അറിവഴകൻ വെക്കടാചലത്തിന്റെ തിരക്കഥയിൽ അദ്ദേഹം തന്നെ സംവിധാനം ചെയ്ത ഈ ഗോഥിക് ഹോർറോർ ത്രില്ലറിൽ ആദി , സിന്ധു മേനോൻ, ശരണ്യ മോഹൻ, നന്ദ എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു....
രമ്യ എന്ന ഒരു പെൺകുട്ടിയുടെ മരണത്തിൽ നിന്നും ചിത്രം ആരംഭിക്കുന്നു.. കേസ് അന്വേഷിക്കാൻ എത്തുന്ന വാസുദേവൻ പക്ഷെ അവളുടെ മുൻ കാമുകൻ ആയിരുന്നു.. ഒരു ആത്മഹത്യ എന്ന നിഗമനത്തിൽ കേസ് അന്വേഷണം അവസാനിപ്പിക്കാൻ ഒരുങ്ങുന്ന പോലീസ് പക്ഷെ വാസുവിന്റെ അഭിപ്രായ പ്രകാരം വീണ്ടും അന്വേഷണം വാസു ഏറ്റടുക്കത്തും അതിന്ടെ രമ്യയുടെ ഫ്ലാറ്റിന്റെ അടുത്ത ഫ്ലാറ്റുകളിൽ നടക്കുന്ന മരണങ്ങൾ രമ്യയുടെ മരണവുമായി സാമ്യം വരുനത്തോട് കുടി വാസു ഞെട്ടിപ്പിക്കുന്ന ഒരു സത്യം അറയുന്നതാണ് കഥയുടെ സാരം. .
രമ്യ എന്ന കഥാപാത്രം ആയി സിന്ധു മേനോൻ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നു. സിന്ദുവെ കൂടാതെ ആദിയുടെ വാസുവും, നന്ദയുടെ ബാലയും ചിത്രത്തിന് മികച്ച മുതൽകൂട് ആകുന്നു...
ചിത്രത്തിൽ സ് തിമ്മൻ ഇന്റെ ഗാനങ്ങൾ എല്ലാം മികച്ച അനുഭവം ആണ്.... ക്രിട്ടിൿസിന്റെ ഇടയിലും ബോക്സ് ഓഫീസിലും മികച്ച പ്രകടനം ചിത്രം നടത്തിട്ടുണ്ട്.....
സംവിധായകൻ ശങ്കർ പ്രൊഡ്യൂസ് ചെയ്ത ചിത്രത്തിന്റെ ഛായാഗ്രഹണം മനോജ് പരമഹംസ നിർവഹിക്കുന്നു... എഡിറ്റർ കിഷോർ ആണ്...
ഒരു വേറിട്ട ഹോർറോർ ചിത്രം കാണാൻ താല്പര്യമുള്ളവർക് കാണാൻ പറ്റുന്ന ഒരു മികച്ച ചിത്രം...

 
No comments:
Post a Comment