2008 ഇലെ ബോംബെ അറ്റാക്കിനെ തീം ആക്കി രാം ഗോപാൽ വർമ സംവിധാനം ചെയ്ത ഈ ഡ്രാമയിൽ അജ്മൽ കസബ് എന്നാ പാകിസ്ഥാനി തീവ്രവാദിആയി സഞ്ജീവ് ജയ്‌സ്വാൾ വേഷം ഇടുന്നു...
നമ്മൾക്ക് അറിയുന്ന പോലെ തന്നെ പാക്കിസ്ഥാനിൽ നിന്നും കടൽ വഴി തീവ്രവാദികൾ ബോംബയിൽ എത്തുന്നതും പിന്നീട് അവിടെ നടത്തുന്ന കുരുതിയുടെ മോശമില്ലാത്ത ദൃശ്യാവിഷ്‌കാരം ആണ് ഈ രാം ഗോപാൽ വർമ ചിത്രം....
സഞ്ജീവിനെ കൂടാതെ നാനാ പടേക്കർ, സാധ ഓർഹൻ, അതുൽ കുൽക്കർണി എന്നിവരും ചിത്രത്തിൽ പ്രധാനകഥപാത്രങ്ങൾ ആയി ഉണ്ട്...
ഇറോസ് ഇന്റർനാഷണൽ വിതരണത്തിന് എത്തിച്ച ഈ ചിത്രം അതിലെ വിയലിൻസ് കാരണം A സർട്ടിഫിക്കറ്റ് കിട്ടിയ ഒന്നാണ്....
ബെർലിൻ ഫിലിം ഫെസ്റ്റിവലിൽ ആദ്യ പ്രദർശനം നടത്തിയ ഈ ചിത്രം ക്രിട്ടിൿസിന്റെ ഇടയിലും മികച്ച അഭിപ്രായം നേടിടുണ്ട്.....
അമർ മൊഹാലിയുടെ ഈണമിട്ട നാല് ഗാനങ്ങൾ ആണ് ചിത്രത്തിൽ ഉള്ളത്......
കാണാത്തവർ ഉണ്ടെങ്കിൽ കാണാൻ ശ്രമിക്കുക.... ബോംബെ അറ്റാക്കിൽ കൊല്ലപ്പെട്ട എല്ലാർക്കും വേണ്ടി ഉണ്ടാക്കിയ മികച്ച ഒരു ട്രിബ്യുട്ട....

No comments:
Post a Comment