൾക് ശേഷം അച്ചനെ തേഡി നാട്ടിൽ എത്തുന്നതും അതിന്ടെ ദുരൈ എന്ന ആ നാട്ടിലെ ദുഷിച്ച മേയർ കാരണം ആ നാട് ഒരു വലിയ ഡാം ദുരന്തത്തിന് കാരണം ആകുന്നതും അവരെല്ലാം അതിൽ പെട്ടുപോകുന്നതും എല്ലാം ആണ് കഥ ഹേതു...
കുറെ ഏറെ നാട്ടിൽ നടന്ന സംഭവങ്ങൾ എല്ലാം ആണ് ചിത്രത്തിന് ഇതിവൃതമായത്.... തിലകൻ സാറിഉം ഫെഫ്കയും തമ്മിലുള്ള പ്രശ്നം കാരണം അദ്ദേഹത്തിന് ഇതിൽ അഭിനയിക്കാൻ പറ്റിയില്ല എന്ന് കേട്ടിട്ടുണ്ട്... കുരെ ഏറെ വിവാദങ്ങൾക് നടുവിൽ പ്രദർശിക്കപ്പെട്ട ചിത്രം പക്ഷെ ബോക്സ് ഓഫീസിൽ വിജയം ആയില്ല.. മുല്ലപെരിയാർ വിഷയം ഇതിൽ കൈകാരയം ചെയ്യുന്നു എന്നൊക്കെ പറഞ്ഞു ആ സമയത് ഡി എം കെ പാർട്ടി നേതാക്കൾ ചിത്രത്തെ തമിഴ്നാട്ടിൽ പ്രദര്ശിപ്പിക്കുന്നത് നിർത്തിവെച്ചിരുന്നു....
വാർണർ ബ്രോതെര്സ് വിതരണം ചെയ്ത ചിത്രം ഇംഗ്ലീഷ്, മലയാളം,എന്നി ഭാഷകളിൽ ആണ് എത്തിയത്... ബിസ്സ് നെറ്റ്‌വർക്ക് ആണ് പ്രൊഡ്യൂസഴ്സ്..
ചിത്രം ഇറങുന്നതിനു മുൻപ് ഈ ചിത്രം പുസ്ത രൂപത്തിൽ സോഹൻ ചിത്രത്തെ പ്രയക്ഷകര്ക് മുൻപിൽ എത്തിച്ചിട്ടുണ്ട്...
സോഹൻ റോയുടെ തന്നെ വരികൾക് ഔസേപ്പ്പച്ചൻ ഈണമിട്ട ഒൻപതു ഗാനങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത്.. ഇതിൽ "ടക്കനാഗ ദുഗ്", " ഡാം 999 തീം സോങ്", "മുജെ ഛോഡ്‌ക്കെ"എന്ന് തുടങ്ങുന്ന മൂന്ന് ഗാനങ്ങൾ ആ വർഷത്തെ ഓസ്കാർ എൻട്രയിൽ എത്തിപ്പെട്ടു.. .
അജയ് വിൻസെന്റ് ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റർ സുരേഷ് പൈ ആണ്... സംവിധായകനും റോബ് ടോബിൻ എന്നിവർ ചേർന്ന് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നു..
ജനങ്ങൾക് ഇടയിൽ സമ്മിശ്ര പ്രതികരണം നേടിയ ചിത്രം ഓസ്കാർ വേദിയിലും പ്രദര്ശിപ്പിച്ചിട്ടുണ്ട്.. . അതുപോലെ ബേസ്ഡ് ഒറിജിനൽ സ്കോർ, എന്ന വിഭാഗത്തിലും ഇതിലെ ഗാനങ്ങൾ നിർദേശിക്കപ്പെട്ട.. കുറെ ഏറെ ഫിലിം ഫെസ്റിവലിലുകളിൽ പ്രദര്ശിപ്പിക്കപ്പെട്ട ചിത്രം ഗോൾഡൻ റൂസ്റ്റർ അവാർഡ്‌സ്, സിനീരോക്കോമ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ എന്നിവിടങ്ങളിൽ മികച്ച ഇന്റർനാഷണൽ ചിത്രം, മികച്ച ചിത്രം, മികച്ച എൻവിയോൺമെൻറ്, ഹെൽത്ത്,കൾച്ചർ ഉവ്വ കോർത്തിണക്കിയ ചിത്രം എന്നിങ്ങനെ കുറെ ഏറെ അവാര്ഡുകക് വിദേയമായിട്ടുണ്ട്....
എന്റെ ഇഷ്ട ചിത്രങ്ങളിൽ ഒന്ന്....

No comments:
Post a Comment