അനൂപ് മേനോന്റെ തിരക്കഥയിൽ നമ്മളെ വിട്ടുപിരിഞ്ഞ ദീപൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ സുരേഷ് ഗോപി, അനൂപ് മേനോൻ പിന്നെ മേഘ്‌ന രാജ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.....
ഒരു ബാർ മുതലാളി ആയ പന്നിമുട്ടം സുര എന്നാ ആളുടെ ജീവ്ത്തിൽ നടക്കുന്ന സംഭവങ്ങളുടെ നേർകാഴ്ച ആണ് ചിത്രം...
ഒരു ബാർ ഓണർ എന്നത്തിനു പുറമെ ആള്കാര്ക്കിടയില് നല്ല പേര് സമ്പാദിക്കാൻ നോക്കുന്ന സുരയുടെ ജീവിതത്തിൽ ഒരു പെണ്ണ് എത്തുന്നതും പക്ഷെ അതിന്ടെ അവിടെ നടക്കുന്ന ഒരു കൊലപാതകം സുരയുടെ ജീവിതത്തിൽ നടത്തുന്ന മാറ്റങ്ങൾ എല്ലാം ആണ് ചിത്രത്തിന് ഇതിവൃത്തം.....
സുര ആയി സുരേഷ് ഏട്ടന്റെ മാസ്മരിക പ്രകടനം തന്നെ ആണ് ചിത്രത്തിന്റെ ഹൈലൈറ്.... കൂടാതെ അനൂപ് മേനോൻ, മേഘ്‌ന എന്നിവരും അവരുടെ കഥാപാത്രങ്ങൾ മികച്ചതാക്കി...
സത്യൻ അന്തിക്കാടിന്റെ വരികൾക്ക് എം ജയചന്ദ്രൻ ഈണമിട്ടു സുദീപ് പാടിയ ഒരു ഗാനം ഉള്ള ഈ ചിത്രത്തിന്റെ ഛായാഗ്രഹണം കൊതി ദാമോദരന്റെ ആണ്.... അനൂപ് ഏട്ടന്റെ തന്നെ ആണ് ചിത്രത്തിന്റെ കഥയും , നറേഷൻഉം ചെയ്തിരിക്കുന്നത്.....
ബോക്സ് ഓഫീസിൽ വലിയ ചലനം ഒന്നും സൃഷ്ടിച്ചില്ലെങ്കിലും എന്നിക് ഇഷ്ട്പെട്ട ചിത്രങ്ങളുടെ മുൻപന്തിയിൽ ഈ ചിത്രത്തിനും ഒരു മികച്ച സ്ഥാനം ഉണ്ടാകും...

No comments:
Post a Comment