'The legend of sleepy hollow' എന്നാ washington Irvin പുസ്തകത്തെ ആസ്പദമാക്കി ടിം ബർടോൺ സംവിധാനം ചെയ്‌ത ഈ ഹോർറോർ ചിത്രത്തിൽ ജോണി ഡെപ്പും ക്രിസ്റ്റിന റിക്കിയും പ്രധാനകഥാപാത്രങ്ങൾ ആയി എത്തുന്നു....
ന്യൂയോർക്ക് പോലീസ് കോൺസ്റ്റബിൾ ഇച്ചബോഡ് ക്രയിൻ സ്ലീപ്പി ഹോൾലോ എന്നാ സ്ഥലത്തേക്ക് കുറെ ഏറെ ആൾകാരുടെ തല കിട്ടാത്ത കൊലപാതകങ്ങളുടെ ചുരുൾ അഴിക്കാൻ എത്തുന്നതും അങ്ങനെ അവിടെ വച്ചു അദ്ദേഹം നടത്തുന്ന പോരാട്ടത്തിന്റെയും കഥ യാണ് ചിത്രത്തിലൂടെ സംവിധായകൻ പറയുന്നത്....
ആൻഡ്രൂ കെവിൻ വാക്കറും കെവിൻ യേഗറും ചേർന്നു എഴുതിയ കഥയ്ക് വാക്കർ തിരക്കഥ എഴുതിയ ഈ ചിത്രം പാരാമൗണ്ട് പിക്ചർസ് ആണ് വിതരണം നടത്തിയത്.....
ഡാനി എൽഫിമണിന്റെ സംഗീതവും ഇമ്മാനുവൽ ലുബ്‌സാകിയുടെ ഛായാഗ്രഹണവും ചിത്രത്തിന്റെ മാറ്റു കൂട്ടുന്നുണ്ട്... അതുകൊണ്ട് ആണ് എന്ന് തോന്നുന്നു ആ വർഷത്തെ കല സംവിധാനത്തിന്റെ അക്കാദമി അവാർഡ് ഈ ചിത്രത്തെ തേടി എത്തിയത്..... അക്കാദമി അവാർഡ് കൂടാതെ ബ്രിട്ടീഷ് ഫിലിം അവാർഡ്, അമേരിക്കൻ സൊസൈറ്റി അവാർഡ്, ബി എം ഐ ടെലിവിഷൻ അവാർഡ് എന്നിങ്ങനെ കുറെ ഏറെ അവാർഡുകൾ ചിത്രത്തിന്റെ പല വിഭാഗങ്ങളിൽ (നടൻ നടി മ്യൂസിക് വസ്ത്രം കഥ തിരക്കഥ വേറെയും കുറെ) ചിത്രം നേടിയെടുത്തിട്ടുണ്ട്....
എ എഫ് ഐ യുടെ മികച്ച 100 ത്രില്ലെർ ചിത്രങ്ങളിലും മികച്ച വില്ലനുകളിലും ചിത്രം എത്തിപെട്ടിട്ടുണ്ട്....
ചിത്രത്തിന്റെ ഗാനങ്ങൾക് ഗോൾഡൻ സാറ്റലൈറ് അവാർഡും ലാസ വെഗാസ് ഫിലിം ക്രറ്റിക്സ് അവാർഡും ലഭിച്ചിട്ടുണ്ട്.. .
ഒരു മികച്ച ഹോർറോർ ത്രില്ലെർ

No comments:
Post a Comment