ജോൻ റോബിന്സണിന്റെ സംവിധാനത്തിൽ അർജുൻ ലോൽ, ഇഷിത ചൗഹാൻ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തിയ ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധായകൻ തന്ന നിർവ്വഹിക്കുന്നു...
ഇന്ത്യൻ വംശജർ ആയ അഞ്ചു ആൾകാർ മലയ്ഷ്യയിലെ കോലാലംപുരിൽ കൊല്ലപ്പെണത്തോട് കൂടി ആ കേസ് അൻവർ അലി എന്ന പോലീസ് ഉദ്യോഗസ്ഥനിൽ എത്തുന്നു... ആദ്യം ആ കൊലപാതങ്ങൾ വര്ണവിവേചന കൊലപാതകങ്ങൾ ആണ് എന്ന തോന്നിപ്പിക്കുന്നു എനിക്കിലും കൊല്ലപ്പെട്ടവരുടെ ഫേസ്ബുക് ഫ്രണ്ട് ലിസ്റ്റിൽ കാണപ്പെട്ട ആശാ ബ്ലാക്ക് എന്ന അവരുടെ പൊതുവായ കൂട്ടുകാരനെ കുറിച്ച കൂടുതൽ അറിയാൻ അവർ ശ്രമിക്കുനതോട് കുടി കഥയിൽ പുതിയ വഴിത്തിരിവ് ഉണ്ടാകുന്നതാണ് കഥ ഹേതു...
ആശാ ബ്ലാക്ക് എന്ന ടൈറ്റിൽ കഥാപാത്രം ആയി ഇഷിതാ ചൗഹാൻ വേഷമിട്ട ചിത്രത്തിൽ രോഹിത് ആയി അർജുനും, അന്വര് അലി എന്ന കഥാപാത്രം ആയി ശരത് കുമാറും, സെന്തിൽ ആയി മനോജ് കെ ജയനും മികച്ച കഥാപാത്രങ്ങൾ ആയി ചിത്രത്തിൽ ഉണ്ട്..
ഓൺലൈൻ ചാറ്റിങ്ങിലെ ചതികുഴികളെ കുറിച്ച ഒരു മികച്ച അവതരണം ആണ് ഈ ചിത്രം.. ജേസിന് ജോജി -ദിൻ നാഥ് പുതുച്ചേരി എന്നിവരുടെ രചനയിൽ ജേസിന് മ്യൂസിക് കൊടുത്ത മൂന്നു ഗാനങ്ങളിൽ ഉള്ള ചിത്രത്തിന്റെ പ്രൊഡ്യൂസർ ബിന്ദു ജോൺ വര്ഗീസ് ആണ്.. ആൽബി ആണ് ഛായാഗ്രാഹണം....
മലയാളം തമിഴ് എന്നി ഭാഷകളിൽ പുറത്തിറങ്ങിയ ചിത്രം
ബോക്സ് ഓഫീസിൽ പരാജയം ആയിരുന്നുവെങ്കിലും പിന്നീട ടി വിയിൽ വന്നപ്പോൾ നല്ല അഭിപ്രായം നേടിയിരുന്നു... പഴ്സനാലി എന്റെ ഇഷ്ട ചിത്രങ്ങളിൽ ഒന്നാണ് ഈ ചിത്രം.... കാണാൻ മറക്കേണ്ട

No comments:
Post a Comment