അടുത്ത കാലത്ത് കണ്ട ഏറ്റവും മികച്ച ചിത്രം.... പേരില്ലാത്ത ആ കഥാപാത്രം ആയി സുരഭി ശരിക്കും ജീവിച്ചു തീർത്തു....
സ്വന്തം മകളുടെ അച്ഛന്റെ അവരുടെ ജീവിതം അവരുടെ ഭാവി എന്നിങ്ങനെ നൂറായിരം പ്രശ്ങ്ങളാൽ ഓടിനടക്കുന്ന ഒരു സാധാരണ സ്ത്രീയുടെ കഥാപാത്രം സുരഭി ജീവിച്ചുകാണിക്കുകയായിരുന്നു...
ഒരു മിന്നാമിനുങ് എങ്ങനെ ആണ് സ്വയം എരിഞ്ഞ ബാക്കിയുള്ളവർക് വെളിച്ചം ആകുന്നത് അതുപോലെ ഉള്ള കുറച്ചു പച്ചയായ മനുഷ്യരുടെ ജീവിതത്തിലൂടെ സംവിധായകൻ നടത്തിയ ഈ യാത്ര അവസാനം മനസിനും കണ്ണിനും ഈറൻ അണിയിക്കും....
.
സുരഭിയെ കൂടാതെ പ്രേമം പ്രകാശ്, റെബേക്ക സന്തോഷ, ബാലു നാരായണൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങൾ ആയി എത്തുന്നു...
മനോജ് രാം സിങിന്റെ തിരക്കഥയിൽ അനിൽ തോമസ് സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ഗാനങ്ങൾ ഔസിപ്പച്ചന്റേതാണ്.... സുനിൽ പ്രേമം ഛായാഗ്രഹണം നിർവഹിക്കുന്നു.....
ചെറിയ ബഡ്ജറ്റിൽ നിർമിച്ച ഈ ചിത്രത്തിലെ അഭിനയത്തിന് സുരഭിക് സ്റ്റേറ്റ് അവാർഡും ദേശിയ അവാർഡും ലഭിച്ചു.....
ഒരു ചെറിയ മികച്ച ചിത്രം... കാണാൻ മറക്കേണ്ട

No comments:
Post a Comment