ദിബാകർ ബാനർജിയുടെ സംവിധനത്തിൽ അദ്ദേഹവും ഉറുമി ജുവകരും കുടി തിരക്കഥ എഴുതിയ ഈ സുശാന്ത് സിംഗ് രാജ്പുത് ചിത്രം ശര്ധിന്തു ബദോപായ എന്നാ ബംഗാളി എഴുത്തുകാരന്റെ തൂലികയിൽ പിറന്ന ഒരു ഡിക്റ്റക്റ്റീവ് കഥാപാത്രത്തിന്റെ ചലച്ചിത്രാവിഷ്കാരം ആണ്... പേര് ഡിറ്റക്റ്റീവ് ബയോംകേഷ് ബക്ഷി...
അജിത് ബാനെർജി എന്നാ ആളുടെ അച്ഛന്റെ തിരോധനത്തെ തുടർന്ന് അദേഹത്തിന്റെ മകൻ ആ കേസ് ബയോംകേഷിനെ ഏല്പിക്കുന്നതും അങ്ങനെ ആ കേസിന്റെ സത്യാവസ്ഥ തേടി ഇറങ്ങുന്ന അദ്ദേഹത്തിന് നേരിടേണ്ടി വരുന്ന പ്രശ്ങ്ങളും എല്ലാം ആണ് ചിത്രത്തിലൂടെ സംവിധായകൻ പറയുന്നത്.....
സുശാന്തിന്റെ കയ്യിൽ ബയോംകേഷ് എന്നാ കഥപാത്രം ഭദ്രമായിരുന്നു... അത്രെയും മികച്ച അഭിനയം ആണ് അദ്ദേഹം കാഴ്ച്ചവെക്കുന്നത്.... അദ്ദേഹത്തെ കൂടാതെ അനന്ദ തിവാരിയുടെ അജിത് ബാനെർജി, ദിവ്യ മേനോനിന്റെ സത്യവതി, സ്വസ്തിക മുഖർജിയുടെ അങ്കുരി ദേവിയും, നീരജ് കാബിയുടെ അങ്കുൾ ഗുഹയും ചിത്രത്തിന്റെ മർമപ്രധാനമായ കഥാപാത്രങ്ങൾ ആണ്....
ചിത്രത്തിന്റെ ഗാനങ്ങൾ പല ആൾക്കാരും ബാൻഡുകളും ഒന്നിച്ചു ചെയ്തതാണ്.. അതുകൊണ്ട് തന്നെ പ്രത്യേകിച്ച് ഒരു സംഗീത സംവിധായകനോ അല്ല ഗാന രചയ്താവോ ചിത്രത്തിൽ ഇല്ല..... യാഷ് രാജ് ഫിലിമ്സിന്റെ ലേബലിൽ പുറത്തിറങ്ങിയ ഗാനങ്ങൾ ആ സമയം മോശമില്ലാത്ത അഭിപ്രായം നേടുകയും ചെയ്തു.....
ബോക്സ് ഓഫീസിൽ മോശമില്ലാത്ത പ്രകടനം നടത്തിയ ചിത്രം ക്രിട്ടിൿസിന്റെ ഇടയിൽ നല്ല അഭിപ്രായം നേടി.... അതുപോലെ ഇതിലെ അഭിനയത്തിന് നീരജ് കാബി മികച്ച വില്ലൻ കഥാപാത്രത്തിന് സ്റ്റാർട്സ്ട് അവാർഡിൽ നോമിനേറ്റ് ചെയ്യപ്പെട്ടു......
ഒരു മികച്ച ചിത്രം..... .

No comments:
Post a Comment